ബെംഗളൂരു: നഗരത്തിൽ രണ്ടുദിവസംകൂടി ഒറ്റപ്പെട്ട കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നഗരത്തിൽ മാത്രമല്ല വടക്കൻ ജില്ലകളിലും തീരദേശജില്ലകളിലും ഈ മാസം 23 വരെ ശക്തമായ മഴ ലഭിക്കുമെന്നു ബെംഗളൂരു കാലാവസ്ഥാകേന്ദ്രം ഡയറക്ടർ സി.എസ്. പാട്ടീൽ ആണ് അറിയിച്ചത്. നഗരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും കൂടിയ താപനില 27 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. 23-ന് ശേഷം മഴയുടെ ശക്തികുറയുമെന്നും കാലവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Read MoreMonth: July 2021
കോവിഡ് ബാധിച്ചു മരിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് നഷ്ടപരിഹാരവും നൽകുന്നില്ല.
ബെംഗളൂരു: കോവിഡ് മരിച്ച ജീവനക്കാർക്കായി കെഎസ്‌ആർടിസിയോ ബിഎംടിസിയോ യാതൊരുവിധ ദുരിതാശ്വാസ പാക്കേജുകളും ഇതുവരെ നൽകിയിട്ടില്ലെന്ന് ജൂൺ 30 നു സമർപ്പിച്ച വിവരാവകാശ രേഖക്കുള്ള മറുപടിയായി ലഭിച്ചു. കർണാടകയിലെ ട്രാൻസ്‌പോർട്ട് ജീവനക്കാരുടെ കോവിഡ് മരണത്തെക്കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടുമില്ല എന്ന് റോഡ് ഗതാഗത കോർപ്പറേഷൻ (ആർടിസി), വിവരാവകാശ മറുപടിയായി വെളിപ്പെടുത്തി. ആം ആദ്മി പാർട്ടി യൂത്ത് പ്രസിഡന്റ് മുകുന്ദ് ഗൗഡ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പകർച്ചവ്യാധിയുടെ രണ്ട് തരംഗങ്ങളിലും വൈറസ് ബാധിച്ചു മരിച്ച ഉദ്യോഗസ്ഥരുടെ എണ്ണം ആവശ്യപ്പെട്ടു. പ്രത്യേക വിവരാവകാശ അപേക്ഷ പരിശോധിക്കുമെന്നും കർണാടക ആർടിസി പബ്ലിക്…
Read Moreസംസ്ഥാനത്ത് ബലി പെരുന്നാൾ നാളെ; നഗരത്തിൽ പെരുന്നാൾ നമസ്ക്കാരം നടക്കുന്ന സ്ഥലങ്ങൾ ഇവിടെ വായിക്കാം
ബെംഗളൂരു: നഗരത്തിലെ ബലി പെരുന്നാൾ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോവിഡ് സാഹചര്യം നിലനിൽക്കുന്നതിനാൽ കർശന നിയന്ത്രണങ്ങളോടുകൂടി 50 പേരെ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ടാണ് പള്ളികളിൽ പ്രാർത്ഥനകൾ നടക്കുക 1. മിന്ഹാജ് നഗർ ഈദ് ഗാഹ് മസ്ജിദിൽ രാവിലെ എട്ട് മണിക്ക് റഷീദ് മൗലവി നേതൃത്തം നൽകും. 2. ബൈരസാന്ദ്ര കെഎംസിസി എസ് ടി സി എച് കെട്ടിടത്തിൽ രാവിലെ എട്ടിന് ത്വഹാ വാഫി നേതൃത്വം നൽകും. 3. മജെസ്റ്റിക് തവക്കൽ മസ്താൻ ദർഗ്ഗ മസ്ജിദിൽ രാവിലെ ഏഴിന് ഹാരിസ് മൗലവി നേതൃത്വം നൽകും. 4.…
Read Moreകർണാടകയിൽ ഇന്ന് 1464 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1464 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2706 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.29%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2706 ആകെ ഡിസ്ചാര്‍ജ് : 2824197 ഇന്നത്തെ കേസുകള്‍ : 1464 ആകെ ആക്റ്റീവ് കേസുകള്‍ : 26256 ഇന്ന് കോവിഡ് മരണം : 29 ആകെ കോവിഡ് മരണം : 36226 ആകെ പോസിറ്റീവ് കേസുകള്‍ : 2886702 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിലെ കോവിഡ് കണക്കുകൾ കുത്തനെ കൂടി; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 16,848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2752, തൃശൂര്‍ 1929, എറണാകുളം 1901, കോഴിക്കോട് 1689, കൊല്ലം 1556, പാലക്കാട് 1237, കോട്ടയം 1101, തിരുവനന്തപുരം 1055, ആലപ്പുഴ 905, കണ്ണൂര്‍ 873, കാസര്‍ഗോഡ് 643, പത്തനംതിട്ട 517, വയനാട് 450, ഇടുക്കി 240 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,41,431 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.91 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreസംസ്ഥാനത്തെ സ്വകാര്യ സ്കൂളുകൾക്ക് ഫീസ് ഇനത്തിൽ കിട്ടാനുള്ളത് കോടികൾ
ബെംഗളൂരു: സംസ്ഥാനത്തൊട്ടാകെയുള്ള 250 സ്കൂളുകളിൽ കർണാടക അസോസിയേറ്റഡ് മാനേജ്മെന്റ്സ് ഓഫ് പ്രൈമറി ആൻഡ് സെക്കന്ററി സ്കൂൾസ് നടത്തിയ സർവേ പ്രകാരം, 36,655 രക്ഷിതാക്കൾ ഫീസ് അടയ്ക്കാത്തതിനാൽ 2019-20 അധ്യയന വർഷത്തിലെ ഫീസ് കുടിശ്ശിക 31,62,71,015 രൂപയാണെന്ന് രേഖയിൽ പറയുന്നു. 2020-21 അധ്യയന വർഷത്തിൽ 1,25,839 വിദ്യാർത്ഥികളെ ഈ സ്കൂളുകളിൽ ചേർത്തിട്ടുണ്ടെന്നും ഈ അധ്യയന വർഷത്തിലും ഇതേ സാഹചര്യം തുടർന്നാൽ ഫീസ് കുടിശ്ശിക 63 കോടിയിലധികം വർധിച്ചേക്കാമെന്നും സർവേയിൽ പറയുന്നു. ഈ സാഹചര്യത്തിൽ നിർബന്ധിത പേയ്‌മെന്റുകളായ ഇ.എസ്.ഐ, പി.എഫ്, പ്രൊഫഷണൽ ടാക്സ്, വൈദ്യുതി ബില്ലുകൾ, വാട്ടർ…
Read Moreതിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തയ്യാറെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: കർണാടകയിൽ ഏത് സമയത്തും ഒരു തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയാറാണെന്നും എന്നാൽ ഒരു നിയമസഭാ തെരഞ്ഞെടുപ്പിന് സാധ്യതയില്ലെന്നും കോൺഗ്രസ് മുതിർന്ന നേതാവ് സിദ്ധരാമയ്യ പറഞ്ഞു. മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ നേരിട്ടുകൊണ്ടിരിക്കുന്ന ആഭ്യന്തര പ്രതിസന്ധി കൈകാര്യം ചെയ്യാൻ ബിജെപിയ്ക്ക് കഴിയുന്നില്ലെങ്കിൽ ഭരണത്തിലേറാൻ പാർട്ടി തയ്യാറാണോയെന്ന ചോദ്യത്തിന് മറുപടിയായി കോൺഗ്രസ് ഏത് സമയത്തും തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു. യെദിയൂരപ്പയെ നീക്കം ചെയ്താൽ മറ്റൊരാളെ മുഖ്യമന്ത്രിയാക്കുമെന്നതിനാൽ നേരത്തെയുള്ള തിരഞ്ഞെടുപ്പ് നടക്കാൻ സാധ്യത യില്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. നിലവിലെ അസംബ്ലിയുടെ കാലാവധി 2023…
Read Moreകോറമംഗലയിലെ ബാങ്കിൽ ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവിനെ വെട്ടി കൊന്നു
ബെംഗളൂരു: കോറമംഗലയിലെ ഒരു പ്രമുഖ ബാങ്കിൽ ഇടപാടിനായി എത്തിയ ആളെ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മുന്നിൽ വെച്ച് കൊലപ്പെടുത്തി. കൊല്ലപ്പെട്ടയാൾ ജോസഫ് എന്ന ബബ്ലി ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാര്യയും മകളുമായി ബെംഗളൂരു കോറമംഗലയിൽ ബാങ്കിൽ എത്തിയപ്പോഴാണ് അവർക്കു നേരെ ആക്രമണം ഉണ്ടാകുന്നത്. പഴയ ക്രിമിനൽ പശ്ചാത്തലമുള്ള ഇദ്ദേഹത്തെ ഇന്നലെ ബാങ്കിൽ വച്ച് മുഖംമൂടി ധരിച്ചെത്തിയ ഒരു സംഘം ബാങ്ക് സ്റ്റാഫിന്റേയും കസ്റ്റമേഴ്സിന്റെയും മുന്നിൽ വെച്ച് കൊലപ്പെടുത്തുകയായിരുന്നു. അടുഗോഡി നിവാസിയായ ജോസഫ് എന്ന ബബ്ലി (42) ഭാര്യയും മകളുമായി നഗരത്തിലെ കോറമംഗല എട്ടാം ബ്ലോക്കിലെ ബാങ്കിൽ ഉച്ചയ്ക്ക്…
Read Moreനഗരത്തെ വിറപ്പിച്ച മോഷണം; 6 മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു
ബെംഗളൂരു: മോഷണം നടന്ന് ആറ് മണിക്കൂറിനുള്ളിൽ കോറമംഗലയിലെ വീട്ടിൽ കയറി മോഷ്ടിച്ച 4 പ്രതികളെയും പോലീസ് അറസ്റ്റുചെയ്തു. പ്രതികളിൽ നിന്ന് വിലയേറിയ വാച്ചുകളും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ 20 ലക്ഷം രൂപയുടെ കൊള്ളയടിച്ച സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു. കോറമംഗല അഞ്ചാം ബ്ലോക്കിലെ വ്യവസായി വരുൺ ഷായുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. പ്രധാനപ്രതി ആർ ചോട്ടു കുമാർ മുഖിയ വരുൺ ഷായുടെ വസതിയിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു . ഈ മോഷണത്തിന് ചോട്ടുവിന്റെ കൂട്ടാളികളായി പി രഞ്ജിത്ത് കുമാർ മുഖിയ (19), എച്ച്. ഗൗതം കുമാർ മുഖിയ…
Read Moreസംസ്ഥാനത്തെ പ്ലസ് ടു പരീക്ഷ ഫലം ഇന്ന്
ബെംഗളൂരു: കർണാടകയിലെ പന്ത്രണ്ടാം ക്ലാസ് (രണ്ടാം വർഷ പ്രീ-യൂണിവേഴ്‌സിറ്റി കോഴ്‌സ്) വിദ്യാർത്ഥികളുടെ പരീക്ഷ ഫലംഇന്ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. പ്രീ യൂണിവേഴ്സിറ്റി ബോർഡിൻറെ ഔദ്യോഗിക വെബ്‌സൈറ്റായ https://www.pue.kar.nic.in എന്ന വെബ്സൈറ്റിലൂടെ വിദ്യാർത്ഥികൾക്ക് അവരുടെ പി.യു.സി പരീക്ഷ ഫലങ്ങൾ പരിശോധിക്കാമെന്നും ഫലങ്ങൾ ആക്‌സസ് ചെയ്യുന്നതിന് വിദ്യാർത്ഥികൾ രജിസ്ട്രേഷൻ നമ്പറുകളും ജനനത്തീയതിയും ഉൾപ്പെടെയുള്ളവ ക്രെഡൻഷ്യലുകൾ ആയി ഉപയോഗിക്കേണ്ടതുണ്ടെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തെത്തുടർന്ന്, മെയ് 24 ന് ആരംഭിച്ച് ജൂൺ 16 ന് അവസാനിക്കാനിരുന്ന 12-ാം ക്ലാസ് പരീക്ഷ…
Read More