ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസമായി കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിൽ നേരിയ തോതിൽ വർധന. രണ്ടാമത്തെ തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും കോവിഡ് പെരുമാറ്റ ചട്ടം ജനങ്ങൾ പാലിച്ചില്ലെങ്കിൽ കേസുകൾ ഇനിയുമുയരുമെന്ന് അധികൃതർ അറിയിച്ചു. ദിവസേന കോവിഡ് ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ നിരക്ക് നേരിയ തോതിൽ ഉയർന്നു. കോവിഡ് വാർ റൂമിലെ കണക്കുകൾ പ്രകാരം ജൂൺ ആരംഭം മുതൽ കോവിഡ് രോഗികൾ സംസ്ഥാനത്ത് ദിവസേന കുറഞ്ഞിരുന്നു. ജൂലൈ 1 മുതൽ 13 ദിവസങ്ങൾക്കുള്ളിൽ, ആശുപത്രികളിലെ പ്രതിദിന കോവിഡ് -19 പ്രവേശനങ്ങളുടെ എണ്ണം 63%…
Read MoreDay: 18 July 2021
സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിൽ കനത്ത മഴ
ബെംഗളൂരു: ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പലയിടങ്ങളിലും ഞായറാഴ്ച ശക്തമായി മഴ പെയ്തു. ശനിയാഴ്ച രാത്രി മുതൽ ഇരു ജില്ലകളിലും മഴ തുടർന്നു. മംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലെ റോഡുകളിലും വെള്ളം പൊങ്ങിയതിനാൽ പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു. ജൂലൈ 22 വരെ സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിൽ കനത്ത മഴക്കുള്ള സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെത്തുടർന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളപൊക്കം അനുഭവപെട്ടു. നദികളിലെയും ജലനിരപ്പ് ഗണ്യമായി വർദ്ധിച്ചു. ജനുവരി മുതൽ ജൂലൈ 17 വരെ ജില്ലയിൽ 1769 മില്ലീമീറ്റർ മഴ…
Read Moreകർണാടകയിൽ ഇന്ന് 1708 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 1708 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2463 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.09%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2463 ആകെ ഡിസ്ചാര്‍ജ് : 2818476 ഇന്നത്തെ കേസുകള്‍ : 1708 ആകെ ആക്റ്റീവ് കേസുകള്‍ : 29291 ഇന്ന് കോവിഡ് മരണം : 36 ആകെ കോവിഡ് മരണം : 36157 ആകെ പോസിറ്റീവ് കേസുകള്‍ : 2883947 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 13,613 പേര് രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 13,956 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2271, കോഴിക്കോട് 1666, എറണാകുളം 1555, തൃശൂര്‍ 1486, കൊല്ലം 1026, തിരുവനന്തപുരം 977, പാലക്കാട് 952, കണ്ണൂര്‍ 797, ആലപ്പുഴ 786, കോട്ടയം 670, കാസര്‍ഗോഡ് 636, വയനാട് 473, പത്തനംതിട്ട 342, ഇടുക്കി 319 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കൂട്ട പരിശോധന ഉള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,30,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.69 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി…
Read Moreഅറുക്കാനായി കൊണ്ട് പോയ ഒട്ടകങ്ങളെ ബിബിഎംപി ഉദ്യോഗസ്ഥർ രക്ഷപെടുത്തി
ബെംഗളൂരു: നഗരത്തിൽ കശാപ്പിനായി കൊണ്ടുവന്ന ഒട്ടകങ്ങളെ ബെംഗളൂരു പോലീസും മൃഗസംരക്ഷണ വകുപ്പ് അംഗങ്ങളും രക്ഷപ്പെടുത്തി. 11 ഒട്ടകങ്ങളുമായി വന്ന ട്രക്ക് ഉദോഗസ്ഥർ തടഞ്ഞു നിർത്തി പരിശോധിച്ച്. ഇതിൽ രണ്ട് ഒട്ടകങ്ങളെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് ബിബിഎംപി ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച രണ്ടു ഒട്ടകങ്ങളെയും പോസ്റ്റ്മാർട്ടത്തിനു വിധേയമാക്കി.ബാക്കി ഒട്ടകങ്ങളെ പരിശോധിച്ച് മഹാദേവപുരയിലെ ഗരുഡചാർപല്യയിലെ ബെംഗളൂരു ഗൗ രക്ഷാ ശാലയിൽ എത്തിച്ചതായി മൃഗസംരക്ഷണ വകുപ്പ് (ബിബിഎംപി) ഡോ. ശ്രീലക്ഷ്മി പറഞ്ഞു. മറ്റൊരിടത്തു തൃക്കുകൾ തടഞ്ഞു അതിൽ ഉണ്ടായിരുന്ന 4 ഒട്ടകങ്ങളെയും അധികൃതർ രക്ഷിച്ചു. രണ്ട് കേസുകളിലും പോലീസ്…
Read Moreകഞ്ചാവ് വിൽക്കാൻ ശ്രെമിച്ച 3 പേർ അറസ്റ്റിൽ
ബെംഗളൂരു: തെർമോകോളിൽ നിർമ്മിച്ച ഫിഷ് ബോക്സുകൾ ഉപയോഗിച്ചു കഞ്ചാവ് കടത്താൻ ശ്രമിച്ച ബിബിഎ വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേരെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കോരാപുട്ട് നിവാസിയായ ദിബാകർ ദളപതി (27), സഹായികൾ ഹരോഹള്ളിയിലെ സുദർശൻ (22), മുദിനപാള്യയിലെ വിശ്വനാഥ് (31) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദളപതി എന്ന പ്രതി തെർമോകോൾ ഫിഷ് ബോക്സുകളിൽ കഞ്ചാവ് പായ്ക്ക് ചെയ്ത് ബെംഗളൂരുവിലേക്ക് കടത്തുന്നുണ്ടെന്നും അത് ബിബിഎ വിദ്യാർത്ഥി സുദർശനും മറ്റൊരു പ്രതിയായ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിശ്വനാഥും…
Read Moreസംസ്ഥാനത്ത് തീയേറ്ററുകളും കോളേജുകളും തുറക്കുമെന്ന് മുഖ്യമന്ത്രി
ബെംഗളൂരു: കോവിഡ് 19 സ്ഥിതി ക്രമേണ മെച്ചെപ്പെടുന്നതിനോടനുബന്ധിച്ചു കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംസ്ഥാനം മുഴുവൻ ലോക്ക്ഡൗൺ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 50% ആൾക്കാരെ ഉൾക്കൊളിച്ചു സിനിമ തിയേറ്ററുകൾ തുറക്കുന്നതാണ്. അതോടൊപ്പം സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര കോളേജുകൾക്ക് ജൂലൈ 26 മുതൽ തുറക്കാൻ അനുവാദമുണ്ട്. ഏതെങ്കിലും കോവിഡ് -19 വാക്സിൻ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കോളേജുകളിൽ വരാൻ അനുവാദമുള്ളൂ. കോളേജിൽ നേരിട്ട് വന്നു ക്ലാസുകളിൽ പങ്കെടുക്കുന്നത് ഓപ്ഷണലായി തുടരും. സംസ്ഥാനത്ത് രാത്രി കർഫ്യൂ ഒരു…
Read Moreനഗരത്തിൽ കോടികളുടെ മയക്കു മരുന്ന് വേട്ട; രണ്ടു മലയാളികൾ അറസ്റ്റിൽ
ബെംഗളൂരു: രണ്ടു മലയാളികളെ ഹാഷിഷ് ഓയിൽ കൈവശം വെച്ചതിൽ ബംഗളുരുവിൽ വെള്ളിയാഴ്ച അറസ്റ്റുചെയ്തു. രണ്ട് കോടി രൂപയുടെ 4 കിലോ ഹാഷിഷ് ഓയിൽ ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ പിടികൂടിയതായി എസ്.ജി പാളയ പോലീസ് പറഞ്ഞു. ഹുളിമാവ് നിവാസിയും കോഴിക്കോട് സ്വദേശിയുമായ മുഹമ്മദ് ഇർഫാൻ (24), ഹുളിമാവ് നിവാസിയും മലപ്പുറം സ്വദേശിയുമായ താരി അസീം മുഹമ്മദ് (25) എന്നിവരാണ് പ്രതികൾ. ഇരുവരും നഗരത്തിലെത്തി ഹുളിമാവിൽ ഒരു മുറി വാടകയ്ക്ക് എടുത്തതായി പോലീസ് കമ്മീഷണർ (തെക്കുകിഴക്ക്) ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു. പ്രധാന പ്രതി ഇർഫാൻ…
Read Moreബന്നേർഘട്ട ബിയോളോജിക്കൽ പാർക്കിലെ മൃഗശാലയിൽ അപൂർവ ഇനം പാമ്പുകളെ പ്രദർശിപ്പിച്ചു
ബെംഗളൂരു: ജൂലൈ 16, വെള്ളിയാഴ്ച ലോക പാമ്പി ദിനത്തോടനുബന്ധിച്ച് ബാനർഗട്ട ദേശീയ ഉദ്യാനത്തിലെ മൃഗശാലയിൽ ഉരഗ പാർക്കിൽ അപൂർവ ഇനം പാമ്പുകളെ പ്രദർശിപ്പിച്ചു. “ആറ് വ്യത്യസ്ത ഇനം പാമ്പുകളെയാണ് പ്രദർശിപ്പിച്ചത്. അവയിൽ വിഷമുള്ള കിംഗ് കോബ്ര, സ്പെക്ടാക്കിൾഡ് കോബ്ര, റസ്സലിന്റെ വൈപ്പർ, വിഷമില്ലാത്ത എലി, ഇന്ത്യൻ റോക്ക് പൈത്തൺ, റെഡ് സാൻഡ് ബോവ എന്നിവ ഉൾപ്പെടുന്നു,” ബാനർഗട്ട ബയോളജിക്കൽ പാർക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ വനശ്രീ വിപിൻ സിംഗ് പറഞ്ഞു. ലോകമെമ്പാടുമുള്ള 3,000 ഇനം പാമ്പുകളിൽ 20% വിഷമുള്ളവയാണ്. അവയിൽ നാലെണ്ണം ഇന്ത്യൻ ഉപ ഭൂഖണ്ഡത്തിൽ…
Read Moreആദ്യം പഠിക്കൂ, എന്നിട്ടു ജോലി നേടൂ, അത് കഴിഞ്ഞ് ഫീസ് അടയ്ക്കൂ. ജോലി ലഭില്ലെങ്കിൽ ഫീസ് അടക്കണ്ട; നിങ്ങളുടെ ആദ്യ ശമ്പളം വെറും 7 മാസത്തിനുള്ളിൽ.
അവോധ – പഠനം, ജോലി, അതു കഴിഞ്ഞു ഫീസ് കൊച്ചി കാർണിവൽ ഇൻഫോപാർക്കിൽ വർഷങ്ങളായി നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന സ്ഥാപനമാണ് അവോധ. +2 വിദ്യാഭ്യാസമുള്ള ഏതോരാളെയും മൂന്നുമാസത്തെ ഓൺലൈൻ ട്രെയിനിങ്ങും അത് കഴിഞ്ഞു മൂന്നു മാസത്തെ ഇന്റേൺഷിപ്പും നൽകിക്കൊണ്ട് ഏറ്റവും കുറഞ്ഞ ചിലവിൽ ജോലി നേടാൻ പരിശീലനം നൽകുന്നു. കോവിഡ് പ്രതിസന്ധി അടക്കം രാജ്യമൊട്ടാകെ വ്യാപിക്കുന്ന തൊഴിലില്ലായ്മയെ മറികടന്നു ഉയർന്ന ശമ്പളം ഉറപ്പുവരുത്തുന്ന ജോലികൾ നേടാൻ കഴിയുന്ന രീതിയിലാണ് ഓരോ ട്രെയിനിങ്ങും നൽകി വരുന്നത്. 1. Game Development 2. Full stack…
Read More