ബെംഗളുരു; സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ അധ്യാപകരാകാൻ എൻജിനീയറിംങ് കഴിഞ്ഞവർക്ക് സാധ്യതകളൊരുക്കി സർക്കാർ നടപടി. സെക്കൻഡറി, പ്രൈമറി സ്കൂളുകളിലെ അധ്യാപകരാകാനുള്ള ടെറ്റ് പരീക്ഷയ്ക്ക് പുതിയ ഉത്തരവ് പ്രാബല്യത്തിലെത്തുന്നതോടെ എൻജിനീയറിംങ് കഴിഞ്ഞവർക്കും അപേക്ഷിക്കാനാകും. ഇതുവരെ പരീക്ഷ എഴുതാനുള്ള അവസരം ബിഎഡ് കഴിഞ്ഞവർക്ക് മാത്രമായിരുന്നു. ശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളാണ് എൻജിനീയറിംങ് കഴിഞ്ഞവർക്ക് പഠിപ്പിക്കാനുള്ള അവസരം. എൻജിനീയറിംങ് കഴിഞ്ഞവരുടെ കൂടി സേവനം ഉൾപ്പെടുത്തുന്നതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരുമെന്നാണ് കണക്കുകൂട്ടൽ. കൂടാതെ നിലവിൽ 20,000 അധ്യാപക ഒഴിവുകൾ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്നാണ് വിലയിരുത്തൽ.
Read MoreMonth: October 2021
അതിവേഗം ബെസ്കോ സേവനങ്ങൾ ലഭ്യമാക്കും; പോർട്ടൽ ഇന്ന് തുറക്കും
ബെംഗളുരു; വിവിധ സേവനങ്ങൾക്കുള്ള ബെസ്കോമിന്റെ സർവ്വീസ് ഇനി കാലതാമസമുണ്ടാകാതെ ലഭ്യമാകും. വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോർട്ടൽ വഴി നടത്താവുന്നതാണ്. ജനസ്നേഹി വിദ്യുത് സർവ്വീസസ് പോർട്ടലാണ് ഇന്ന് മുതൽ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം ആരംഭിയ്ക്കുക, ഗാർഹിക – വാണിജ്യ കണക്ഷനുകൾ, പേരുമാറ്റം, എല്ലാം 24 മണിക്കൂറിനുള്ളിൽ ലഭ്യമാക്കും. ഓഫീസിൽ നേരിട്ടെത്തി അപേക്ഷകൾ സമർപ്പിച്ച് കാത്തിരിക്കേണ്ട അവസ്ഥ ഇനി ഉണ്ടാകില്ല എന്ന് ചുരുക്കം. നൽകുന്ന എല്ലാ അപേക്ഷകളുടെയും പുരോഗതി ഇനി മുതൽ എസ്എംഎസ് , മെയിൽ മുഖേന ഉപയോക്താവിനെ അറിയിക്കുകയും ചെയ്യും.
Read More37 യാചകരെ പുനരധിവാസകേന്ദ്രത്തിലേക്കയച്ചു.
ബെംഗളൂരു: നഗരത്തിൽ ഭിക്ഷാടനം തടയുക എന്ന ലക്ഷ്യത്തോടെ വെസ്റ്റ് ഡിവിഷൻ പോലീസ് നടത്തിയപ്രത്യേക അന്യോഷണത്തിൽ 37 യാചകരെ കാമാക്ഷിപാളയയിലെ കൊട്ടിഗേപാളയയിലുള്ള നിരാശ്രിതകേന്ദ്രത്തിലേക്ക് അയച്ചു. ബുധനാഴ്ച വെസ്റ്റ് ഡിവിഷനിലെ മജസ്റ്റിക് ഏരിയയിലെ ജംഗ്ഷനുകൾ, ക്ഷേത്രങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ അന്യോഷണം നടത്തിയതായും ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരുന്ന 37 പേരെപുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചതായും പോലീസ് പറഞ്ഞു.
Read Moreവരുന്നൂ..കോമൺ മൊബിലിറ്റി കാർഡ്; ബിഎംടിസി ബസുകളിലും മെട്രോയിലും ഉപയോഗിക്കാം
ബെംഗളുരു; ബിഎംടിസി ബസുകളിലും മെട്രോയിലും ഒരുപോലെ ഉപയോഗിക്കാനാകുന്ന കോമൺ മൊബിലിറ്റി കാർഡ് എത്തുന്നു. മെട്രോ റെയിൽ കോർപ്പറേഷന്റെതാണ് പദ്ധതി. പർപ്പിൾ ലൈനിലും, ഗ്രീൻ ലൈനിലും ഇത്തരം കാർഡുകൾ സ്കാൻ ചെയ്യാനുള്ള സംവിധാനം ലഭ്യമാക്കി കഴിയ്ഞ്ഞു. നവംബർ ആദ്യ ആഴ്ച്ച പദ്ധതി തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ആദ്യ ഘട്ടത്തിൽ മെട്രോയിൽ മാത്രമാണ് കോമൺ മൊബിലിറ്റി കാർഡ് ഉപയോഗിക്കാനാവുക. കോമൺ മൊബിലിറ്റി കാർഡ് എത്തുന്നതോടെ യാത്രക്കാരുടെ യാത്ര കൂടുതൽ എളുപ്പമാകുമെന്നാണ് വിലയിരുത്തൽ. കോമൺ മൊബിലിറ്റി കാർഡ് പദ്ധതി പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നടത്തുമെന്ന് അധികൃതർ…
Read Moreഅടുത്ത 2 ദിവസം കനത്ത മഴക്ക് സാധ്യത.
ബെംഗളൂരു : അടുത്ത രണ്ട് ദിവസം നഗരത്തിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബെംഗളൂരു ഉൾപ്പെടെ മറ്റ് 13 ജില്ലകളിലും കനത്ത മഴ പ്രവചിക്കുന്നുണ്ട്. മൈസൂരു, ഉഡുപ്പി, ഉത്തര കന്നഡ, ദക്ഷിണ കന്നഡ ഉൾപ്പെടെയുള്ള ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ಮಳೆ ಮುನ್ಸೂಚನೆ: ರಾಜ್ಯದ ದಕ್ಷಿಣ ಒಳನಾಡು, ಕರಾವಳಿ ಮತ್ತು ಮಲೆನಾಡು ಜಿಲ್ಲೆಗಳಲ್ಲಿ ಅಲ್ಲಲ್ಲಿ ವ್ಯಾಪಕವಾಗಿ ಸಾಧರಣ ಮಳೆ ಹಾಗೂ ಉತ್ತರ ಒಳನಾಡು ಜಿಲ್ಲೆಗಳಲ್ಲಿ ಒಣಹವೆ ಮುಂದುವರೆಯಲಿದೆ. pic.twitter.com/7L4wH7eyPt — Karnataka State Natural Disaster Monitoring…
Read Moreകന്നഡ രാജ്യോത്സവ ദിനത്തിലെത്തും ഇലക്ട്രിക് ബസുകൾ; റൂട്ടുകൾ ക്രമീകരിച്ചു
ബെംഗളുരു; നാടെങ്ങും ആഘോഷത്തിലാകുന്ന കന്നഡ രാജ്യോത്സവ ദിനത്തിൽ ബിഎംടിസിയുടെ പുത്തൻ ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങും. കെങ്കേരി – യശ്വന്ത്പുര, യശ്വന്ത്പുര- ബനശങ്കരി , കെങ്കേരി – ബനശങ്കരി , കെങ്കേരി- ബിഡദി എന്നീ റൂട്ടുകളിലാണ് വൈദ്യുത ബസുകൾ നിരത്തിലിറങ്ങുക. നോൺ എസി ബസുകളാണിവ, 33 യാത്രക്കാർക്കാണ് സഞ്ചരിക്കാൻ കഴിയുക. ജെബിഎൽ എന്ന ഉത്തർപ്രദേശിലെ കമ്പനിയുടെതാണ് ബസുകൾ. ബസിന്റെ ഡ്രൈവർ ജെബിഎൽ കമ്പനിയുടെ ആളായിരിക്കും, പക്ഷെ കണ്ടക്ടർ ബിഎംടിസി ചുമതലപ്പെടുത്തുന്ന ആളായിരിക്കും. ഡിസംബറോടെ ഇത്തരത്തിൽ 90 വൈദ്യുത ബസുകൾ നിരത്തിലിറക്കാനാണ് തീരുമാനം. …
Read Moreഅനധികൃത കെട്ടിടം പൊളിക്കൽ;ബിബിഎംപി സമർപ്പിച്ച റിപ്പോർട്ടിൽ സംതൃപ്തിയില്ല.
ബെംഗളൂരു: ബെംഗളൂരുവിലെ അനധികൃത നിർമാണങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട് ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത സമർപ്പിച്ച റിപ്പോർട്ടിൽ തൃപ്തിയില്ലെന്ന് കർണാടക ഹൈക്കോടതി അറിയിച്ചു . “അനുവദനീയമായ പ്ലാൻ ഇല്ലാതെ നിർമ്മിച്ച കെട്ടിടങ്ങളുടെ സർവേയെക്കുറിച്ചുള്ള അടുത്ത വാദം കേൾക്കൽ തീയതിയായ ഡിസംബർ 9 ന് സത്യവാങ്മൂലം സമർപ്പിക്കണം,” എന്ന് കോടതി ഉത്തരവിട്ടു. ചീഫ് കമ്മീഷണർ ഇക്കാര്യത്തിൽ കൃത്യമായ നടപടികൾ സ്വീകരിക്കുമെന്നും അനധികൃത കെട്ടിടങ്ങൾപൊളിക്കുന്നതിന്റെ പുരോഗതി അറിയിക്കും എന്നും കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗദും എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്ബിബിഎംപി…
Read Moreപാക് ടീമിന്റെ വിജയം ആഘോഷിച്ച കശ്മീരി വിദ്യാർത്ഥിക്കെതിരെ പരാതി.
ബെംഗളൂരു: ഇന്ത്യ–പാകിസ്ഥാൻ ക്രിക്കറ്റ് മത്സരത്തിൽ പാകിസ്ഥാനെ പിന്തുണച്ചതിന് കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിന്നുള്ള കമ്പ്യൂട്ടർ സയൻസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്കെതിരെ കോൺഗ്രസ് പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയായ നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയുടെ(എൻഎസ്‌യുഐ) മൂന്ന് അംഗങ്ങൾ സംസ്ഥാനത്തെ ചിക്കബല്ലാപ്പൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഒക്ടോബർ 24 ഞായറാഴ്ച നടന്ന ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് പിന്നാലെയാണ് സംഭവം. ടി20 ലോകകപ്പ് പരമ്പരയിൽ ഇന്ത്യ പാകിസ്ഥാനോട് തോറ്റതിന് ശേഷം പാകിസ്ഥാനെ പിന്തുണച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടതിനാണ് കശ്മീരി വിദ്യാർത്ഥിക്കെതിരെ എൻഎസ്‌യുഐ ഒക്ടോബർ 27 ബുധനാഴ്ചപോലീസിൽ പരാതി നൽകിയിയത്.…
Read Moreപനി ലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾക്ക് ആർടി-പിസിആർ പരിശോധന നടത്താൻ നിർദ്ദേശം
ബെംഗളൂരു: പ്രൈമറി വിഭാഗങ്ങളിലെ ക്ലാസ്സുകൾക്കായി സ്‌കൂളുകൾ വീണ്ടും തുറന്നതോടെ, പെട്ടന്നുള്ള ഒരു വൈറസ് വ്യാപനം ഉണ്ടായാൽ അതിനെ തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ പരിശോധന ക്യാമ്പുകൾ ആരംഭിച്ചു. ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, രാഷ്ട്രീയ ബാല് സ്വാസ്ഥ്യ കാര്യക്രം (ആർബിഎസ്‌കെ), രാഷ്ട്രീയ കിഷോർസ്വാത്യ കാര്യക്രമം (ആർകെഎസ്‌കെ), ബെംഗളൂരു, എന്നിവ പനി ലക്ഷണങ്ങളുള്ള കുട്ടികളിൽ കോവിഡ് പരിശോധന നടത്താൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആരോഗ്യ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് മുമ്പ് കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാനും നിർദ്ദേശംനൽകിയിട്ടുണ്ട്. കുറഞ്ഞത് 10% വിദ്യാർത്ഥികളെയെങ്കിലും ടെസ്റ്റിന് വിധേയമാക്കണമെന്നും ഫലം പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും വകുപ്പ് നിർദ്ദേശിച്ചു.…
Read Moreവീണ്ടുമൊരു ലോക്ഡൗൺ?; അഭിപ്രായം വ്യക്തമാക്കി കോവിഡ് സാങ്കേതിക ഉപദേശക സമിതി
ബെംഗളുരു; സംസ്ഥാനത്ത് വീണ്ടും ഒരു ലോക്ഡൗൺ വന്നേക്കുമെന്ന ഊഹോപോഹങ്ങൾ ശക്തമായി തുടരുന്നു, ഇതിനിടെ ആശങ്ക അകറ്റുന്നതിനായി അഭിപ്രായം വ്യക്തമാക്കി കോവിഡ് സാങ്കേതിക ഉപദേശക സമിതി രംഗത്തെത്തി. ലോക്ഡൗൺ നടപ്പിലാക്കുന്നതിനുള്ള യാതൊരുവിധ സാഹചര്യങ്ങളും നിലവിലില്ലെന്നും ഇത്തരം അടിസ്ഥാന രഹിതമായ ആശങ്കകൾ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എംകെ സുദർശൻ അറിയിച്ചു. കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് ആശങ്കവേണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണ മാർഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി സർക്കാരിന് നിർദേശം നൽകി…
Read More