ബെംഗളൂരു: കേരളത്തില്‍ നിന്ന് വരുന്നവര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്കും ഇത് ബാധകമാണ്. കേരളത്തില്‍ നിന്ന് എത്തുന്ന ഇളവ് അനുവദിച്ചവര്‍ ഒഴികെയുള്ളവര്‍ക്ക് ഏഴുദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്.
പരീക്ഷയ്‌ക്കെത്തുന്ന മലയാളി വിദ്യാര്‍ഥികള്‍ക്ക് കര്‍ണാടക ഇളവ് അനുവദിച്ചു. പരീക്ഷ എഴുതാനായി താത്കാലികമായി എത്തുന്ന വിദ്യാർത്ഥികൾ രക്ഷിതാക്കളിൽ ഒരാളെ കൂടെ കൂട്ടുകയും, ഇവർ മൂന്ന് ദിവസത്തിനകം തിരിച്ചു പോകുക യാണെങ്കിൽ ക്വാറന്റൈന്‍ വേണ്ടെന്ന് കര്‍ണാടക സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. അടിയന്തര യാത്രക്കാര്‍ക്കും വിമാനയാത്രക്കായി കേരളത്തിൽ നിന്നെത്തുന്നവർക്കും എത്തുന്നവര്‍ക്കും ഇളവ് ബാധകമാണ്.
എന്നാല്‍ ആര്‍.ടി.പി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. ഗർഭിണികൾക്കും, അതേപോലെ 2 വയസ്സിൽ താഴെയുള്ള കുട്ടികൾ കൂടെ ഉണ്ടെങ്കിൽ കുട്ടിക്കും അച്ഛനും അമ്മയ്ക്കും വീട്ടിൽ നിരീക്ഷണത്തിൽ കഴിയാം. കർണാടകം വഴി മറ്റു സംസ്ഥാനങ്ങളിലേക്ക് പോകുന്നവർക്കും ഇളവുകൾ ഉണ്ടായിരിക്കുന്നതാണ്.
ക്വാറന്റൈനിൽ കഴിയുന്നവർ ഏഴാമത്തെ ദിവസം ആര്‍.ടി.പി.പി.സി.ആര്‍ പരിശോധന എടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. ജോലിക്കായി സംസ്ഥാനത്ത് വരുന്നവർക്കുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈൻ ആവശ്യമായ നടപടികള്‍ അതത് സ്ഥാപനങ്ങള്‍ സ്വീകരിക്കണം. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ആരെയും അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. ക്വാറന്റൈൻ അനുവദിക്കാത്ത സ്ഥാപനങ്ങൾക്കെതിരെയും കോളേജുകൾക്കെതിരെയും ശക്തമായ നടപടികൾ സ്വീകരിക്കുന്നതായിരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.