സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പട്ടിക വ്യാജമെന്ന് സിദ്ധരാമയ്യ.

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പട്ടിക വ്യാജമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. എഐസിസി ഇതുവരെ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അംഗീകാരം നല്‍കിയിട്ടില്ല. വ്യാജ വാര്‍ത്താ ഫാക്ടറികളില്‍ നിന്ന് വരുന്ന ഇത്തരം നുണകള്‍ വിശ്വസിക്കരുതെന്നും സിദ്ധരാമയ്യ സൂചിപ്പിച്ചു.

സ്ഥാനാര്‍ത്ഥി പട്ടികയുമായി ബന്ധപ്പെട്ട് ഒരു വിവരവും എഐസിസി പുറത്തുവിട്ടിട്ടില്ലെന്നും കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ വ്യക്തമാക്കി.

  കുടകിൽ അമേരിക്കൻ സ്വദേശിനിയായ വിനോദസഞ്ചാരിയെ ബലാത്സംഗം ചെയ്തു; ഹോംസ്റ്റേ ഉടമയും ജീവനക്കാരനും അറസ്റ്റിൽ

മുഖ്യമന്ത്രി സിദ്ധരാമയ്യയും കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി അദ്ധ്യക്ഷന്‍ ജി. പരമേശ്വരയും മുതിര്‍ന്ന നേതാവ് മധുസൂദന്‍ മിസ്ത്രിയും പങ്കെടുക്കുന്ന സ്‌ക്രീനിംഗ് കമ്മിറ്റി യോഗങ്ങള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗത്തിന് ശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കൂവെന്ന് തിരഞ്ഞെടുപ്പ് പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കുന്ന കെ. സി വേണുഗോപാലും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോർമുസ് കടലിടുക്ക് അടഞ്ഞാൽ മുടങ്ങുന്നത് സ്കാനിംഗ് റിപ്പോർട്ടുകൾ; നിങ്ങളുടെ ചികിത്സാച്ചെലവ് കൂട്ടാൻ പോകുന്ന പുതിയ പ്രതിസന്ധി ഇത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഒരു വീടിന് ഒരു ഗ്യാസ് കണക്ഷൻ'; ജൂൺ 30-നകം എൽപിജി ഒഴിവാക്കി പിഎൻജിയിലേക്ക് മാറണം, പുതിയ നിയമങ്ങൾ പുറത്തിറങ്ങി
[masterslider id="10"]

Related posts

Click Here to Follow Us