നഗരത്തെ വിറപ്പിച്ച മോഷണം; 6 മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു

ബെംഗളൂരു: മോഷണം നടന്ന് ആറ് മണിക്കൂറിനുള്ളിൽ കോറമംഗലയിലെ വീട്ടിൽ കയറി മോഷ്ടിച്ച 4 പ്രതികളെയും പോലീസ് അറസ്റ്റുചെയ്തു. പ്രതികളിൽ നിന്ന് വിലയേറിയ വാച്ചുകളും സ്വർണ്ണാഭരണങ്ങളും ഉൾപ്പെടെ 20 ലക്ഷം രൂപയുടെ കൊള്ളയടിച്ച സാധനങ്ങൾ പോലീസ് പിടിച്ചെടുത്തു.

കോറമംഗല അഞ്ചാം ബ്ലോക്കിലെ വ്യവസായി വരുൺ ഷായുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. പ്രധാനപ്രതി ആർ ചോട്ടു കുമാർ മുഖിയ വരുൺ ഷായുടെ വസതിയിൽ വീട്ടുജോലി ചെയ്തു വരികയായിരുന്നു . ഈ മോഷണത്തിന് ചോട്ടുവിന്റെ കൂട്ടാളികളായി പി രഞ്ജിത്ത് കുമാർ മുഖിയ (19), എച്ച്. ഗൗതം കുമാർ മുഖിയ (20), പങ്കജ് കുമാർ മുഖിയ (22) എന്നിവരും കൂടെയുണ്ടായിരുന്നു.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ജൂലൈ 14 അർദ്ധരാത്രി മോഷണം നടന്നതായി പോലീസ് പറഞ്ഞു. പിറ്റേന്ന് ഉച്ചയ്ക്ക് 12.45 ഓടെയാണ് പരാതി നൽകിയത്. വൈകുന്നേരം 6 മണിയോടെ നാല് പ്രതികളെയും അറസ്റ്റ് ചെയ്തു. കൊൽക്കത്ത സ്വദേശിയായ ഷാ സിൽക്ക് വസ്ത്രങ്ങൾ കൈകാര്യം ചെയ്യുകയും ജിഗനിയിലെ ബോംസന്ദ്രയിൽ ഒരു ഫാക്ടറി നടത്തുകയും ചെയ്യുന്നു. അദ്ദേഹവും ഭാര്യയും ജൂലൈ എട്ടിന് കൊൽക്കത്തയിലേക്ക് പോയിരുന്നു.

ജൂലൈ 15 ന് ഉച്ചയ്ക്ക് 12.45 ഓടെ ഷായുടെ മാനേജർ മോഷണവിവരം പോലീസിൽ അറിയിച്ചു. ഡിസിപി ശ്രീനാഥ് മഹാദേവിന്റെ നേതൃത്വത്തിൽ പ്രേത്യേക ടീമുകൾ രൂപീകരിച്ചു. സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുക, കോൾ റെക്കോർഡുകൾ ട്രാക്കുചെയ്യൽ തുടങ്ങിയ സാങ്കേതിക വശങ്ങൾ ആദ്യ പരിശോധിച്ചു.
“വാതിലുകളും ജനലുകളും കേടുകൂടാതെയിരുന്നതിനാൽ മോഷ്ടാക്കൾ വീടിനുള്ളിൽ എളുപ്പത്തിൽ പ്രവേശിച്ചിരുന്നെന്നു പോലീസ് ഊഹിച്ചിരുന്നു'”

  അപകടങ്ങളിലും മരണങ്ങളിലും മുന്നില്‍ ബെംഗളൂരു; കൊച്ചിക്ക് ഏഴാം സ്ഥാനം

ഒന്നാം നിലയിലെ കിടപ്പുമുറിയിൽ എത്തിയ മോഷ്ടാക്കൾ, അവിടെ അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ എല്ലാം കൈക്കലാക്കി, എന്നാൽ വീട്ടിലെ മറ്റൊരു സാധനങ്ങളും ഇവർ തൊട്ടിട്ടില്ല.

ഈ കുടുംബത്തിനെ നന്നായി അറിയാവുന്ന ആരോ ഒരാളാണ് പ്രതിയെന്ന് പോലീസ് ഉറപ്പിച്ചിരുന്നു, പ്രതികൾ കോമ്പൗണ്ടിലേക്ക് നടന്നതും ഒന്നാം നിലയിലെ അടുക്കളയിലേക്ക് പ്രവേശിക്കാൻ ഒരു ഗോവണി ഉപയോഗിച്ചതും തുറന്ന ജനാലയിലൂടെ വീടിനുള്ളിലേക്ക് കയറിയതും സിസിടിവി ദൃശ്യങ്ങളിൽ വ്യെക്തമായി കാണാമായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാൽനടയാത്രക്കാർക്ക് മരണക്കെണിയൊരുക്കി ബെംഗളൂരു; തുടച്ചുനീക്കപ്പെടുന്ന ഫുട്പാത്തുകളും വർദ്ധിക്കുന്ന റോഡപകടങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts