ദൃക്സാക്ഷി മൊഴികൾ മുഹമ്മദ് നാലാപ്പാടിന് എതിര്;അപകടം വരുത്തിയ വാഹനം താനല്ല ഓടിച്ചത് എന്ന് ആവർത്തിച്ചു പറഞ്ഞ് എൻ.എ.ഹാരിസ് എംഎൽഎയുടെ മകൻ.

ബെംഗളൂരു: അമിതവേഗത്തിൽ കാറോടിച്ച് അപകടമുണ്ടാക്കിയ കേസിൽ കോൺഗ്രസ് എംഎൽഎ എൻ.എ.ഹാരിസിന്റെ മകൻ മുഹമ്മദ് നാലപ്പാട് പോലീസിന് മുന്നിൽ ഹാജരായി.

ബുധനാഴ്ച ബെംഗളൂരുവിലെ സദാശിവനഗർ പോലീസ് സ്റ്റേഷനിൽ ഹാജരായ അദ്ദേഹത്തെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽവിട്ടു.

സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി.

അപകടമുണ്ടാക്കിയ ആഡംബര കാറായ ബെന്റ്ലി ഓടിച്ചത് താനല്ലെന്നാണ് മുഹമ്മദ് നാലപ്പാട് ബുധനാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്.

സംഭവസമയം താൻ ലംബോർഗിനിയിലാണ് സഞ്ചരിച്ചതെന്നും ബെന്റ്ലി ഓടിച്ചത് താനാണെന്നതിന് തെളിവില്ലെന്നും മുഹമ്മദ് പറഞ്ഞു.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

അപകടമുണ്ടാക്കിയ കാറിന് മുന്നിലായാണ് ഞാൻ സഞ്ചരിച്ച ലംബോർഗിനി ഉണ്ടായിരുന്നത്.

ബെന്റ്ലി ഓടിച്ചത് ഞാനല്ലെന്ന് ആവർത്തിച്ച് പറയുകയാണ്. ഞാൻ നിരപരാധിയാണ്. നേരത്തെയുണ്ടായ സംഭവങ്ങളെല്ലാം എന്റെ ജീവിതത്തിൽ എത്രത്തോളം മാറ്റങ്ങളുണ്ടാക്കിയെന്ന് നിങ്ങൾക്ക് കാണാം.

ഈ കേസിൽ എനിക്കെതിരെ ഒരു തെളിവുമില്ല- മുഹമ്മദ് കൂട്ടിച്ചേർത്തു.

അതേസമയം, മുഹമ്മദ് നാലാപ്പാടാണ് കാറോടിച്ചതെന്ന് ബെംഗളൂരു പോലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

മാത്രമല്ല, ദൃക്സാക്ഷികളുടെ മൊഴികളും ഇയാൾക്കെതിരായിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് മുഹമ്മദ് നാലപ്പാട് ഓടിച്ചതെന്ന് പറയുന്ന ബെന്റ്ലി കാർ ബൈക്കിനെയും ഓട്ടോറിക്ഷയെയും ഇടിച്ചുതെറിപ്പിച്ചത്.

  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത

അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റിരുന്നു. 2018-ൽ ബെംഗളൂരുവിലെ ഒരു പബ്ബിൽവെച്ച് യുവാവിനെ മർദിച്ച കേസിൽ ജാമ്യത്തിൽ കഴിയുകയാണ് മുഹമ്മദ് നാലപ്പാട്. 2018-ലെ കേസിൽ 116 ദിവസമാണ് എംഎൽഎയുടെ മകൻ ജയിലിൽ കിടന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ പുതിയ നിയമം; കൗമാരക്കാരുടെ മദ്യപാനത്തിന് തടയിടാൻ പുതിയ തന്ത്രം; പബ്ബുകളിലേക്ക് പ്രവേശിക്കാൻ ഇനി ഇത് നിർബന്ധം!
[masterslider id="10"]

Related posts