കാണാതായ അഞ്ചുവയസുകാരിയുടെ മൃതദേഹം ചാക്കിട്ട്  മൂടിയ നിലയിൽ കണ്ടെത്തി

ആലുവയിൽ നിന്ന് കാണാതായ അഞ്ചു വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ മാര്‍ക്കറ്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്ന് 12 മണിക്ക് ശേഷമാണ് ചാന്ദ്നിയെ (5) യുടെ മൃതദേഹം കണ്ടെത്തിയത്.

ഇത് കൂടി വായിക്കുക: അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പിടിയിൽ; കുട്ടിയെ കണ്ടെത്താൻ കഴിയാതെ പോലീസ് https://bengaluruvartha.in/2023/07/29/kerala/133761/

സംഭവത്തില്‍ അസ്ഫാക് എന്നയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാള്‍ തന്റെ സുഹൃത്ത് സക്കീർ എന്നയാൾക്ക് കുട്ടിയെ കൈമാറിയെന്ന് മൊഴി നല‍്കിയിരുന്നു.

  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ആലുവ മാർക്കറ്റിനു സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം ചക്കിട്ട്  മൂടിയിൽ കണ്ടെത്തിയത്. ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസിക്കാനെത്തിയ ആളാണ് അസം സ്വദേശിയായ അസഫാക് ആലമാണ് ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയത്.

പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസഫാക് ആലം പോലീസിനോടു പറഞ്ഞിരുന്നു.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയതെന്നും സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നുമാണ് അസഫാക്ക് പോലീസിനു നൽകിയ മൊഴി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts