ബെംഗളുരു; മുൻ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ മകനും നടനുമായ നിഖിൽ ഗൗഡ- രേവതി ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. കുഞ്ഞിനെ കുമാര സ്വാമിയും, ഭാര്യ അനിതയും മുത്തച്ഛൻ എച്ച് ഡി ദേവഗൗഡയും താലോലിക്കുന്ന ചിത്രം നിഖിൽ ട്വീറ്റ് ചെയ്തിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു നിഖിലിന്റെ വിവാഹം. ദൾ യുവജന വിഭാഗം പ്രസിഡന്റാണ് നിഖിൽ. കുടുംബത്തിലെ പുതിയ അംഗത്തിന്റെ വരവ് ആഘോഷമാക്കി കുമാരസ്വാമി ചിത്രങ്ങൾ ട്വീറ്റ് ചെയ്തിരുന്നു.
Read MoreMonth: September 2021
ഗോഡൗണിലെ സ്ഫോടനം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
ബെംഗളുരു; ചാമരാജ് പേട്ടിലെ ചരക്കു ഗതാഗത ഗോഡൗണിലെ സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. അഞ്ജിസ്വാമി(74) ആണ് മരണപ്പെട്ടത്. അപകടമുണ്ടായ ഗോഡൗണിന് സമീപത്തെ കടയിലെ ജിവനക്കാരനായിരുന്നു ഇദ്ദേഹം. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി ഉയർന്നു. ഗോഡൗണിലേക്ക് പടക്കപെട്ടികൾ കൊണ്ടുവന്ന ട്രക്കിലെ ഡ്രൈവർ മനോഹർ, സമീപത്ത് കട നടത്തിയിരുന്ന അസ്ലാം പാഷ എന്നിവരാണ് സ്ഫോടനമുണ്ടായ അന്ന് മരിച്ചത്. ഈ അപകടത്തിന്റെ പശ്ചാത്തലത്തിൽ അനധികൃതമായ പടക്കങ്ങളും എൽപിജി സിലിണ്ടറുകളും സൂക്ഷിച്ചിരിക്കുന്ന കടകളും ഗോഡൗണുകളും കണ്ടെത്താൻ പരിശോധന ശക്തമാക്കി.
Read Moreബെംഗളുരുവിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; കൊല്ലം സ്വദേശി പിടിയിൽ
ബെംഗളുരു; സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും ലക്ഷങ്ങൾ പണം തട്ടിയും ബെംഗളുരുവിൽ നിരവധിപേരെ കബളിപ്പിച്ച കൊല്ലം സ്വദേശി പോലീസ് പിടിയിൽ. ബിജു തോമസ് എബ്രഹാം(49) ആണ് ബെംഗളുരുവിൽ പിടിയിലായത്. 2016 ൽ സിനിമ നിർമ്മിക്കാനെന്ന് പറയ്ഞ്ഞ് കണ്ണൂർ കണ്ണപുരം സ്വദേശിയിൽ നിന്ന് മൂന്നര ലക്ഷം വാങ്ങി വഞ്ചിച്ച കേസിലാണ് അറസ്റ്റ്. സൈന്യത്തിൽ കേണലാണെന്നും ഡോക്ടറാണെന്നും വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി നിരവധി പേരുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സൈന്യത്തിൽ ജോലി നൽകാമെന്ന് പറഞ്ഞ് 18 പേരിൽ നിന്ന് 1 ലക്ഷം വീതം…
Read Moreമൈസൂരു കൊട്ടാരത്തിലെ പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു.
ബെംഗളൂരു : കൊട്ടാര നഗരിയായ മൈസൂരുവിലെ പ്രധാന ആകർഷണമായ മൈസൂരു പാലസിലെ പ്രവേശന നിരക്ക് വർദ്ധിപ്പിച്ചു. മുതിർന്നവർക്ക് 100 (70) രൂപയും 10 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികൾക്ക് 50 (30) രൂപയുമാണ് പുതിയ നിരക്ക്,പഴയനിരക്ക് ബ്രാക്കറ്റിൽ. ചീഫ് സെക്രട്ടറി പി. രവികുമാർ അധ്യക്ഷനായ കൊട്ടാരം ബോർഡ് സമിതിയാണ് നിരക്ക് പരിഷ്കരിക്കാൻ തീരുമാനിച്ചത്. പഠനയാത്രയ്ക്ക് എത്തുന്ന വിദ്യാർഥികളിൽനിന്ന് ഇനിമുതൽ 30 (20) രൂപ വീതം ഈടാക്കും. നിരക്കിളവിനായി സ്ഥാപനമേധാവിയിൽനിന്നുള്ള സമ്മതപത്രം കൊട്ടാരം ബോർഡ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസർക്ക് നൽകിയാൽ മതിയാകും. വൈകുന്നേരങ്ങൾ കൊട്ടാരത്തിൽ…
Read Moreഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ
ബെംഗളൂരു വാർത്തയിൽ ഇന്ന് പ്രസിദ്ധീകരിച്ച വാർത്തകൾ ഇവിടെ വായിക്കാം. http://h4k.d79.myftpupload.com/archives/73258 http://h4k.d79.myftpupload.com/archives/73264 http://h4k.d79.myftpupload.com/archives/73262 http://h4k.d79.myftpupload.com/archives/73275 http://h4k.d79.myftpupload.com/archives/73278 http://h4k.d79.myftpupload.com/archives/73283 http://h4k.d79.myftpupload.com/archives/73288 http://h4k.d79.myftpupload.com/archives/73291 http://h4k.d79.myftpupload.com/archives/73238 http://h4k.d79.myftpupload.com/archives/73234 http://h4k.d79.myftpupload.com/archives/73302 http://h4k.d79.myftpupload.com/archives/73311 http://h4k.d79.myftpupload.com/archives/73299 http://h4k.d79.myftpupload.com/archives/73316 http://h4k.d79.myftpupload.com/archives/73305 http://h4k.d79.myftpupload.com/archives/73309
Read Moreവിദേശ ഭാഷകളിൽ ബിരുദ കോഴ്സുകളുമായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി
ബെംഗളൂരു: ഫ്രഞ്ച്,ജർമ്മൻ ഭാഷകളിൽ ബിരുദ കോഴ്‌സുകൾ ആരംഭിക്കുന്നതായി ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി (ബിസിയു) അറിയിച്ചു. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആദ്യത്തെ പ്രോഗ്രാം ആയിരിക്കും ഇത്. ഫ്രഞ്ച് ഭാഷയിൽ ബിഎ കോഴ്സാണ് ആദ്യം തുടങ്ങുന്നത്. യൂണിവേഴ്സിറ്റിയുടെ മല്ലേശ്വരത്തെ സ്ത്രീകൾക്കായുള്ള കോളേജിലായിരിക്കും നടപ്പ് അധ്യയന വർഷം മുതൽ കോഴ്സ് തുടങ്ങുന്നത് എന്ന് യൂണിവേഴ്സിറ്റി അറിയിച്ചു. കർണാടകയിലെ മറ്റൊരു സർവകലാശാലയും വിദേശ ഭാഷ ഒരു പ്രധാന വിഷയമായുള്ള കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ലിംഗരാജ ഗാന്ധി പറഞ്ഞു. “ഫ്രഞ്ച്, ജർമ്മൻ എന്നീ ഭാഷകൾ ഇത് വരെയും ഐച്ഛിക വിഷയങ്ങളായി മാത്രമാണ് ഇത്…
Read Moreപൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിച്ചാൽ, പിടികൂടാൻ സൂചി മിത്രമാരെത്തും.
ബെംഗളൂരു: പദ്ധതി ആരംഭിച്ച് രണ്ട് മാസത്തിനുള്ളിൽ, ഏകദേശം 900 സന്നദ്ധ പ്രവർത്തകർ (സുചി മിത്ര) ഇതിനോടകം തന്നെ ബൃഹത് ബെംഗളൂരു മഹാനഗര പാലികെയുടെ സിറ്റിസൺ പാർട്ടിസിപേഷൻ പ്രോഗ്രാമിന്റെ ഭാഗമായി. ബി.ബി.എം.പി ഈ പ്രത്യേക സംരംഭം വഴി എല്ലാ വാർഡുകളിലും ശുചി മിത്രങ്ങളെ കണ്ടെത്തുകയും അവർക്ക് ഖരമാലിന്യ സംസ്കരണത്തിൽ വേണ്ട പരിശീലനം നൽകുകയും ഇതിനായി പ്രാപ്തരാക്കുകയും ചെയ്യുന്നു. സന്നദ്ധപ്രവർത്തകരെ ബ്ലോക്ക് , വാർഡ് തലത്തിൽ വിഭജിക്കും. 16 സോണൽ കോർഡിനേറ്റർമാരും 54 നിയോജക മണ്ഡലം കോർഡിനേറ്റർമാരും 396 വാർഡ്കോർഡിനേറ്റർമാരും 641 സുചി മിത്രകളും ഈ പദ്ധിയുടെ ഭാഗമായി ഉണ്ടാകും. “സുചി മിത്രകൾക്ക് ഐഡി കാർഡുകൾ…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 787 പോസിറ്റീവ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 787 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 775 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.55%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 775 ആകെ ഡിസ്ചാര്‍ജ് : 2921567 ഇന്നത്തെ കേസുകള്‍ : 787 ആകെ ആക്റ്റീവ് കേസുകള്‍ : 13307 ഇന്ന് കോവിഡ് മരണം : 11 ആകെ കോവിഡ് മരണം : 37717 ആകെ പോസിറ്റീവ് കേസുകള്‍ : 2972620…
Read Moreദേശീയ വിദ്യാഭ്യാസ നയത്തെ “നാഗ്പൂർ വിദ്യാഭ്യാസ നയം” എന്ന് വിളിക്കണം: സംസ്ഥാന കോൺഗ്രസ്
ബെംഗളൂരു: സംസ്ഥാന നിയമസഭ ദേശീയ വിദ്യാഭ്യാസ നയത്തെ ചൊല്ലി ചൂടുപിടിച്ച വാദപ്രതിവാദങ്ങൾക്ക് വെള്ളിയാഴ്ച സാക്ഷ്യം വഹിച്ചു. “നാഗ്പൂർ വിദ്യാഭ്യാസ നയം” എന്നാണ് പുതിയ ദേശീയ വിദ്യാഭ്യാസനയത്തെ പറ്റി കോൺഗ്രസ് പരാമർശിച്ചത്. ” എൻഇപി ഒരു ആർഎസ്എസ് അജണ്ടയാണെങ്കിലും അത് വിദ്യാഭ്യാസത്തിൽ മാറ്റം വരുത്താൻ വേണ്ടിയാണ്” എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കോൺഗ്രസിന് മറുപടി നൽകി. സാധാരണക്കാരുടെ പ്രശ്നങ്ങളും ദേശീയ വിദ്യാഭ്യാസ നയം പോലുള്ള അടിയന്തിര ശ്രദ്ധ ആവശ്യമുള്ള പ്രശ്നങ്ങളും പരിഹരിക്കുന്നതിൽ സെഷൻ പരാജയപ്പെട്ടതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാംഗങ്ങൾ പ്രതിഷേധിച്ചു. ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കർണാടക. ദേശീയ വിദ്യാഭ്യാസ നയത്തെ …
Read Moreകേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 14,242 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,671 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2500, തിരുവനന്തപുരം 1961, തൃശൂര്‍ 1801, കോഴിക്കോട് 1590, കൊല്ലം 1303, മലപ്പുറം 1200, കോട്ടയം 1117, പാലക്കാട് 1081, ആലപ്പുഴ 949, കണ്ണൂര്‍ 890, പത്തനംതിട്ട 849, വയനാട് 661, ഇടുക്കി 486, കാസര്‍ഗോഡ് 283 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read More