പിഴ അടക്കാത്ത വാഹന ഉടമകളെ പൂട്ടാനൊരുങ്ങി കർണാടക ട്രാഫിക്  പോലീസ്

ബെംഗളൂരു: ട്രാഫിക് പോലീസിന്റെ ഈസ്റ്റേൺ ഡിവിഷൻ നാല് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലായി (ആർടിഒ) രണ്ട് ദിവസത്തിനുള്ളിൽ 60 കേസുകൾ രജിസ്റ്റർ ചെയ്യുകയും 24,000 രൂപ പിഴയായി ഈടാക്കുകയും ചെയ്തതായി റിപ്പോർട്ട്.

ഭട്ടരഹള്ളി (കെഎ 53), കസ്തൂരി നഗർ (കെഎ 03), ഇലക്ട്രോണിക്‌സ് സിറ്റി (കെഎ 51), എച്ച്എസ്ആർ ലേഔട്ട് (കെഎ 01) എന്നീ നാല് ആർടിഒകളിൽ ഓരോന്നിലും പിഴ ഒഴിവാക്കുന്ന വാഹന ഉടമകളിൽ നിന്ന് പിഴ ഈടാക്കുവാനാനയി അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള ഒരു ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ ബിടിപി നിയോഗിച്ചട്ടുണ്ട്.

  ഒരു ചെറിയ ബൈക്ക് അപകടം, തൊട്ടുപിന്നാലെ തെരുവ് യുദ്ധക്കളമായി; സിസിടിവി ദൃശ്യങ്ങൾ നോക്കി ആളുകളെ പൊക്കി പോലീസ്!

വാഹന ഉടമകൾ അവരുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളോ മറ്റ് രേഖകളോ ലഭിക്കുന്നതിന് ആർടിഒമാരെ സന്ദർശിക്കുമ്പോൾ, ഉദ്യോഗസ്ഥർ അവരുടെ രജിസ്ട്രേഷൻ നമ്പറുകളിൽ ഏതെങ്കിലും കേസുകളോ തീർപ്പാക്കാത്ത കുടിശ്ശികകളോ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ഉണ്ടെന്നു കണ്ടെത്തിയാൽ, കുടിശ്ശിക അടയ്ക്കാൻ ഉദ്യോഗസ്ഥർ ഉടമകളെ ബോധ്യപ്പെടുത്തുമെന്നും ഡിസിപി (ട്രാഫിക്, ഈസ്റ്റ്) കെ എം ശാന്തരാജു പറഞ്ഞു.

ഗതാഗത വകുപ്പുമായി സഹകരിച്ച് ആർടിഒകളിൽ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള പദ്ധതി മാസങ്ങളായി തകൃതിയായി നടക്കുകയായിരുന്നെങ്കിലും ഒടുവിൽ ഇപ്പോളാണ് നടപ്പാക്കുന്നതെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു .

  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

പടിഞ്ഞാറൻ ട്രാഫിക് ഡിവിഷനും ആർടിഒകളിൽ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഒരുക്കത്തിലാണെന്നും അത് ഉടൻ നടപ്പാക്കുമെന്നും ഡിസിപി (ട്രാഫിക്, വെസ്റ്റ്) കുൽദീപ് കുമാർ ജെയിൻ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts