“ഇലക്ട്രോണിക് സിറ്റിയിൽ റോയൽ എൻഫീൽഡ് ബൈക്ക് പൊട്ടിത്തെറിച്ചു” ഈ വാർത്ത ഷെയർ ചെയ്യാൻ തിരക്ക് കൂട്ടുന്നതിന് മുൻപ് ഇതൊന്ന് വായിക്കുക.

ബെംഗളൂരു :കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു സന്ദേശവും അതിനോടനുബന്ധിച്ചുള്ള വീഡിയോയുമാണ് ഈ വാർത്തക്ക് ആധാരം.ആദ്യം വാട്സ് ആപ്പിലും പിന്നീട് ട്വിറ്ററിലും ഫേസ് ബുക്കിലുമായി പങ്കുവക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാർത്ത പറയുന്നത്, ഇലക്ട്രോണിക് സിറ്റിയിൽ ഒരു റോയൽ എൻഫീൽഡ് ബൈക്കിന്റെ ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ച് ഒരാൾ മരണപ്പെട്ടു എന്നാണ്, കൂടെയുള്ള വീഡിയോയിൽ കത്തിക്കരിഞ്ഞ ഒരു ബൈക്കും കൂടെ അതേ അവസ്ഥയിൽ ഉള്ള ഒരു ജഡവും കാണാം.എന്താണ് ഈ സന്ദേശത്തിന്റെ സത്യാവസ്ഥ എന്ന് നോക്കാം.

  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"

ഇപ്പോൾ ബെംഗളൂരുവിൽ എന്ന പേരിൽ പ്രചരിക്കുന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് ഹൈദരാബാദിലെ മലാക് പേട്ടിൽ സംഭവിച്ചു എന്ന രീതിയിൽ ട്വിറ്ററിൽ പ്രചരിച്ചിരുന്നു, എന്നാൽ ഈ സംഭവം ബെംഗളൂരുവിലോ ഹൈദരാബാദിലോ നടന്നത് അല്ല.

2016ൽ ഡൽഹിൽ നടന്ന ഒരു അപകടത്തിൽ ഒരു ബൈക്ക് നാലു ചക്രവാഹനവുമായി കൂട്ടിയിടിക്കുകയും ബൈക്കും യാത്രക്കാരനും പൂർണമായി അഗ്നിക്കിരയായിരുന്നു, ആ വാർത്തയുടെ സ്ക്രീൻ ഷോട്ട് ഇവിടെ ചേർക്കുന്നു.

ഹിന്ദുസ്ഥാന്‍ ടൈംസ്‌ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ലിങ്ക് ഇവിടെ ചേര്‍ക്കുന്നു

  ബെംഗളൂരുവിൽ വീട് ഒഴിഞ്ഞാൽ ഡിപ്പോസിറ്റ് മറന്നേക്കൂ ; ലാൻഡ്‌ലോർഡ് സ്കാമിൽ കുടുങ്ങി യുവതി നിയമപോരാട്ടത്തിലേക്ക്

തെറ്റായ വാർത്തകൾ ഷെയർ ചെയ്ത് സമുഹമദ്ധ്യത്തിൽ സ്വയം ഇളിഭ്യരാവാതിരിക്കുക, തെറ്റായ വാർത്തകൾ പങ്കുവച്ചതിന് ചിലപ്പോൾ നിയമ നടപടിയും നേരിടേണ്ടതായി വരും.

ഇത്തരം വാർത്തകളുടെ നിജസ്ഥിതി അറിയാൻ ഇവിടെ ക്ലിക് ചെയ്യുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലേക്ക് ഇനി ഏഴു മണിക്കൂർ; 50,000 കോടിയുടെ പൂനെ - ബെംഗളൂരു എക്സ്പ്രസ് വേ വരുന്നു; കടന്നുപോകുക ഈ ജില്ലകളിലൂടെ
[masterslider id="10"]

Related posts

Click Here to Follow Us