“ശൗചാലയങ്ങളുടെ അവസ്ഥയെ സംബന്ധിച്ച് സർവേ നടത്തുക”

ബെംഗളൂരു: നഗരത്തിലെ ശൗചാലയങ്ങളുടെ എണ്ണം, ജല ലഭ്യത ഉൾപ്പെടെയുള്ള അവയുടെ അവസ്ഥകൾ, അവ സ്ഥിരമായി വൃത്തിയാക്കുന്നുണ്ടോ ഇല്ലയോ തുടങ്ങിയ വിവരങ്ങൾ സംബന്ധിച്ച് സർവേ നടത്താൻ കർണാടക സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് (കെഎസ്എൽഎസ്എ) സംസ്ഥാന ഹൈക്കോടതി ചൊവ്വാഴ്ച ഉത്തരവിട്ടു.

സിറ്റി ആസ്ഥാനമായുള്ള ലെറ്റ്സ്കിറ്റ് ഫൗണ്ടേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ കേൾക്കുന്നതിനിടെയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, ജസ്റ്റിസ് സച്ചിൻ ശങ്കർ മഗാദം എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

  നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടത് 16 ജീവനുകൾ; നമ്മ മെട്രോയെ ഞെട്ടിക്കുന്ന കണക്കുകൾ!'

നാലാഴ്ചയ്ക്കുള്ളിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും റിപ്പോർട്ടിന്റെ പകർപ്പ് ബന്ധപ്പെട്ട അധികാരികൾക്ക് നൽകാനും കെഎസ്എൽഎസ്എയുടെ മെമ്പർ സെക്രട്ടറിയോട് കോടതി നിർദ്ദേശിച്ചു. കൂടുതൽ വിചാരണ2021 ഒക്ടോബർ 7 ലേക്ക് മാറ്റി.

മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ബെംഗളൂരുവിന് 1100 പൊതു ശൗചാലയങ്ങൾ ആവശ്യമാണെന്ന് ഹർജിക്കാരൻ വാദിച്ചു. എന്നിരുന്നാലും, ബി ബി എം പി വെബ്സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, 1965 നും 2014 നും ഇടയിൽ നിർമ്മിച്ച 479 ടോയ്‌ലറ്റുകൾ മാത്രമാണ് ബെംഗളൂരുവിൽ ഉള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങളുടെ പോല്യൂഷൻ ടെസ്റ്റ് ഫീസ് വർദ്ധിപ്പിച്ചു; പുതിയ നിരക്ക് അറിയാൻ വായിക്കൂ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിളിച്ചാൽ പോലീസ്‌ മിനിറ്റുകൾക്കകം മുന്നിൽ; കടുത്ത തീരുമാനവുമായി ബെംഗളൂരു പോലീസ്!
[masterslider id="10"]

Related posts