പനി ലക്ഷണങ്ങളുള്ള വിദ്യാർത്ഥികൾക്ക് ആർടി-പിസിആർ പരിശോധന നടത്താൻ നിർദ്ദേശം

Covid Karnataka

ബെംഗളൂരു: പ്രൈമറി വിഭാഗങ്ങളിലെ ക്ലാസ്സുകൾക്കായി സ്‌കൂളുകൾ വീണ്ടും തുറന്നതോടെ, പെട്ടന്നുള്ള ഒരു വൈറസ് വ്യാപനം ഉണ്ടായാൽ അതിനെ തടയുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരോഗ്യ പരിശോധന ക്യാമ്പുകൾ ആരംഭിച്ചു.

ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്, രാഷ്ട്രീയ ബാല് സ്വാസ്ഥ്യ കാര്യക്രം (ആർ‌ബി‌എസ്‌കെ), രാഷ്ട്രീയ കിഷോർസ്വാത്യ കാര്യക്രമം (ആർ‌കെ‌എസ്‌കെ), ബെംഗളൂരു, എന്നിവ പനി ലക്ഷണങ്ങളുള്ള കുട്ടികളിൽ കോവിഡ് പരിശോധന നടത്താൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ആരോഗ്യ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ആർടിപിസിആർ ടെസ്റ്റുകൾ നടത്തുന്നതിന് മുമ്പ് കുട്ടികളുടെ രക്ഷിതാക്കളെ അറിയിക്കാനും നിർദ്ദേശംനൽകിയിട്ടുണ്ട്.

  ബെംഗളൂരുവിൽ അഞ്ചുവയസ്സുകാരിയെ കൊലപ്പെടുത്തിയ കേസ്: ഒളിവിൽ പോയ അമ്മ പിടിയിൽ

കുറഞ്ഞത് 10% വിദ്യാർത്ഥികളെയെങ്കിലും ടെസ്റ്റിന് വിധേയമാക്കണമെന്നും ഫലം പോർട്ടലിൽ അപ്‌ലോഡ് ചെയ്യണമെന്നും വകുപ്പ് നിർദ്ദേശിച്ചു. ആർബിഎസ്കെ മൊബൈൽ ഹെൽത്ത് ടീമുകൾ 1 മുതൽ 12 വരെക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി പൊതു ആരോഗ്യ ക്യാമ്പുകൾ നടത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സൈക്കിൾ ചവിട്ടുകയായിരുന്ന 12-കാരനെ റോട്ട്‌വീലർ കടിച്ച് പറിച്ചു; ഉടമസ്ഥരുടെ ന്യായീകരണം കേട്ട് ഞെട്ടി നാട്ടുകാർ
[masterslider id="10"]

Related posts