അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ; കുട്ടിയെ കണ്ടെത്താൻ കഴിയാതെ പോലീസ്

ആലുവ: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ. അഫ്‌സാക്ക് ആലം എന്ന അസം സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലുവ തോട്ടക്കാട്ടുക്കരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ഇത് കൂടി വായിക്കുക: കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കിട്ട് മൂടിയ നിലയിൽ കണ്ടെത്തി https://bengaluruvartha.in/2023/07/29/kerala/133783/

അഫ്സാക്ക് തട്ടിക്കൊണ്ടുപോയ അഞ്ച് വയസുകാരി എവിടെയാണെന്നോ ആരുടെ കൈയിൽ ഏൽപിച്ചുവെന്നോ ഉള്ള വിവരങ്ങൾ പോലീസ് അന്വേഷിച്ച് വരുന്നതേ ഉള്ളു. പൊലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കിയ പ്രതി കുട്ടിയെ എവിടെയെങ്കിലും ഉപേക്ഷിച്ചതാണോ എന്നും സംശയിക്കുന്നുണ്ട്.

  സിദ്ധരാമയ്യയുടെ അനുഗ്രഹം തേടി ഡി.കെ ശിവകുമാർ; മുഖ്യമന്ത്രി പദത്തിൽ ഒരു മാസം പൂർത്തിയാക്കി സൗഹൃദ കൂടിക്കാഴ്ച

ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിക്ക് ആലുവയിലാണ് സംഭവമുണ്ടായത്. മുട്ടത്ത് താമസമാക്കിയ ബീഹാർ സ്വദേശി മജജയ് കുമാറിൻ്റെ മകൾ ചാന്ദ്നിയെയാണ് തട്ടിക്കൊണ്ടു പോയത്. കുട്ടിയും കുടുംബവും 4 വർഷമായി ആലുവയിൽ താമസിച്ച് വരികയാണ്.

അസം സ്വദേശിയായ പ്രതി രണ്ട് ദിവസം മുൻപാണ് പെൺകുട്ടിയുടെ വീടിനടുത്ത് താമസിക്കാൻ എത്തിയത്. കുട്ടിയെ കാണാതായതിന് പിന്നാലെ മാതാപിതാക്കൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു.

  രാത്രിയുടെ മറവിൽ 'അടിവസ്ത്രം മാത്രം' ധരിച്ചെത്തിയ മുഖംമൂടികൾ; ബെംഗളൂരുവിൽ 'ഛഡ്ഡി ഗാങ്' വീടുകൾ കൊള്ളയടിക്കാൻ ശ്രമം, ഭീതിയിൽ നഗരപ്രാന്തങ്ങൾ!

സിസിടിവി ദൃശ്യങ്ങളിൽ കുട്ടിയെ കെഎസ്ആർടിസി ബസ്സിൽ അഫ്സാക്ക് ആലം കയറ്റിക്കൊണ്ട് പോകുന്നതായി പോലീസ് കണ്ടെത്തി. ഇതേ തുടർന്ന് ആലുവ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുഖ്യമന്ത്രി ഡി.കെ.ശിവകുമാറിന്റെ വാഹനവ്യൂഹം തടയാൻ ശ്രമം:.വഴിയിൽ തടഞ്ഞത് സ്വന്തം ആളുകളോ? കേസെടുത്തു പോലീസ്
[masterslider id="10"]

Related posts