കർണാടകയിലേക്ക് യാത്ര ചെയ്യുന്ന മലയാളികൾക്ക് നിർബന്ധിത ക്വാറന്റൈൻ; പരീക്ഷ എഴുതാൻ വരുന്ന വിദ്യാർത്ഥികൾക്ക് ഇളവ്. നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക. പുതിയ വ്യവസ്ഥകൾ ഇവിടെ വായിക്കാം

ബെംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ നിന്ന് എത്തുന്ന ഇളവ് അനുവദിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതാനായി താത്കാലികമായി എത്തുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളിൽ ഒരാളെ കൂടെ കൂട്ടുകയും, ഇവർ മൂന്ന് ദിവസത്തിനകം തിരിച്ചു പോകുക യാണെങ്കിൽ ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രക്കായി കേരളത്തിൽ നിന്നെത്തുന്നവർക്കും എത്തുന്നവര്‍ക്കും…

Read More

കർണാടകയിൽ ഇന്ന് 1159 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1159 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1112 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1112 ആകെ ഡിസ്ചാര്‍ജ് : 2894827 ഇന്നത്തെ കേസുകള്‍ : 1159 ആകെ ആക്റ്റീവ് കേസുകള്‍ : 18412 ഇന്ന് കോവിഡ് മരണം : 21 ആകെ കോവിഡ് മരണം : 37339 ആകെ പോസിറ്റീവ് കേസുകള്‍ : 2950604 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 21,610 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുമെന്ന് അരുൺ സിംഗ്

ബെംഗളൂരു: 2023 ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഭാരതീയ ജനത പാർട്ടി (ബി.ജെ.പി.) വീണ്ടും അധികാരത്തിലെത്തുമെന്ന് ബി.ജെ.പി കർണാടകയുടെ ചുമതല കൂടിയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. ബി.ജെ.പി. ഇപ്പോൾ ജനങ്ങൾക്ക് വേണ്ടിയുള്ള വികസന പ്രവർത്തനങ്ങളിലൂടെയാണ് മുന്നോട്ടു പോകുന്നത്. ജെ.ഡി.എസിന് അധികാരം കിട്ടിയപ്പോഴും അവർക്ക് ഒന്നും ചെയ്യാനായില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജെ.ഡി.എസ്-കോൺഗ്രസ് പാർട്ടികളുമായി താരതമ്യം ചെയ്താൽ ബി.ജെ.പി. ഏറെ മുന്നിലാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിനായി ബി.ജെ.പിയെ സജ്ജമാക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമായി നടക്കുന്ന കർണാടക സംസ്ഥാന പര്യടനത്തിനിടയിൽ മൈസൂരുവിൽ വെച്ചാണ് അദ്ദേഹം…

Read More

എഞ്ചിനീയറിംഗ് ഫീസ് വർദ്ധിപ്പിക്കാനുള്ള നിർദ്ദേശം, വിദ്യാർത്ഥികൾ ആശങ്കയിൽ.

ബെംഗളൂരു: ഈ വർഷം മുതൽ സംസ്ഥാനത്തെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജുകൾ 30 ശതമാനം ഫീസ് വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ വകുപ്പ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. എന്നിരുന്നാലും, ഇത് വിദ്യാർത്ഥികളെ അസന്തുഷ്ടരാക്കി. എഞ്ചിനീയറിംഗ് കോളേജുകൾക്ക് ഫീസ് വർദ്ധിപ്പിക്കാൻ അനുവാദം ലഭിച്ചിട്ട് കുറച്ച് കാലമായെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിന്നുള്ള ഉന്നത വൃത്തങ്ങൾ പറഞ്ഞു. അവസാനമായി ഫീസ് വർധിപ്പിച്ചത് 2019 ലാണ്. നിരവധി മാസങ്ങൾക്ക് മുമ്പാണ് ഫീസ് വീണ്ടും വർധിപ്പിക്കാനുള്ള ആവശ്യങ്ങൾ ഉന്നയിച്ചത്, അതേക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ല. “സെപ്റ്റംബർ രണ്ടാം വാരത്തോടെ ഒരു മീറ്റിംഗ് ആസൂത്രണം ചെയ്തിട്ടുണ്ട്, സമവായത്തിന്റെ അടിസ്ഥാനത്തിൽ, ഫീസ് വർദ്ധനവ് തീരുമാനിക്കും,”…

Read More

കേരളത്തിൽ നിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് ഒരാഴ്ച്ചത്തെ ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിൽ വിട്ടുവീഴ്ചയില്ല : ആരോഗ്യ മന്ത്രി

ബെംഗളൂരു: കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക്  വരുന്നവർ നിർബന്ധിത ഇൻസ്റ്റിറ്റ്യുഷണൽ ക്വാറന്റൈനിൽ പോകണം എന്ന റിപ്പോർട്ടുകൾ കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന  ആളുകളിൽ ചൊവ്വാഴ്ചയും ആശയക്കുഴപ്പം സൃഷ്ട്ടിച്ചു.  കേരളത്തിൽ നിന്നുള്ളവർ എവിടെയാണ് ക്വാറന്റൈൻ ചെയ്യേണ്ടതെന്ന് വ്യക്തമാക്കുന്ന  ഒരു ഉത്തരവോ മാർഗനിർദേശങ്ങളോ ഇതുവരെ പുറത്തുവരാത്തതിനാൽ യാത്രക്കാർ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്. കർണാടക ആരോഗ്യവകുപ്പ് ട്വിറ്ററിൽ പങ്കുവെച്ചതായി കണ്ട ഒരു ഉത്തരവിൽ വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും മാത്രമേ ക്വാറന്റൈൻ ബാധകമാവുകയുള്ളൂവെന്ന് പരാമർശിച്ചിരുന്നു. ഈ ഉത്തരവ് എല്ലാവർക്കും ബാധകമായിരിക്കുമെന്ന് പിന്നീട് സർക്കാർ വ്യക്തമാക്കി. അയൽ സംസ്ഥാനമായ കേരളത്തിൽ നിന്ന് കർണാടകയിൽ പ്രവേശിക്കുന്ന എല്ലാ ആളുകളും വാക്‌സിൻ എടുത്തതിന്റെ…

Read More

നഗരത്തിലെ കോളേജ് വിദ്യാർത്ഥികൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ നൽകി ബി.എം.ടി.സി

ബെംഗളൂരു: നഗരത്തിലെ വിദ്യാർത്ഥികളുടെ അഭ്യർത്ഥന മുൻനിർത്തി, ബി‌.എം‌.ടി‌.സി ബസ്സുകളിൽ യാത്ര ചെയ്യാൻ വിദ്യാർത്ഥികൾക്ക് പ്രതേക കണ്സെഷൻ പാസുകൾ നൽകുന്നു. ഓരോ വിദ്യാർത്ഥികളുടെയും വീടിനടുത്തുള്ള ബസ്‌സ്റ്റോപ് മുതൽ അവർ പഠിക്കുന്ന കോളേജുകൾ വരെയുള്ള യാത്രക്കാണ് കണ്സെഷൻ. അതോടൊപ്പം ഐ.ടി.ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്ത ബിരുദം , പ്രൊഫഷണൽ കോഴ്സുകൾ, മെഡിക്കൽ വിദ്യാർത്ഥികൾ, സായാഹ്‌ന കോളേജ് വിദ്യാർത്ഥികൾ എന്നീ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്കുള്ള പരീക്ഷകളും ക്ലാസ്സുകളും സെപ്തംബർ അവസാനം വരെ നീട്ടിയതിനാൽ നിലവിലുള്ള പാസുകളുടെ കാലാവധി സെപ്തംബർ മാസം അവസാനം വരെ നീട്ടി നൽകുന്നതാണ്.

Read More

ഓഫ്‌ലൈൻ ക്ലാസുകൾ നിർബന്ധമല്ല, വിദ്യാർത്ഥികൾ ബാച്ചുകളായി ക്ലാസ്സുകളിൽ പങ്കെടുക്കണം.

ബെംഗളൂരു: സെപ്റ്റംബർ 6 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനിരിക്കെ, സ്കൂളിൽ കുട്ടികൾ ഹാജർ ആകേണ്ടത് നിർബന്ധമല്ലെന്നും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ  പങ്കെടുക്കാമെന്നും വകുപ്പ് വ്യക്തമാക്കി. ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ടെലികാസ്റ്റ്  പ്രോഗ്രാമുകളിലൂടെ പഠനം ഉറപ്പുവരുത്തുമെന്നും വകുപ്പിൽ നിന്നുള്ള സർക്കുലർ ചൊവ്വാഴ്ച പറഞ്ഞു. ശനിയാഴ്ചകൾ വിദ്യാർത്ഥികൾക്ക് അവധിയായി പ്രഖ്യാപിക്കും, പരിസരം പൂർണമായും ശുചീകരിക്കാൻ ഈ ദിവസം മാറ്റിവയ്ക്കും. മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഹാജരാക്കേണ്ടതാണ്.  വിദ്യാർത്ഥിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നുള്ളത് ഉറപ്പുവരുത്തണം എങ്കിൽ മാത്രമേ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുകയുള്ളൂ. അവർ ഭക്ഷണവും വെള്ളവും വീട്ടിൽ നിന്ന് കൊണ്ടുപോകണം. എന്നിരുന്നാലും,…

Read More

“വാക്സിൻ ഉൽസവ്”ഇന്നു മുതൽ; മൂന്നിരട്ടി ആളുകൾക്ക് പ്രതിരോധ കുത്തിവെയ്പ് നൽകാൻ തയ്യാറെടുത്ത് സർക്കാർ.

ബെംഗളൂരു: കുറഞ്ഞ സമയത്തിനുളളിൽ അർഹരായ എല്ലാവരിലേക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് എത്തിക്കുക എന്ന ലക്ഷ്യം മുന്നോട്ട് വച്ചു കൊണ്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വാക്സിൻ ഉൽസവ് ഇന്നു മുതൽ ആരംഭിക്കുന്നു. 🔹One identified vaccination centre in each zone will function 24/7. 🔹 Special on-site vaccination drives will be conducted to vaccinate slum dwellers, senior citizens and other special groups. 🔹Mobile vaccination units will be set up at Bus/Rail stations,…

Read More

സൂക്ഷിക്കുക! സൈബർ തട്ടിപ്പിൻ്റെ”പുതിയ മുഖം”;നഷ്ടപ്പെട്ടത് ലക്ഷങ്ങൾ.

ബെംഗളൂരു: ഒരു വലിയ സൈബർ തട്ടിപ്പിൽ, നഗരത്തിലും പുറത്തുമുള്ള നിരവധി ആളുകളെ സൈബർ കുറ്റവാളികൾ വഞ്ചിച്ചു. കോടിക്കണക്കിന് രൂപയ്ക്ക് നഗരത്തിലെ പ്രശസ്ത സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയായ ബാംഗ്ലൂർ ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിന് (ബിബിഎച്ച്) വൃക്ക വിൽക്കാം എന്ന് തെറ്റ് ധരിപ്പിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. തട്ടിപ്പുകാർ ആശുപത്രിയുടെ പേരിൽ വ്യാജ വെബ്‌സൈറ്റ് സൃഷ്ടിക്കുകയും അവിടെയുള്ള ഒരു ഡോക്ടറുടെ പേര് ഉപയോഗിക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. വൃക്ക വിൽക്കുന്നതിന് മുൻപായി രജിസ്ട്രേഷൻ ചെയ്യണമെന്നും, അതിനായി ആശുപത്രിക്ക് പണം ആവശ്യമാണെന്നും കുറ്റവാളികൾ പറഞ്ഞതിനെത്തുടർന്ന് വൃക്ക വിൽക്കാൻ തയ്യാറുണ്ടായിരുന്ന ചിലർ 25,000 രൂപ മുതൽ 2 ലക്ഷം രൂപ വരെയുള്ളതുകകൾ തട്ടിപ്പുകാർക്ക് നൽകി.…

Read More
Click Here to Follow Us