ബെംഗളൂരു: കോവിഡ് 19 സ്ഥിതി ക്രമേണ മെച്ചെപ്പെടുന്നതിനോടനുബന്ധിച്ചു കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സംസ്ഥാനം മുഴുവൻ ലോക്ക്ഡൗൺ നിയമങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. 50% ആൾക്കാരെ ഉൾക്കൊളിച്ചു സിനിമ തിയേറ്ററുകൾ തുറക്കുന്നതാണ്.
അതോടൊപ്പം സംസ്ഥാനത്തെ ബിരുദ, ബിരുദാനന്തര കോളേജുകൾക്ക് ജൂലൈ 26 മുതൽ തുറക്കാൻ അനുവാദമുണ്ട്. ഏതെങ്കിലും കോവിഡ് -19 വാക്സിൻ കുറഞ്ഞത് ഒരു ഡോസ് എങ്കിലും ലഭിച്ചിട്ടുണ്ടെങ്കിൽ മാത്രമേ വിദ്യാർത്ഥികൾക്കും സ്റ്റാഫുകൾക്കും കോളേജുകളിൽ വരാൻ അനുവാദമുള്ളൂ. കോളേജിൽ നേരിട്ട് വന്നു ക്ലാസുകളിൽ പങ്കെടുക്കുന്നത് ഓപ്‌ഷണലായി തുടരും.
സംസ്ഥാനത്ത് രാത്രി കർഫ്യൂ ഒരു മണിക്കൂറോളം സർക്കാർ ഇളവ് ചെയ്തു, രാത്രി കർഫ്യൂ രാത്രി 10 മുതൽ രാവിലെ 5 വരെയാക്കി മാറ്റും. ജൂലൈ 19 മുതൽ ഈ ഇളവുകൾ പ്രാബല്യത്തിൽ വരും. ഉന്നത മന്ത്രിമാരും ബ്യൂറോക്രാറ്റുകളും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ശേഷമാണ് ഈ തീരുമാനങ്ങൾ.
അതേസമയം, മൂന്നാം തരംഗത്തിനുള്ള ഒരുക്കമായി സംസ്ഥാനത്തൊട്ടാകെയുള്ള ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും പരിശീലനം നൽകുമെന്ന് സർക്കാർ വെള്ളിയാഴ്ച അറിയിച്ചിരുന്നു. പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനെതിരെ പോരാടാൻ അവരെ സജ്ജരാക്കുന്നതിനായി സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലെ ഡോക്ടർമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കും സംസ്ഥാന ആരോഗ്യ വകുപ്പ് പരിശീലന സെഷനുകൾ നടത്തുമെന്ന് ആരോഗ്യ മന്ത്രി ഡോ. സുധാകർ കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Colleges and institutions of Department of Higher Education are permitted to re-open from 26/7/2021. Only students, teaching, non-teaching/other staff who have taken at least one dose of COVID-19 vaccine will be permitted. Attendance of students is optional.
2/3 pic.twitter.com/YLWPzZr4Ii
— Dr. C.N. Ashwath Narayan (ಮೋದಿ ಅವರ ಪರಿವಾರ) (@drashwathcn) July 18, 2021