ബെംഗളൂരു: ആള്‍ ഇന്ത്യാ കെഎംസിസിയുടെ ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന് ശക്തി പകരുന്നതാണെന്ന് മുസ്ലിം ലീഗ് കേരള സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. ആള്‍ ഇന്ത്യാ കെഎംസിസി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന മൂന്നാമത് സമൂഹ വിവാഹത്തിന്റെ നാലാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ചരിത്രത്തെ വളച്ചൊടിക്കാനും സൗഹാര്‍ദ്ദത്തില്‍ ജീവിക്കുന്ന ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. എന്നാല്‍ ഇത്തരം ചിദ്രതാ ശ്രമങ്ങളെ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ചെറുത്ത് തോല്‍പ്പിക്കാനാണ് ജനങ്ങള്‍ ശ്രമിക്കേണ്ടത്. ജാതിയോ മതമോ നോക്കാതെ ദേശ…
Read MoreDay: 24 August 2021
കർണാടകയിൽ ഇന്ന് 1259 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1259 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1701 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.65%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1701 ആകെ ഡിസ്ചാര്‍ജ് : 2884032 ഇന്നത്തെ കേസുകള്‍ : 1259 ആകെ ആക്റ്റീവ് കേസുകള്‍ : 19784 ഇന്ന് കോവിഡ് മരണം : 29 ആകെ കോവിഡ് മരണം : 37184 ആകെ പോസിറ്റീവ് കേസുകള്‍ : 2941026 ഇന്നത്തെ പരിശോധനകൾ…
Read Moreവൈറ്റ് ടോപ്പിംഗ്; നഗരത്തിൽ ചിലയിടങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു
ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഞായറാഴ്ച ആരംഭിച്ച വൈറ്റ്-ടോപ്പിംഗ് ജോലികൾ കാരണം ഗുഡ്സ് ഷെഡ് റോഡിൽ ട്രാഫിക് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഗുഡ്സ് ഷെഡ് റോഡിലെ ഒന്നര കിലോമീറ്റർ ദൂരത്തിൽ വൈറ്റ്-ടോപ്പിംഗ് ജോലികൾ ആരംഭിച്ചു. വാഹനഗതാഗതത്തിനായി റോഡ് വീണ്ടും തുറക്കുന്നതുവരെ, മജസ്റ്റിക്കിലേക്ക് പോകുന്ന വാഹനയാത്രക്കാർ ഗുഡ്സ് ഷെഡ് റോഡിലൂടെ യാത്ര ചെയ്യുന്നതിന് പകരം രണ്ട് കിലോമീറ്റർ ചുറ്റിക്കറങ്ങണം. മൈസൂർ റോഡിൽ നിന്ന് ബദൽ വഴികളിലൂടെ വാഹനയാത്രികർക്ക് മജസ്റ്റിക്കിലേക്ക് എത്താനുള്ള ക്രമീകരണങ്ങൾ ബെംഗളൂരു ട്രാഫിക് പോലീസ് ഒരുക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നും തുടർന്ന്…
Read Moreകേരളത്തിൽ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 19,349 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 24,296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3149, തൃശൂര്‍ 3046, കോഴിക്കോട് 2875, മലപ്പുറം 2778, പാലക്കാട് 2212, കൊല്ലം 1762, കോട്ടയം 1474, തിരുവനന്തപുരം 1435, കണ്ണൂര്‍ 1418, ആലപ്പുഴ 1107, പത്തനംതിട്ട 1031, വയനാട് 879, ഇടുക്കി 612, കാസര്‍ഗോഡ് 518 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,706 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.04 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreരാജ്യത്തെ ആദ്യത്തെ ശീതീകരിച്ച റെയിൽവേ ടെർമിനൽ ഇനി ബെംഗളൂരുവിൽ
ബെംഗളൂരു: ബെംഗളൂരുവിലെ മൂന്നാമത്തെ റെയിൽവേ ടെർമിനലും രാജ്യത്തെ തന്നെ ആദ്യത്തെ ശീതികരിച്ച റെയിൽവേ ടെർമിനലുമായ ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. അടുത്ത മാസം ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ യാത്രക്കാർക്കായി തുറന്നു കൊടുക്കും. സെപ്റ്റംബർ ഒന്നിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരു സന്ദർശിച്ച് പുരോഗതി വിലയിരുത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. ഈ മാസാം അവസാനത്തോടെ ശേഷിക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും. സെപ്റ്റംബറിൽ എപ്പോൾ വേണമെങ്കിലും ഉദ്ഘാടനം ഉണ്ടാകുമെന്നും, എന്നിരുന്നാലും, ഉദ്ഘാടന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ…
Read Moreനഗരത്തിൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം കുറയുന്നു
ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ സജീവ കോവിഡ് -19 കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണം 15 ദിവസത്തിനുള്ളിൽ 27% കുറഞ്ഞു. ബി.ബി.എം.പി കോവിഡ് -19 വാർ റൂം കണക്കുകൾ പ്രകാരം ആഗസ്റ്റ് 8 ന് നഗരത്തിൽ 159 സജീവ കണ്ടെയ്ൻമെന്റ് സോണുകളാണുണ്ടായിരുന്നത്. എന്നാൽ ഇന്നലത്തെ കണക്ക് പ്രകാരം ഇത് 116 ആയി കുറഞ്ഞു. മഹാദേവപുര മേഖലയിലാണ് ഏറ്റവും കൂടുതൽ കണ്ടെയ്ൻമെന്റ് സോണുകളുള്ളത് (27), തൊട്ടുപിന്നിൽ ബൊമ്മനഹള്ളി (24). പല പ്രദേശങ്ങളിലും അണുബാധ കുറയുന്നതിനാൽ കണ്ടെയ്ൻമെന്റ് സോണുകളുടെ എണ്ണവും ദിനംപ്രതി കുറയുന്നുണ്ട്. കൂടാതെ, പുതിയ സോണുകളൊന്നും പട്ടികയിൽ ചേർത്തിട്ടുമില്ല.…
Read Moreമൈസുരുവിലെ സ്വർണ്ണക്കടയിൽ വൻ കവർച്ചയും വെടിവെപ്പും; വെടിയേറ്റ യുവാവ് മരിച്ചു.
ബെംഗളൂരു: മൈസുരുവിലെ അമൃത് എന്ന സ്വർണ്ണക്കടയിൽ കവർച്ചക്കെത്തിയ ആയുധധാരികളായ കവർച്ചക്കാരുടെ വെടിയേറ്റ് ചന്ദ്രശേഖർ എന്ന 23 കാരനായ യുവാവ് കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരം 5.45 ഓടെയാണ് സംഭവം. മൈസൂരു വിദ്യാരണ്യപുരത്തെ കനകഗിരി ഭാഗത്തുനിന്ന് എൻ.ഐ.ഇ യിലേക്ക് പോകുന്ന റോഡിലാണ് അമൃത് ഗോൾഡ് ആൻഡ് സിൽവർ പാലസ് എന്ന സ്വർണ്ണക്കട സ്ഥിതി ചെയ്യുന്നത്. ആയുധധാരികളായ മൂന്ന് കവർച്ചക്കാർ കടയിൽ കയറിയ ഉടൻ ഷട്ടർ അടക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കുമെന്ന് തോക്കുധാരിയായ ഒരാൾ കടയുടമ ധർമേന്ദ്രയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം, കവർച്ചക്ക് ശേഷം പ്രതികൾ രക്ഷപെടുന്നതിനു മുമ്പായി…
Read Moreഔട്ടർ റിങ് റോഡിൽ ട്രാഫിക് ബ്ലോക്കുകൾ കൂടാൻ സാധ്യത; ഐ.ടി കമ്പനികളോട് വർക്ക് ഫ്രം ഹോം തുടരാൻ കർണാടക സർക്കാർ
ബെംഗളൂരു: ഔട്ടർ റിംഗ് റോഡിൽ മെട്രോ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനാൽ, സംസ്ഥാന സർക്കാർ ഈ ഭാഗത്ത് സ്ഥിതിചെയ്യുന്ന എല്ലാ ഐ ടി പാർക്കുകളോടും സ്ഥാപനങ്ങളോടും അടുത്ത വർഷം ഡിസംബർ വരെ വർക്ക് ഫ്രം ഹോം നൽകാനും അതോടൊപ്പം നിലവിൽ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്ക് കാലാവധി നീട്ടാനും അഭ്യർത്ഥിച്ചു. ഒന്നര ലക്ഷത്തിലധികം ഐടി പ്രൊഫഷണലുകൽ ജോലി ചെയ്യുന്ന എണ്ണൂറോളം കമ്പനികൾ സ്ഥിതി ചെയ്യുന്ന ഔട്ടർ റിങ് റോഡിൽ ഗതാഗത കുരുക്ക് പതിവാണ്. ഇലക്ട്രോണിക്സ്, ഐ.ടി, ബി.ടി & സയൻസ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഇ.വി…
Read Moreകെ. ആർ മാർക്കറ്റിൽ കോവിഡ് പരിശോധനകൾ ആരംഭിച്ചു ബി.ബി.എം.പി
ബെംഗളൂരു: ശ്രീകൃഷ്ണ ജയന്തി അടുത്തു വരുന്നതിനാൽ നഗരത്തിലെ കെ. ആർ മാർക്കറ്റിൽ ദിനം പ്രതി ജനത്തിരക്ക് കൂടി വരുന്ന സാഹചര്യത്തിൽ മാർക്കറ്റിലെ എല്ലാ കച്ചവടക്കാരെയും അതുപോലെ മാർക്കറ്റിൽ ജോലി ചെയ്യുന്ന മുഴുവൻ അഥിതി തൊഴിലാളികളെയും കോവിഡ് പരിശോധനകൾക്ക് വിധേയരാക്കുമെന്ന് ബി.ബി.എം.പി മേധവി ഗൗരവ് ഗുപ്ത പറഞ്ഞു. ആദ്യഘട്ട പരിശോധനകൾ ഇന്നലെ ആരംഭിച്ചു. ഓരോ ദിവസം കഴിയും തോറും തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിക്കാനോ ശെരിയായ രീതിയിൽ മുഖാവരണങ്ങൾ ധരിക്കാനോ ജനങ്ങൾ തയ്യാറാകാത്തത് അധികൃതരെ വലിക്കുന്നു. ബെംഗളൂരു ജില്ലയിൽ ഇപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി…
Read Moreദമ്പതികൾ കനാലിൽ ചാടിആത്മഹത്യ ചെയ്തു.
ബെംഗളൂരു: കുടുംബത്തിലുണ്ടായ വഴക്കിനെത്തുടർന്ന് കനാലിൽ ചാടിയ ദമ്പതികൾ ആത്മഹത്യ ചെയ്തു. ഭാര്യയുടെ മൃതദേഹം ലഭിച്ചു. ഭർത്താവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ തുടരുന്നു. മൈസൂരു നഞ്ചൻകോട്ടാണ് നാടിനെ വിഷമത്തിലാഴ്ത്തിയ സംഭവം. നഞ്ചങ്കോട് സ്വദേശികളായ ബസവരാജു (35), ശോഭ (28) എന്നിവരാണ് രാമപുര കനാലിൽ ചാടി ആത്മഹത്യ ചെയ്തത്. ഭാര്യ ശോഭയുടെ മൃതദേഹം ആലത്തുർ ഗ്രാമത്തിനു സമീപം കണ്ടുകിട്ടി. 11 കൊല്ലം മുമ്പാണ് ഇരുവരും വിവാഹിതരായത്. അഞ്ചു വയസ്സുള്ള ഒരു മകനും ഇവർക്കുണ്ട്. വിവാഹത്തിനു ശേഷം ഇവർക്കിടയിൽ വഴക്കുകൾ പതിവായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഇവർ തമ്മിൽ വഴക്കുണ്ടാവുകയും തുടർന്ന്…
Read More