ടോള്‍ നൽകുന്നതിൽ വാക്കു തർക്കം;ജീവനക്കാരനെ തല്ലിക്കൊന്നു.

ബെംഗളൂരു : ദേശീയപാതയിലെ ടോൾബൂത്തിൽ ജീവനക്കാരനായ യുവാവിനെ ഒരു സംഘം യാത്രക്കാരായ യുവാക്കൾ തല്ലിക്കൊന്നു.

മൈസൂരു-നഞ്ചൻകോട് പാതയിലെ കടകോള ടോൾബൂത്തിൽ ഞായറാഴ്ച രാത്രിയാണ് സംഭവം.

കടകോള സ്വദേശി ഗണേഷ്(22) ആണ് മരണപ്പെട്ടത്.

നഞ്ചൻകോട്ടുനിന്നു മൈസൂരുവിലേക്കു വരികയായിരുന്ന നാലംഗസംഘമാണ് ടോൾബൂത്തിൽവെച്ച് ഗണേഷുമായി വാക്ക് തർക്കത്തിലേർപ്പെട്ടത്.

ഇവർ രാത്രി വൈകി മടങ്ങിവരുമ്പോൾ ഗണേഷിനെ കൂട്ടം ചേർന്ന് ആക്രമിക്കുകയായിരുന്നു.

  ഐപിഎൽ ആവേശം: ക്രിക്കറ്റ് ആരാധകർക്കായി മെട്രോയും ബിഎംടിസിയും ഈ ദിവസങ്ങളിൽ അധിക സർവീസുകൾ നടത്തും; വിശദാംശങ്ങൾ

പിന്നീട് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് യുവാവ്മരിച്ചത്

സംഭവത്തെത്തുടർന്ന് മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് സി.ബി. റിഷ്യാന്ത് ടോൾബൂത്തിലെത്തി ജീവനക്കാരോടും ദേശീയ പാതാ അതോറിറ്റി ഉദ്യോഗസ്ഥരോടും വിവരശേഖരണം നടത്തി.

ടോൾബൂത്തിലെ ജീവനക്കാർക്കു ആവശ്യാറായ സുരക്ഷയേർപ്പെടുത്താൻ നിർദേശിച്ചു.

ടോൾ നിരക്കിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സബർബൻ റെയിൽവേ: ഹുസ്കൂർ സ്റ്റേഷൻ നിർമ്മാണത്തിൽ നിർണ്ണായക നാഴികക്കല്ല്; ആദ്യ ടി-ഗർഡർ വാർത്തെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us