വീണ്ടുമൊരു ലോക്ഡൗൺ?; അഭിപ്രായം വ്യക്തമാക്കി കോവിഡ് സാങ്കേതിക ഉപദേശക സമിതി

ബെം​ഗളുരു; സംസ്ഥാനത്ത് വീണ്ടും ഒരു ലോക്ഡൗൺ വന്നേക്കുമെന്ന ഊഹോപോഹങ്ങൾ ശക്തമായി തുടരുന്നു, ഇതിനിടെ ആശങ്ക അകറ്റുന്നതിനായി അഭിപ്രായം വ്യക്തമാക്കി കോവിഡ് സാങ്കേതിക ഉപദേശക സമിതി രം​ഗത്തെത്തി.

ലോക്ഡൗൺ നടപ്പിലാക്കുന്നതിനുള്ള യാതൊരുവിധ സാഹചര്യങ്ങളും നിലവിലില്ലെന്നും ഇത്തരം അടിസ്ഥാന രഹിതമായ ആശങ്കകൾ എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും കോവിഡ് സാങ്കേതിക ഉപദേശക സമിതി ചെയർമാൻ ഡോ. എംകെ സുദർശൻ അറിയിച്ചു.

  എബോള ജാഗ്രത: ഇന്ത്യയിലേക്ക് വരുന്നവർക്ക് ഹെൽത്ത് സെൽഫ് ഡിക്ലറേഷൻ നിർബന്ധമാക്കി

കുട്ടികളെ സ്കൂളിൽ അയക്കുന്നതിന് ആശങ്കവേണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ സംസ്ഥാനത്തെ പൊതുസ്ഥാപനങ്ങളിൽ കോവിഡ് നിയന്ത്രണ മാർ​ഗനിർദേശങ്ങൾ കൃത്യമായി നടപ്പിലാക്കാൻ കോവിഡ് സാങ്കേതിക ഉപദേശക സമിതി സർക്കാരിന് നിർദേശം നൽകി കഴിഞ്ഞു.

എന്നാൽ 9 വി​ദേശരാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെ വിമാനത്താവളങ്ങളിലെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമായി തുടരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts