സന്തോഷവാർത്ത; കേരളത്തിലേക്ക് ഉത്സവകാല പ്രത്യേക തീവണ്ടികൾ അനുവദിച്ചു

ബെംഗളൂരു: കേരളത്തിലേക്ക് ഉത്സവകാല പ്രത്യേക തീവണ്ടികൾ അനുവദിച്ചു. യശ്വന്ത്പുർ-കണ്ണൂർ, കന്യാകുമാരി-ബെംഗളൂരു (ഐലൻഡ് എക്സ്പ്രസ്) ആണ് അനുവദിച്ചത്. ഇവ ഈ മാസം 20 മുതൽ നവംബർ 30 വരെയാണ് സർവീസ് നടത്തുക.

കോവിഡിനുമുമ്പ് ഓടിക്കൊണ്ടിരുന്ന വണ്ടികളാണ് ഇവയെല്ലാം. എന്നാൽ, ഒന്നരമാസത്തേക്ക് പ്രത്യേക വണ്ടികളായി ഓടിക്കുമ്പോൾ ഉയർന്ന ടിക്കറ്റ് നിരക്ക് ഈടാക്കും. യശ്വന്ത്പുർ-കണ്ണൂർ എക്സ്‌പ്രസ്, ഐലൻഡ് എക്സ്‌പ്രസ് എല്ലാ ദിവസവും ഓടും.

  പട്ടുഷർട്ട് ഭ്രമം, ബണ്ഡെ' എന്ന വിളിപ്പേര്; ഒരിക്കലും മാറാത്ത നീന്തൽ പേടി; സ്കൂളിൽ നിന്ന് ടി.സി വാങ്ങി പുറത്തുപോയ വികൃതിപ്പയ്യൻ; ഡി.കെ ശിവകുമാറിന്റെ അധികമാരും അറിയാത്ത കുട്ടിക്കാലം!

പൂജ, ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ മേഖലകളിൽ 196 പ്രത്യേക വണ്ടികളാണ് റെയിൽവേ ബോർഡ് അനുവദിച്ചത്. 2015-ൽ റെയിൽവേ ബോർഡ് പുറത്തിറക്കിയ പ്രത്യേക സർക്കുലറാണ് ഇവയുടെ ടിക്കറ്റിന് അടിസ്ഥാനമാക്കുകയെന്ന് ഇതുമായി ബന്ധപ്പെട്ടിറക്കിയ ഉത്തരവിൽ വിശദീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആന ദുബാരെ ക്യാമ്പിൽ ചരിഞ്ഞു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts