യാത്ര നിബന്ധനകൾ: കർണാടകയുടെ അധികാരത്തിൽ ഇടപെടാനാകില്ലെന്ന് കേരള ഹൈക്കോടതി

കൊച്ചി: കേരളത്തിൽ നിന്നും കർണാടകയിലേക്ക് യാത്ര ചെയ്യുന്നതിനായി കർണാടക സർക്കാർ മുന്നോട്ടു കൊണ്ട് വന്ന നിബന്ധനകൾക്കെതിരെ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ് കേരള ഹൈക്കോടതിയിൽ നൽകിയ പൊതു താല്പര്യ ഹർജി കോടതി തള്ളി. 2 ഡോസ് വാക്‌സിൻ എടുത്തവർക്കുപോലും കർണാടകയിലേക്ക് കടക്കാൻ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ കർണാടകയുടെ ഉത്തരവിൽ ഇടപെടാൻ ആകില്ലെന്നും അത് കേരള ഹൈക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യം അല്ലെന്നും കോടതി ഉത്തരവിൽ കൂട്ടിച്ചേർത്തു.

Read More

മദ്യം വിനയായി; വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ

ബെം​ഗളുരു; മദ്യ ലഹരിയിൽ വിദ്യാർഥികൾ അടിച്ചു തകർത്തത് 14 കാറുകൾ. വഴിയരികിൽ നിർത്തിയിട്ട കാറുകളാണ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം സുഹൃത്തിന്റെ പിറന്നാൾ ആഘോഷത്തിനിടെയാണ് മദ്യ ലഹരിയിലായിരുന്ന രാജസ്ഥാൻ, മധ്യപ്രദേശ്, സ്വദേശികളായ മായങ്ക്(21), രോഹിത് (20), അദ്നൻ (21), സക്കാം(21), ജയാസ് (20) എന്നീ വിദ്യാർഥികൾ വഴിയരികിൽ നിർത്തിയിട്ടിരുന്ന കാറുകൾ അടിച്ചു തകർത്തത്. കാറുകൾ അടിച്ചു തകർത്ത നിലയിൽ കണ്ടെത്തിയ ഉടമസ്ഥർ സിസിടിവിയുടെ സഹായത്തോടെ പ്രതികളെ കണ്ടെത്തുകയായിരുന്നു. പിറന്നാൾ ആഘോഷങ്ങൾക്കിടെ സോഫ്റ്റ് ഡ്രിങ്ക് വാങ്ങാൻ ഇറങ്ങിയപ്പോഴാണ് കാറുകൾ അടിച്ചു തകർത്തത്.  

Read More

പോസ്റ്റോഫീസ് വഴി ലഹരി കടത്ത്; നടനും സുഹൃത്തും പിടിയിൽ

ബെം​ഗളുരു; പോസ്റ്റോഫീസ് വഴി ലഹരി കടത്തിയ നടനും കൂട്ടാളിയും പിടിയിൽ. ഡാർക്ക് വെബ്ബിലൂടെ യുകെയിൽ നിന്ന് ഓർഡർ ചെയ്ത ലഹരി മരുന്നാണ് പാഴ്സലായി ചാമരാജ് ന​ഗറിലെത്തിച്ചത്. പോസ്റ്റോഫീസ് വഴി വ്യാപകമായി ലഹരി കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പാഴ്സലുകൾ കർശനമായി പരിശോധിക്കാൻ പോലീസിനെ ഉൾപ്പെടെ നിയോ​ഗിച്ചിരുന്നു. മൈസൂരിൽ നിന്ന് എത്തിച്ചു ബെം​ഗളുരുവിൽ ലഹരി മരുന്ന് വിൽപ്പന നടത്തിയിരുന്ന കന്നഡ സിനിമയിലെ പുതുമുഖ താരവും സഹായിയുമാണ് അറസ്റ്റിലായത്.

Read More

ഇനി കർണ്ണാടകത്തിൽ പുതിയ യു​ഗം വരും; കുമാരസ്വാമി‌‌‌‌

ബെം​ഗളുരു; 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പോടെ കർണ്ണാടകത്തിൽ പുതിയ യു​ഗം വരുമെന്ന് പ്രവചിച്ച് കുമാരസ്വാമി രം​ഗത്തെത്തി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പോടെയാണ് കന്നഡി​ഗരുടെ പാർട്ടി അധികാരത്തിലെത്തുമെന്ന് ജെഡിഎസ് നേതാവ് കുമാരസ്വാമി പറഞ്ഞിരിക്കുന്നത്. 123 സീറ്റുകളാണ് ഇത്തരത്തിൽ ലക്ഷ്യം വയ്ക്കുന്നതെന്നും അറിയിച്ചു. അടുത്ത 17 മാസം കഠിനാധ്വാനം ചെയ്യുമെന്നും വ്യക്തമാക്കി.തമിഴ് നാട്ടിലൊക്കെ പ്രാദേശിക പാർട്ടികൾ അധികാരത്തിൽ വരുന്നത് ചൂണ്ടിക്കാട്ടാനും കുമാരസ്വാമി മറന്നില്ല. ജനതപർവ്വ1.0 എന്ന നാലുദിവസത്തെ ശിൽപ്പശാല ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കുമാരസ്വാമി.

Read More

മേൽപ്പാലങ്ങളിൽ”പറപറക്കുന്നവരുടെ”ശ്രദ്ധക്ക് !

ബെംഗളൂരു: മേൽപ്പാലങ്ങളിൽ അമിത വേഗത്തിൽ യാത്ര ചെയ്യുന്നവരുടെ എണ്ണവും അതിനാനുപാതികമായി അമിത വേഗം മൂലമുള്ള അപകടങ്ങളും വർദ്ധിച്ചപ്പോൾ നിരീക്ഷണത്തിനായി പുതിയ സംവിധാനം ഏർപ്പെടുത്തുന്നു. വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് തിരിച്ചറിയാൻ കഴിയുന്ന നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന നവീനമായ ക്യാമറകൾ മേൽപ്പാലങ്ങളിൽ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് അധികൃതർ. ഇലക്ട്രോണിക് സിറ്റി, യെലഹങ്ക, ഹെബ്ബാൾ മേൽപ്പാലങ്ങളിലാണ് ആദ്യഘട്ടങ്ങളിൽ ക്യാമറകൾ സ്ഥാപിക്കുന്നത്. പലപ്പോഴും അപകടം സൃഷ്ടിച്ച് കടന്നു കളയുന്ന വാഹനങ്ങളുടെ നമ്പർ കണ്ടെത്താൻ കഴിയാത്തത് അന്വേഷണത്തിന് വിലങ്ങുതടി ആകാറുണ്ട്, ഈ പ്രശ്നം പരിഹരിക്കാൻ പുതിയ ക്യാമറകൾ സഹായകമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

Read More

ബെം​ഗളുരുവിൽ നിക്ഷേപ തട്ടിപ്പുമായി മലയാളികൾ; പരാതി നൽകി യുവതി

ബെം​ഗളുരു; നിക്ഷേപത്തിന് ഉയർന്ന തുക വാ​ഗ്ദാനം നടത്തി കോടികൾ വഞ്ചിച്ചതായി പരാതി. മലയാളികളാണ് തട്ടിപ്പ് നടത്തിയവരെന്നും യുവതി അറിയിച്ചു. ഓ​ഗസ്റ്റ് ഒന്നും സെപ്റ്റംബർ പത്തിനും ഇടയിലാണ് കൊല്ലം സ്വദേശി ടെറൻസ് ആന്റണി, കൂട്ടാളികളായ ഡയാന, ജോൺ,ജോൺസൻ,വിനു എന്നിവരടങ്ങിയ സംഘം യുവതിയെ കബളിപ്പിച്ചത്. നിക്ഷേപത്തിന് ഉയർന്ന പലിശയാണ് വാ​ഗ്ദാനം നൽകിയത്. 35 കാരിയായ യുവതിയും സുഹൃത്തുക്കളും 1.8 കോടിയാണ് ടെറൻസിന്റെ കമ്പനിയിൽ നിക്ഷേപിച്ചത്. തുടക്കത്തിൽ ഉയർന്ന പലിശ നൽകിയതോടെ യുവതി വീണ്ടും കനത്ത നിക്ഷേപം നടത്തുകയും എന്നാൽ പിന്നീട് പലിശ നൽകാതെ ടെറൻസ് അടക്കമുള്ളവർ മുങ്ങുകയുമായിരുന്നു.…

Read More

സമ്മാനവിതരണം നടത്തി.

ബെംഗളൂരു : ബീദരഹള്ളി കേരള സമാജം നടത്തിയ ഒരുമയോടെ പോന്നോണം എന്ന പരിപാടിയിൽ പങ്കെടുത്ത മത്സരാർഥികൾക്കുള്ള സമ്മാനവും മലയാളം മിഷൻ നടത്തിയ സുഗതാഞ്‌ജലി കാവ്യാലപനാമത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനവും വിതരണം ചെയ്തു. കേരള സമാജം പ്രസിഡന്റ്‌ സുരേന്ദ്രൻ പി. വി.യുടെ അധ്യക്ഷതയിൽ മലയാളം മിഷൻ ഓർഗനൈസിങ് സെക്രട്ടറി ജെയ്സൺ ലൂക്കോസ് പരിപാടി ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ രാജീവ്‌ എം.കെ,സെക്രട്ടറി സുനിൽ കുമാർ, ജോയിന്റ് സെക്രട്ടറി ജിജി വർഗീസ് ഫൗണ്ടർ മെമ്പർ പരമേശ്വരൻ പിള്ള, എം.എം.അദ്ധ്യാപിക ലന്യ ഷനീർ എന്നിവർ സംസാരിച്ചു.

Read More

“വജ്രകാന്തി-2021”

ബെംഗളൂരു : സ്വാതന്ത്ര്യ ലഭ്യമായതിൻ്റെ  എഴുപത്തഞ്ചാം  വാർഷികത്തോടനുബന്ധിച്ച് മലയാളം മിഷൻ  ആഗോളതലത്തിൽ ഒക്ടോബർ 3 ന് നടത്തുന്ന “വജ്രകാന്തി 2021” ക്വിസ്  മത്സരത്തിന്റെ മുന്നോടിയായി കർണ്ണാടക  ചാപ്റ്റർ തല മത്സങ്ങൾ  നടത്തി. “ഗാന്ധിജിയും സാതന്ത്ര്യ സമരവും”  എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ വിജയികളായവർ സബ്  ജൂനിയർ 1. പ്രഭവ്.  സി. നമ്പൂതിരിപ്പാട്   –  – സമീക്ഷ  സംസ്കൃതി  നോർത്ത് നോർത്ത്  മേഖല 2. ഗൗരി.പി   ഡി , മുദ്ര മലയാളവേദി ,  മൈസൂർ മേഖല ജൂനിയർ 1. ജ്യോതിർഷ  ജോയ്,   …

Read More

തടാക സംരക്ഷണത്തിൽ വൻ വീഴ്ച്ച; കനത്ത പിഴ ചുമത്തി എൻജിടി

ബെം​ഗളുരു; അൾസൂർ തടാക സംരക്ഷണത്തിൽ വീഴ്ച്ച വരുത്തിയവർക്കെതിരെ പിഴ ചുമത്താൻ നിർദ്ദേശം. ബിബിഎംപിക്കും മദ്രാസ് എൻജിനീയറിംങ് ​ഗ്രൂപ്പ് ആൻഡ് സെന്റെഴ്സിനും , ജല ബോർഡിനും ആണ് 23.71 കോടി രൂപ പിഴ ചുമത്താൻ സംയുക്ത പാനൽ ശുപാർശ ചെയ്തത്. ദേശീയ ഹരിത ട്രീബ്യൂണൽ നിയോ​ഗിച്ച സംയുക്ത പാനൽ കഴിഞ്ഞ വർഷം തന്നെ തടാകം പരിശോധിക്കുകയും കൃത്യമായ മാർ​ഗ നിർദേശങ്ങൾ നൽകുകയും ചെയ്തെങ്കിലും ഭാ​ഗികമായേ ഇവ നടപ്പിലാക്കിയുള്ളൂ. കൂടാതെ തടാകത്തിൽ കോളിഫോമിന്റെ അളവ് വളരെ ഉയർന്ന നിലയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്. 1 വർഷം മുൻപ് കൃത്യമായ മാർ​ഗനിർദേശങ്ങൾ…

Read More

സമരക്കാരുടെ വാഹനം കയറി പോലീസ് ഉദ്യോ​​ഗസ്ഥന്റെ കാലിന് പരിക്ക്

ബെം​ഗളുരു; സമരത്തിനിടെ ജോലിയിലുണ്ടായിരുന്ന പോലീസ് ഉദ്യോ​ഗസ്ഥന്റെ കാലിലൂടെ എസ് യുവി കയറിയിറങ്ങി പരിക്കേറ്റു. ഭരത ബന്ദിനോടനുബന്ധിച്ച് ക്രമസമാധാനപാലന ചുമതലയുണ്ടായിരുന്ന പോലീസുകാരനാണ് പരിക്കേറ്റത്. ബെം​ഗളുരു നോർത്ത് ഡിവിഷൻ ഡിസിപി ധർമേന്ദ്ര കുമാർ മീണയുടെ കാൽപ്പാദത്തിലൂടെയാണ് സമരക്കാരുടെ കാർ കയറിയിറങ്ങിയത്. ഡ്രൈവർ ഹരീഷ് ​ഗൗഡയെയും വാഹനവും കസ്റ്റഡിയിൽ എടുത്തതായി പോലീസുകാർ വ്യക്തമാക്കി. സമരക്കാരുടെ വാഹനത്തിന്റെ ടയർ തന്റെ കാൽപ്പാദത്തിലൂടെ കയറിയിറങ്ങിയതായി മീണ പറഞ്ഞു.  

Read More
Click Here to Follow Us