ബെലഗാവി അതിർത്തി പ്രശ്നം: പുതിയ ബന്ദ് ആഹ്വാനത്തിനിടെ സുരക്ഷ ശക്തമാക്കി.

ബെംഗളൂരു: മഹാരാഷ്ട്രയുടെ അതിർത്തിയായ കർണാടകയിലെ ബെലഗാവി ജില്ലയിൽ മഹാരാഷ്ട്ര ഏകീകരണ സമിതി (എംഇഎസ്) അംഗങ്ങൾ ഡിസംബർ 14 ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ബന്ദ്  സംഘർഷത്തിൽ കലാശിച്ചു. എംഇഎസ് നേതാവ് ദീപക് ദലവിയുടെ മുഖത്ത് കന്നഡ സംഘടനാ പ്രവർത്തകൻ മഷികുടഞ്ഞ നടപടിയിൽ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബെലഗാവി ജില്ലയെ മഹാരാഷ്ട്ര സംസ്ഥാനവുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പാർട്ടിയാണ് എംഇഎസ്. സർക്കാരിന്റെ ശീതകാല നിയമസഭാ സമ്മേളനത്തിന് സമാന്തരമായി ബെലഗാവിയിൽ എംഇഎസ് പരിപാടി സംഘടിപ്പിക്കുന്നതിനിടെയാണ് സംഭവം. ബെലഗാവിയിലെ തിലകവാദി മേഖലയിൽ എംഇഎസ് പാർട്ടി ഒരു പോഡിയം സ്ഥാപിച്ചു. തുടർന്ന്…

Read More

കന്നഡ എഴുത്തുകാരി രാജേശ്വരി തേജസ്വി അന്തരിച്ചു.

ബെംഗളൂരു: പ്രശസ്ത സാഹിത്യകാരൻ അന്തരിച്ച കെപി പൂർണചന്ദ്ര തേജസ്വിയുടെ ഭാര്യയും പ്രശസ്ത കന്നഡ എഴുത്തുകാരിയുമായ രാജേശ്വരി തേജസ്വി ചൊവ്വാഴ്ച രാവിലെ ബെംഗളൂരുവിൽ അന്തരിച്ചു. രാഷ്ട്രകവി കുവെമ്പുവിന്റെ മരുമകളായ രാജേശ്വരി (84)യെ വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ദിവസങ്ങൾക്ക് മുമ്പാണ് ബെംഗളൂരുവിലെ രാജലക്ഷ്മി മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 1937-ൽ ബെംഗളൂരുവിലെ കലാസിപാല്യയിൽ ജനിച്ച രാജേശ്വരി, പിതാവിന്റെ നിരന്തരമായ പിന്തുണയോടെ തത്ത്വശാസ്ത്രത്തിൽ ബിഎ (ഓണേഴ്‌സ്) ബിരുദവും അതിനുശേഷം മൈസൂർ സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി. മൈസൂർ സർവ്വകലാശാലയിൽ വെച്ചാണ് രാജേശ്വരി പൂർണചന്ദ്ര തേജസ്വിയെ പരിചയപ്പെടുന്നത്. പിന്നീട്…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (14-12-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 263 റിപ്പോർട്ട് ചെയ്തു. 327 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 327  ആകെ ഡിസ്ചാര്‍ജ് : 2955465 ഇന്നത്തെ കേസുകള്‍ : 263 ആകെ ആക്റ്റീവ് കേസുകള്‍ : 7165 ഇന്ന് കോവിഡ് മരണം : 7 ആകെ കോവിഡ് മരണം : 38275 ആകെ പോസിറ്റീവ് കേസുകള്‍ : 3000934…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (14-12-2021).

കേരളത്തില്‍ ഇന്ന് 3377 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 580, തിരുവനന്തപുരം 566, കോട്ടയം 323, കോഴിക്കോട് 319, തൃശൂര്‍ 306, കണ്ണൂര്‍ 248, കൊല്ലം 233, പത്തനംതിട്ട 176, മലപ്പുറം 142, ആലപ്പുഴ 129, പാലക്കാട് 105, വയനാട് 102, ഇടുക്കി 90, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,350 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

2017ൽ നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ രണ്ടുപേർക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചു.

തിരുച്ചി: 2017ൽ നഴ്‌സിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്ക് തിരുച്ചി മഹിളാ കോടതി ജീവപര്യന്തം തടവ് ശിക്ഷയ്ക്ക് വിധിച്ചു. കല്ലക്കുടിക്കടുത്ത് വടുഗർപേട്ടയിലെ അഡീഷണൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ (എപിഎച്ച്‌സി) ജോലി ചെയ്തിരുന്ന നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ അന്ന് 21-ഉം 20-ഉം പ്രായമായ അഗസ്റ്റിൻ ലിയോ, രാമൻ എന്നിവരായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. കലാവതി (55) എന്ന നഴ്‌സിനെയാണ് ഇവർ കൊലപ്പെടുത്തിയത്. ആക്രമണത്തെ തുടർന്ന് 2017 ഓഗസ്റ്റ് 29-ന് തിരുച്ചി സർക്കാർ ആശുപത്രിയിൽ വെച്ചാണ് നേഴ്സ് മരിച്ചത്. മരണത്തിന് മുമ്പ് കൽവതി നൽകിയ വിവരങ്ങളുടെയും പോലീസിന്റെ അന്വേഷണത്തിന്റെയും അടിസ്ഥാനത്തിലുമാണ്…

Read More

വാക്കുതർക്കം; ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റയാൾ മരിച്ചു.

ബെംഗളൂരു : വാക്കുതർക്കത്തിനിടെ ആഫ്രിക്കൻ സ്വദേശികളുടെ കുത്തേറ്റ് 40-കാരൻ മരിച്ചു. ഞായറാഴ്ച വൈകീട്ട് കുള്ളപ്പ സർക്കിളിലാണ് ഇയാൾക്ക് കുത്തേറ്റത്. ബാനസവാടി സ്വദേശി വിക്ടർ ആണ് മരിച്ചത്. കുത്തേറ്റു വീണ ഇയാളെ വഴിയാത്രക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആഫ്രിക്കൻ സ്വദേശികളുമായി വിക്ടറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുള്ള തർക്കമാണ് കോലായിൽ കൊണ്ടെത്തിച്ചത്. കമ്മനഹള്ളിയിൽ താമസിക്കുന്ന ആഫ്രിക്കൻ സ്വദേശികളായ യുവാക്കളാണ് ഇയാളെ കുത്തിക്കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഓടി രക്ഷപെട്ട ആഫ്രിക്കൻ സ്വദേശികൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഇതിനായി പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ…

Read More

മതപരിവർത്തന നിരോധന ബിൽ; ക്രിസ്ത്യൻ സംഘടനകളുടെ നിരാഹാര സമരം വെള്ളിയാഴ്ച.

ബെംഗളൂരു: സർക്കാരിന്റെ മതപരിവർത്തന നിരോധന ബിൽ കൊണ്ടുവരാനുള്ള ശ്രമത്തിനെതിരായി ക്രിസ്ത്യൻ സംഘടനകൾ വെള്ളിയാഴ്ച ബെലഗാവിയിൽ നിരാഹാര സമരം നടത്തും. മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ തിങ്കളാഴ്ചയും ആവർത്തിച്ചിരുന്നു. എന്നാൽ മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യാനികളെ മാത്രം ലക്ഷ്യമിട്ടുള്ളതാണെന്നും ഇത്‌ ഉപദ്രവങ്ങൾക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് ക്രിസ്ത്യൻ സംഘടനകൾ സമരം നടത്തുന്നത്. പത്തുദിവസത്തെ സമരത്തിനായി ക്രിസ്ത്യൻ സംഘടനകൾ അനുമതി തേടിയെങ്കിലും ഒരുദിവസത്തെ സമരത്തിനാണ് പോലീസ് അനുമതി ലഭിച്ചത്.

Read More

ഒമി​ക്രോ​ണ്‍; ആ​ദ്യ മ​രണം സ്ഥി​രീ​ക​രിച്ചു

ല​ണ്ട​ൻ: ലോ​ക​ത്തി​ലെ ആ​ദ്യ ഒ​മി​ക്രോ​ണ്‍ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. ബ്രി​ട്ട​നി​ലാ​ണ് ആ​ദ്യ മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ ആ​ണ് ഇക്കാര്യം അറിയിച്ചത്.  ഒ​മി​ക്രോ​ണി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബൂ​സ്റ്റ​ർ ഡോ​സ് പ്രോ​ഗ്രാം ആ​രം​ഭി​ച്ച​താ​യും ബോ​റി​സ് ജോ​ണ്‍​സ​ണ്‍ പ​റ​ഞ്ഞു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ ഒ​രാ​ൾ ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നും ജോ​ണ്‍​സ​ണ്‍ കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​വി​ഡ് വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണ്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലാ​ണ് ആ​ദ്യം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​നു പി​ന്നാ​ലെ ലോ​ക​രാ​ജ്യ​ങ്ങ​ൾ യാ​ത്ര​യ്ക്ക് ഉ​ൾ​പ്പെ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നു.

Read More

കബ്ബൺ പാർക്ക് ഉടൻ ഹോണിംഗ് നിരോധന മേഖലയായി മാറിയേക്കും.

ബെംഗളൂരു: സിറ്റിസൺസ് ഫോർ സിറ്റിസൺസ് (സി4സി) ജോയിന്റ് കമ്മീഷണർ (ട്രാഫിക്) ഡോ.ബി.ആർ.രവികാന്തേ ഗൗഡയ്ക്ക് മുമ്പാകെ നിവേദനം നൽകിയതിനെ തുടർന്ന് കബ്ബൺ പാർക്ക് ഹോണിംഗ് നിരോധിത മേഖലയായേക്കും. കബ്ബൺ പാർക്ക് നോൺ ഹോണിംഗ് സോണാക്കി മാറ്റുന്നതിനുള്ള നിവേദനം C4C-യിൽ നിന്നും ഞങ്ങള്ക് ലഭിച്ചു എന്നും, ഇപ്പോൾ അതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തിവരികയാണ് എന്നും, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ഞങ്ങൾ അത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചേക്കാം, എന്നും” ഗൗഡ പറഞ്ഞു. കബ്ബൺ പാർക്കിന്റെ റോഡുകളിലൊന്നിൽ 20 ഓളം ആളുകൾ ഒത്തുകൂടുകയും, വാഹനമോടിക്കുന്നവരെ ഹോൺ മുഴക്കുന്നതിൽ നിന്ന് നിരുത്സാഹപ്പെടുത്തുന്നതിനായി പ്ലക്കാർഡുകൾ…

Read More

സുവർണ വിധാൻസൗധയിൽ നിയമസഭാ സമ്മേളനത്തിന് തുടക്കം.

ബെംഗളൂരു :  ബെലഗാവിയിലെ സുവർണ വിധാൻ സൗധയിൽ കർണാടക നിയമസഭയുടെ പത്ത് ദിവസത്തെ ശീതകാല സമ്മേളനത്തിന് തുടക്കമായി. രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നിയമസഭാ സമ്മേളനം ബെലഗാവിയിൽ ചേരുന്നത്. മതപരിവർത്തന നിരോധന നിയമം ഉൾപ്പെടെയുള്ള സുപ്രധാന നിയമനിർമാണങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന സഭാ സമ്മേളനത്തിനാണ് തുടക്കം കുറിച്ചത്. ബെലഗാവിയിലെ ഖാനാപുർ മണ്ഡലത്തെ സർക്കാർ അവഗണിക്കുന്നെന്നാരോപിച്ച് സുവർണ വിധാൻസൗധയിലേക്ക് കോൺഗ്രസ് മാർച്ചും തിങ്കളാഴ്ച നടന്നു. പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ മാർച്ചിന് നേതൃത്വം നൽകാൻ എത്തിയത് പ്രവർത്തകർക്ക് ആവേശം പകർന്നു. മതപരിവർത്തന നിരോധന നിയമം സഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ…

Read More
Click Here to Follow Us