ബെംഗളൂരു: ബെംഗളൂരുവിലെ മൂന്നാമത്തെ റെയിൽവേ ടെർമിനലും രാജ്യത്തെ തന്നെ ആദ്യത്തെ ശീതികരിച്ച റെയിൽവേ ടെർമിനലുമായ ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നു. അടുത്ത മാസം ബയ്യപ്പനഹള്ളി റെയിൽവേ ടെർമിനൽ യാത്രക്കാർക്കായി തുറന്നു കൊടുക്കും.
സെപ്റ്റംബർ ഒന്നിന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ബെംഗളൂരു സന്ദർശിച്ച് പുരോഗതി വിലയിരുത്തുമെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ അധികൃതർ അറിയിച്ചു. ഈ മാസാം അവസാനത്തോടെ ശേഷിക്കുന്ന എല്ലാ ജോലികളും പൂർത്തിയാകും. സെപ്റ്റംബറിൽ എപ്പോൾ വേണമെങ്കിലും ഉദ്ഘാടനം ഉണ്ടാകുമെന്നും, എന്നിരുന്നാലും, ഉദ്ഘാടന തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അനീഷ് ഹെഗ്ഡെ പറഞ്ഞു.
പക്ഷെ എം വിശ്വേശ്വരയ്യ ടെർമിനൽ (ബൈപ്പനഹള്ളി മൂന്നാം കോച്ചിംഗ് ടെർമിനൽ) 2021 മാർച്ചിൽ തന്നെ തയ്യാറായിരുന്നുവെങ്കിലും, പ്രധാനമന്ത്രിയുടെ തീയതി ലഭിക്കാത്തതിനാൽ ഉദ്ഘാടനം വൈക്കുകയായിരുന്നു. നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും കോവിഡിന്റെ രണ്ടാം തരംഗവും അടുത്തിടെ സമാപിച്ച പാർലമെന്റ് സമ്മേളനവും ഇത് വൈകിചത്തിനു കാരണമായി കാണുന്നു.
ബെംഗളൂരുവിൽ നിന്ന് കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ സൗത്ത് വെസ്റ്റേൺ റെയിൽവേയെ സഹായിക്കുന്നതിന് 2015-16 കാലയളവിൽ അനുവദിച്ച ടെർമിനൽ 2018 ൽ പൂർത്തിയാക്കേണ്ടതായിരുന്നുവെങ്കിലും, വിവിധ കാരണങ്ങളാൽ സമയപരിധി നീട്ടേണ്ടി വന്നു.
4,200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള 314 കോടി രൂപ ചെലവ് വരുന്ന ടെർമിനൽ കെട്ടിടം പ്രതിദിനം 50,000 പേരെ ഉൾക്കൊള്ളും. എട്ട് സ്റ്റേബിളിംഗ് ലൈനുകളും മൂന്ന് പിറ്റ് ലൈനുകളും കൂടാതെ ഏഴ് പ്ലാറ്റ്ഫോമുകളുണ്ട്. എല്ലാ ദിവസവും 50 ട്രെയിനുകൾക്ക് ടെർമിനലിൽ നിന്ന് സർവീസ് നടത്താൻ സാധിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.