ബെംഗളൂരു: നവംബർ 17 മുതൽ 19 വരെ നടക്കുന്ന ബെംഗളൂരു ടെക് സമ്മിറ്റ് (ബിടിഎസ്)-2021ൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണും ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റും ചേർന്ന് വേർച്വൽ ആയി ഉദ്ഘാടന പ്രസംഗം നടത്തും. കോൺസുലേറ്റുകളിൽ നിന്നുള്ള വൃത്തങ്ങൾ അനുസരിച്ച്, രണ്ട് പ്രധാനമന്ത്രിമാരും ഓൺലൈനിൽ ഉച്ചകോടിയിൽ പങ്കെടുക്കും. 315 പേരുടെ പ്രതിനിധി സംഘവുമായി ഓസ്ട്രേലിയയുടെ എക്കാലത്തെയും വലിയ സാന്നിധ്യം ഉച്ചകോടിയിൽ ഈ വർഷം ഉണ്ടാകുമെന്ന് വെള്ളിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിച്ചകോൺസൽ ജനറൽ സാറാ കിർലെവ് പറഞ്ഞു. ഇതിൽ മന്ത്രിമാരും വ്യവസായ പ്രമുഖരും സംരംഭകരുംഅക്കാദമിക് വിദഗ്ധരും ഉൾപ്പെടുന്നു.
Read MoreDay: 13 November 2021
ബിറ്റ്കോയിൻ അഴിമതിയിൽ സംസ്ഥാന സർക്കാരിൽ നിന്നുള്ള ആരും ഉൾപ്പെട്ടിട്ടില്ല.
ബെംഗളൂരു: ബിറ്റ്കോയിൻ അഴിമതിയിൽ തന്റെ സർക്കാരിലെ ആർക്കും പങ്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. സർക്കാരിലെ ആരെങ്കിലും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് തെളിയിക്കാനാകുമെങ്കിൽ അന്വേഷണ ഏജൻസികൾക്ക് തെളിവുകൾ നൽകാൻ പ്രതിപക്ഷമായ കോൺഗ്രസിനെ അദ്ദേഹം വെല്ലുവിളിച്ചു. “ആരോപണങ്ങൾ ഉന്നയിക്കുന്നവർ അഴിമതി എന്തിനെക്കുറിച്ചാണെന്നും ആരൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്നും തെളിവുകൾ നൽകട്ടെ. ഞങ്ങളുടെ സർക്കാർ ഏത് അന്വേഷണ ഏജൻസിയുടെയും അന്വേഷണത്തിന് തയ്യാറാണെന്നും സത്യം പുറത്തുവരുമെന്നും” അദ്ദേഹം പറഞ്ഞു.
Read Moreഓരോ ജില്ലകളിലും ന്യൂറോ കെയർ സെന്ററുകൾ വേണം.
ബെംഗളൂരു: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിൽ (നിംഹാൻസ്) പരിമിതമായ സൗകര്യങ്ങൾ മാത്രമാണുള്ളതെന്നും ന്യൂറോളജിക്കൽ പരിചരണം നൽകുന്ന കൂടുതൽ സ്ഥാപനങ്ങൾ സംസ്ഥാനത്ത് ആവശ്യമാണെന്നും നിംഹാൻസ് ഡയറക്ടർ ഡോ.പ്രതിമ മൂർത്തി പറഞ്ഞു. വ്യാഴാഴ്ച ബാംഗ്ലൂർ ന്യൂറോളജിക്കൽ സൊസൈറ്റിയുടെയും ഇന്ത്യൻ അക്കാദമി ഓഫ് ന്യൂറോളജിയുടെയും സഹകരണത്തോടെ നിംഹാൻസ് ന്യൂറോളജി വിഭാഗം സംഘടിപ്പിച്ച വാർഷിക സമ്മേളനത്തിന്റെ ഉദ്ഘാടനചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. “നമ്മൾക്ക് ഓരോ ജില്ലകളിലും താലൂക്കുകളിലും ന്യൂറോ കെയർ സെന്ററുകൾ ആവശ്യമാണ്, അങ്ങനെവരുമ്പോൾ രോഗികൾക്ക് നിംഹാൻസിലേക്ക് യാത്ര ചെയ്യേണ്ടതില്ല ”എന്ന് ഡോ പ്രതിമ പറഞ്ഞു. നാഡീസംബന്ധമായ പരിചരണത്തിന്റെ…
Read Moreഒളിവിൽ പോയ പ്രതി 14 വർഷത്തിന് ശേഷം പിടിയിൽ.
ബെംഗളൂരു: നഗരത്തിൽ വിജയനഗർ ഏരിയയിൽ 25 കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2007 മുതൽ ഒളിവിൽപോയ ഡ്രൈവർ പി മതിവണ്ണനെ ബുധനാഴ്ച തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്നും പിടികൂടി. തിരുപ്പൂർ സ്വദേശിയായ പ്രതി 2005ൽ ഏതാനും യാത്രക്കാരെ ഇറക്കിവിടാൻ തൊഴിലുടമയുടെ എസ്യുവിയിൽ ബെംഗളൂരുവിലെത്തിയിരുന്നു. തിരികെ നാട്ടിലേയ്ക്ക് പോവുന്നതിനിടെ ഇയാൾ ഓടിച്ചിരുന്ന വാഹനം ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബൈക്ക് യാത്രികൻ തല്‍ക്ഷണം മരിച്ചു. തുടർന്ന് അശ്രദ്ധ മൂലം മരണത്തിന് കാരണമായ കുറ്റം ചുമത്തി മതിവണ്ണനെ…
Read Moreബസുകളിലെ ശബ്ദ മലിനീകരണത്തിന് എതിരെ കർണാടക ഹൈക്കോടതി.
ബെംഗളൂരു: ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ശബ്ദ മലിനീകരണത്തിനെതിരെ കർണാടക ഹൈക്കോടതി. ബസില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈല്‍ ഫോണില്‍ ഉച്ചത്തില്‍ പാട്ട് വെക്കാനോ വീഡിയോ പ്ലേ ചെയ്യാനോ പാടില്ലെന്ന് കര്‍ണാടക ഹൈക്കോടതി ഉത്തരവിറക്കി. ബസ് ജീവനക്കാര്‍ക്കും യാത്രികർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ടിനെ പരിഗണിച്ചാണ് ഈ ഉത്തരവ്. ബസ് യാത്രക്കിടയില്‍ ഉണ്ടാവുന്ന ഇത്തരം ശബ്ദ മലിനീകരണത്തിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുള്ള പരാതിയിന്മേലാണ് കോടതി ഇടപെടല്‍. യാത്രക്കാർ ഈ നിയമം അനുസരിച്ചില്ലെങ്കിൽ യാത്രക്കൂലി മടക്കി നൽകാതെ തന്നെ ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ഇനിമുതല്‍ കെ.എസ്.ആര്.ടി.സി (കര്‍ണാടക) ബസുകളിലെ…
Read Moreഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സർക്കാറിന്റെ പുതിയ പദ്ധതി വരുന്നു.
ബെംഗളൂരു: വിദ്യാഭ്യാസം എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി,സംസ്ഥാന പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്, ഭിന്നശേഷിയുള്ള കുട്ടികളെ പഠിപ്പിക്കാനായി അധ്യാപകരെ പരിശീലിപ്പിക്കാൻഒരു സംഘടനയുമായി ചേർന്നു പ്രവർത്തിക്കാൻ തീരുമാനിച്ചു. സംസ്ഥാനമൊട്ടാകെ നടപ്പിലാക്കാൻ പോകുന്നഈ പദ്ധതിക്ക് ‘നനാഗു ശാലേ’ (സ്കൂൾ ഫോർ മി ടൂ) എന്നാണ് പേരിട്ടിരിക്കുന്നത്. ഈ പദ്ധതി കോപ്പൽ, ഹുബ്ബള്ളി–ധാർവാഡ് എന്നീ രണ്ട് വിദ്യാഭ്യാസ ജില്ലകളിൽ ഇതിനകം ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 33 വിദ്യാഭ്യാസ ജില്ലകളിലേക്കും ഇത് വ്യാപിപ്പിക്കും. 1200 ബ്ലോക്ക് ഇന്റഗ്രേറ്റഡ് എജ്യുക്കേഷൻ റിസോഴ്സ് ടീച്ചർമാരെ ഉദ്ദേശിച്ചുള്ളതാണ് ഈ പദ്ധതി. അവർ ഓരോ ബ്ലോക്കിലും…
Read Moreകർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 245 റിപ്പോർട്ട് ചെയ്തു. 251 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.24% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 251 ആകെ ഡിസ്ചാര്‍ജ് : 2945415 ഇന്നത്തെ കേസുകള്‍ : 245 ആകെ ആക്റ്റീവ് കേസുകള്‍ : 8027 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 38143 ആകെ പോസിറ്റീവ് കേസുകള്‍ : 2991614…
Read Moreകേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (13-11-2021).
കേരളത്തില്‍ ഇന്ന് 6468 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 907, തിരുവനന്തപുരം 850, തൃശൂര്‍ 772, കോഴിക്കോട് 748, കൊല്ലം 591, കോട്ടയം 515, കണ്ണൂര്‍ 431, ഇടുക്കി 325, പാലക്കാട് 313, ആലപ്പുഴ 250, മലപ്പുറം 250, വയനാട് 192, പത്തനംതിട്ട 189, കാസര്‍ഗോഡ് 135 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,906 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreഅമിതവേഗത മൂലമുണ്ടായ അപകടങ്ങൾ ഏറ്റവും കൂടുതൽ ബെംഗളൂരുവിൽ ;എൻസിആർബി
ബെംഗളൂരു: ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ (എൻസിആർബി) 2020 റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം രാജ്യത്തുടനീളമുള്ള 89 പ്രധാന നഗരങ്ങളിൽ അമിതവേഗത മൂലമുള്ള അപകടങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ബെംഗളൂരുവിലാണ്. കഴിഞ്ഞ വർഷം ബെംഗളൂരുവിൽ അമിതവേഗത മൂലം 2,993 അപകടങ്ങൾ ഉണ്ടായപ്പോൾ, ഈ സംഖ്യ സമീപ വർഷങ്ങളിലെ ഏറ്റവും താഴ്ന്നതാണ്, പ്രധാനമായും പകർച്ചവ്യാധി, ലോക്ക്ഡൗൺ, യാത്രാ നിയന്ത്രണങ്ങൾ, വർക്ക് ഫ്രം ഹോം ക്രമീകരണം എന്നിവ കാരണം. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇത്തരം അപകടങ്ങൾ കുറഞ്ഞുവരികയാണ്: 2019-ൽ 4,143, 2018-ൽ 4,289.
Read Moreനഗരത്തിൽ ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻ പ്രോഗ്രാം ആരംഭിച്ചു
ബെംഗളൂരു : സാർവത്രിക പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്ക് കീഴിൽ, ‘ലോക ന്യുമോണിയ ദിന’ത്തോടനുബന്ധിച്ച് വെള്ളിയാഴ്ച നഗരത്തിൽ ന്യൂമോകോക്കൽ കൺജഗേറ്റ് വാക്സിൻ (പിസിവി) പ്രോഗ്രാം ആരംഭിച്ചു.ന്യുമോണിയ മൂലമുള്ള കുട്ടികളിൽ ബോധവൽക്കരണം നടത്താനും മരണനിരക്കും രോഗാവസ്ഥയും കുറയ്ക്കാനും പരിപാടി ലക്ഷ്യമിടുന്നു.
Read More