എല്ലാ റൂട്ടുകളിലേക്കും ബിഎംടിസി ഇലക്ട്രിക് ബസ് നഗരത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു; റൂട്ടും നിരക്കുകളും സവിശേഷതകളും പരിശോധിക്കുക

ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (ബിഎംടിസി) ലോ-ഫ്ലോർ ഇലക്ട്രിക് ബസ് കർണാടക ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി വെള്ളിയാഴ്ച ഫ്ലാഗ് ഓഫ് ചെയ്തു. ടാറ്റ മോട്ടോഴ്‌സിന്റെ 921 ഇലക്ട്രിക് ബസുകൾ ഈ സാമ്പത്തിക വർഷാവസാനത്തോടെ “ഘട്ടം ഘട്ടമായി” കോർപ്പറേഷനിൽ ഉൾപ്പെടുത്താൻ പദ്ധതിയിട്ടിട്ടുണ്ട്.

ബിഎംടിസി ഇലക്ട്രിക് ബസുകളിൽ യാത്ര ചെയ്തുകൊണ്ട് ബെംഗളൂരുവിലെ ജനങ്ങൾ മലിനീകരണ വിമുക്ത നഗരത്തിലേക്ക് ചുവടുവെക്കുകയാണ് എന്നും റെഡ്ഡി പറഞ്ഞു. 4,000 ബസുകൾ നൽകുന്നതിനും 13,000 ജീവനക്കാരെ നിയമിക്കുന്നതിനും കർണാടക സർക്കാർ ബസുകൾ വാങ്ങുന്നതിനായി 500 കോടി രൂപ കോർപ്പറേഷനുകൾക്ക് അനുവദിച്ചിട്ടുണ്ട്.

ഫോസിൽ ഇന്ധനം ഉപയോഗിച്ച് ഓടുന്ന ബാക്കി ബസുകൾക്ക് തുല്യമായിരിക്കും ഈ ഇലക്ട്രിക് ബസുകളിലെ നിരക്ക് . “ഗ്രോസ് കോസ്റ്റ് കോൺട്രാക്ട് (ജിസിസി) അടിസ്ഥാനത്തിൽ, ഈ ബസുകളുടെ പ്രവർത്തന നിരക്ക് കിലോമീറ്ററിന് 41.01 രൂപ ആയിരിക്കും

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

ഇലക്ട്രിക് ബസ് (96-A) ഇനിപ്പറയുന്ന റൂട്ടിൽ പ്രവർത്തിക്കും:

കെംപെഗൗഡ ബസ് സ്റ്റാൻഡ്, സുജാത ടാക്കീസ്, ഇൻഡസ്ട്രിയൽ ടൗൺ രാജാജിനഗർ, ഹവനൂർ സർക്കിൾ, മോദി ഹോസ്പിറ്റൽ, ഹരിശ്ചന്ദ്ര ഘട്ട്, സെൻട്രൽ, കെംപഗൗഡ ബസ് സ്റ്റാൻഡ്. ഒറ്റ സർക്കുലർ ദൂരം 14.7 കിലോമീറ്ററും മൊത്തം ഷെഡ്യൂൾ 202.4 കിലോമീറ്ററും ആയിരിക്കുമെന്ന് ബിഎംടിസി അറിയിച്ചു.

ബിഎംടിസി 921 ടാറ്റ ഇലക്‌ട്രിക് ബസുകൾ ഇന്ത്യാ ഗവൺമെന്റിന്റെ ഫെയിം-II സ്കീമിന് കീഴിൽ ജിസിസി മോഡൽ അടിസ്ഥാനത്തിൽ എം/എസ് സിഇഎസ്എൽ വഴി പ്രവർത്തിപ്പിക്കുമെന്നും ബിഎംടിസി അറിയിച്ചു.

എന്തൊക്കെയാണ് സവിശേഷതകൾ?

12 മീറ്റർ നീളമുള്ള ലോ-ഫ്ലോർ ഇലക്ട്രിക് ബസുകളാണിത്. തറയുടെ ഉയരം 400 മില്ലിമീറ്ററാണെന്ന് ബിഎംടിസി അറിയിച്ചു.

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

കാറിന് സമാനമായ സുഖപ്രദമായ യാത്ര ഉറപ്പാക്കുന്നവയാണ് ഇലക്ട്രിക്ക് ബസുകൾ. ഡീസൽ ബസുകളെ അപേക്ഷിച്ച് ഭിന്നശേഷി സൗഹൃതമാണെന്നും ഇതിന്റെ മറ്റൊരു പ്രത്യേകാതെയാണ്.

35 യാത്രക്കാർക്ക് സുഖപ്രദമായ ഇരിപ്പിടം, ലോ-ഫ്ലോർ ഇലക്‌ട്രിക് ബസിൽ എളുപ്പത്തിൽ പ്രവേശിക്കാനും പുറത്തുകടക്കാനും തുടങ്ങിയ സവിശേഷതകളും ബസുകളിൽ ഉണ്ട്.”

നിർദിഷ്ട റൂട്ട് ഏതാണ്?

ശാന്തി നഗർ (03), ജയനഗർ (04), ഹെന്നൂർ (10), ദീപാഞ്ജലി നഗർ (16), രാജരാജേശ്വരി നഗർ (21), പീനിയ രണ്ടാം ഘട്ടം (22), ജിഗാനി (27). ), കെആർ പുരം (29), സീഗെഹള്ളി (35), ഹോസ്‌കോട്ട് (39) എന്നിങ്ങനെ ഈ ബസുകൾ പ്രവർത്തിപ്പിക്കുന്നതിന്, ബിഎംടിസി 10 ഡിപ്പോകൾ കണ്ടെത്തി:

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts