ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിയാര്‍ജ്ജിച്ച സില്‍ക്ക് ബോര്‍ഡിന് ശാപമോക്ഷം;മേല്‍ പാലത്തിന് ഉള്ള ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചു.

ബെംഗളൂരു : രാജ്യത്ത് ഗതാഗതക്കുരുക്കിനു കുപ്രസിദ്ധിയാര്‍ജ്ജിച്ച ഏഴിടങ്ങളിൽ ഒന്നായ സിൽക്ബോർഡ് ജംങ്ക്ഷനിൽ ബഹുനില മേൽപാലം നിർമിക്കാൻ കരാർ ക്ഷണിച്ചു. നമ്മ മെട്രോ രണ്ടാംഘട്ടത്തിൽപ്പെട്ട ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിൽ സിൽക്ബോർഡ് മുതൽ ജയനഗർ വരെ മെട്രോപാതയും രണ്ടുനിര റോഡും ഉൾപ്പെടുന്ന 2.8 കിലോമീറ്റർ ഇന്റഗ്രേറ്റഡ് റോഡ്–കം–റെയിൽ ഫ്ലൈഓവർ ആണ് നിർമിക്കുക. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷന്റെ മേൽനോട്ടത്തിലുള്ള പദ്ധതിക്ക് 134 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

  കടുത്ത ചൂടിനൊപ്പം ഇന്ന് പല ഭാഗങ്ങളിലും ആലിപ്പഴ വർഷത്തിനും സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇവിടെ നിലവിലെ മേൽപാലം നിലനിർത്തിക്കൊണ്ടാണ് പുതിയ പാതകൾ നിർമിക്കുക. ഇതോടെ ഹൊസൂർ റോഡ്, ഔട്ടർറിങ് റോഡ് എന്നിവയിലൂടെ വാഹനഗതാഗതം സുഗമമാകും. ആർവി റോഡ്–ബൊമ്മസന്ദ്ര, കെആർപുരം സിൽക്ബോർഡ് മെട്രോ പാതകളുടെ സംഗമസ്ഥാനം കൂടിയാകും മേൽപാലം. കരാർ നടപടിക്രമങ്ങൾ പൂർത്തിയാകാൻ ഒന്നരമാസം എടുത്തേക്കും. നമ്മ മെട്രോ രണ്ടാംഘട്ട നിർമാണം വിദേശബാങ്കുകളുടെ സഹകരണത്തോടെ നടത്തുന്നതിനാൽ അവരുടെകൂടി അനുമതിയോടെയെ കരാർ നൽകുകയുള്ളു. നിർമാണം തുടങ്ങി 27 മാസം കൊണ്ടു പൂർത്തിയാക്കും.

  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാമ്പ് കടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? കടിയേറ്റാൽ പരിഭ്രമിക്കരുത്; ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതും; അറിയാൻ വായിക്കാം
[masterslider id="10"]

Related posts

Click Here to Follow Us