വൈറ്റ് ടോപ്പിംഗ്; നഗരത്തിൽ ചിലയിടങ്ങളിൽ വാഹനങ്ങൾ വഴി തിരിച്ചു വിടുന്നു

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ഞായറാഴ്ച ആരംഭിച്ച വൈറ്റ്-ടോപ്പിംഗ് ജോലികൾ കാരണം ഗുഡ്സ് ഷെഡ് റോഡിൽ ട്രാഫിക് ഗതാഗതം നിയന്ത്രിച്ചിരിക്കുന്നു. ഗുഡ്സ് ഷെഡ് റോഡിലെ ഒന്നര കിലോമീറ്റർ ദൂരത്തിൽ വൈറ്റ്-ടോപ്പിംഗ് ജോലികൾ ആരംഭിച്ചു.

വാഹനഗതാഗതത്തിനായി റോഡ് വീണ്ടും തുറക്കുന്നതുവരെ, മജസ്റ്റിക്കിലേക്ക് പോകുന്ന വാഹനയാത്രക്കാർ ഗുഡ്സ് ഷെഡ് റോഡിലൂടെ യാത്ര ചെയ്യുന്നതിന് പകരം രണ്ട് കിലോമീറ്റർ ചുറ്റിക്കറങ്ങണം.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

മൈസൂർ റോഡിൽ നിന്ന് ബദൽ വഴികളിലൂടെ വാഹനയാത്രികർക്ക് മജസ്റ്റിക്കിലേക്ക് എത്താനുള്ള ക്രമീകരണങ്ങൾ ബെംഗളൂരു ട്രാഫിക് പോലീസ് ഒരുക്കിയിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ പണി പൂർത്തിയാകുമെന്നും തുടർന്ന് വാഹന ഗതാഗതം പഴയതു പോലെ ആകുമെന്നും അധികൃതർ വ്യെക്തമാക്കി. നിലവിലെ പദ്ധതി പൂർത്തിയാകുന്നതുവരെ ഗുഡ്സ് ഷെഡ് റോഡ് അടച്ചിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇംതിയാസ് എവിടെ? ബെം​ഗളൂരുവിൽ നിന്ന് കാണാതായ മലയാളി യുവാവിനെ കുറിച്ച് സൂചന; പൊലീസിന് വഴിതെളിയിച്ചത് ഈ സംഭവം
[masterslider id="10"]

Related posts