കോവിഡ് ചുമതലകൾക്ക് ചുക്കാൻ പിടിക്കാൻ 5 കാബിനറ്റ് മന്ത്രിമാരെ ചുമതലപ്പെടുത്തി സർക്കാർ

ബെംഗളൂരു: രണ്ടാം തരംഗത്തിൽ കോവിഡ് കേസുകൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന  സാഹചര്യത്തിൽസംസ്ഥാനത്തെ മോശം സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ച് മന്ത്രിമാരെ സർക്കാർ ചുമതലപ്പെടുത്തി. വൻകിട, ഇടത്തരം വ്യവസായ മന്ത്രി ജഗദീഷ് ഷെട്ടാറിനെ ഓക്സിജൻ കേന്ദ്രങ്ങളുടെ ചുമതലയാണ് ഏൽപ്പിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളുമായും ഏകോപിപ്പിക്കാനും റെംഡെസിവിർ കുത്തിവയ്പ്പിനുംമാനവ വിഭവശേഷിക്കും ഒരു കുറവുമില്ലെന്ന് ഉറപ്പുവരുത്താനും ഉപമുഖ്യമന്ത്രി ഡോ. സി. അശ്വത് ‌നാരായണനോട് ആവശ്യപ്പെട്ടു. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈയും റവന്യൂ മന്ത്രി ആർ അശോകയും പരിശോധിക്കും. വിവിധ വാർ റൂമുകളുടെയും കോൾസെന്ററുകളുടെയും ചുമതല വനം മന്ത്രി അരവിന്ദ്…

Read More

പണം വാങ്ങി ആശുപത്രി കിടക്കകള്‍ വിതരണം ചെയ്ത ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

ബെംഗളൂരു: ആശുപത്രി കിടക്കകള്‍ പണം വാങ്ങി അലോട്ട് ചെയ്ത രണ്ട് ഉദ്യോഗസ്ഥര്‍ നഗരത്തിൽ അറസ്റ്റില്‍. കൊവിഡ് ഹെല്‍പ് ലൈനില്‍ ജോലി ചെയ്തിരുന്ന നേത്ര, രോഹിത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം ബെംഗളൂരു എംപി തേജസ്വി സൂര്യ കിടക്കകള്‍ അനുവദിക്കുന്നതില്‍ വന്‍ ഉദ്യോഗസ്ഥ അഴിമതിയുണ്ടെന്ന് ആരോപിച്ചതിന് പിന്നാലെയാണ് പോലീസ് അന്വേഷണം തുടങ്ങിയത്. ഇതേ തുടർന്നാണ് ഇരുവരും അറസ്റ്റിലായത്. ഇതിനിടെ സംസ്ഥാനത്ത് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം നേരിടുന്നതിനാൽ ഓക്‌സിജന്‍ എത്തിക്കുന്നതിന് എക്സ്‌പ്രസ് ട്രെയിനുകള്‍ ആവശ്യപ്പെട്ട് സർക്കാർ. ലോറികളില്‍ റോഡ് മാര്‍ഗം ഓക്‌സിജന്‍ എത്തിക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായ…

Read More

സംസ്ഥാനത്ത് മെയ് 12ന് ശേഷം സമ്പൂർണ്ണ ലോക്ക്ഡൗണ്‍ പരിഗണനയിൽ

ബെംഗളൂരു: സംസ്ഥാനത്ത് കർഫ്യു ഏർപ്പെടുത്തി ഒരാഴ്ച്ച പിന്നിട്ട ശേഷവും കോവിഡ് രോഗ വ്യാപനത്തിന് കുറവില്ലാത്തതിനാൽ സമ്പൂർണ ലോക്ക്ഡൗ​ണ്‍ ഏർപ്പെടുത്തുന്ന കാര്യം സർക്കാരിന്റെ പരിഗണനയിൽ. മെയ് 12ന് ശേഷം രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗ​ണ്‍ ഏർപ്പെടുത്താൻ ആലോചന എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. മെയ്‌ 10ന് കോവിഡ് വ്യാപനത്തിന്റെ സ്ഥിതിഗതികൾ കണക്കിലെടുത്ത് വിദഗ്ധരുടെ അഭിപ്രായങ്ങൾ ആരാഞ്ഞതിന് ശേഷം ഇതേക്കുറിച്ച് തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. ക്യാബിനറ്റ് മീറ്റിങ്ങിന് ശേഷം റിപ്പോർട്ടർമാരോട് സംസാരിക്കവെയായിരുന്നു ഇക്കാര്യം പറഞ്ഞത്. മെയ് മാസം അവസാനം വരെയെങ്കിലും ഇളവുകൾ ഒന്നും അനുവധിക്കാതെയുള്ള സമ്പൂർണ്ണ ലോക്ക്ഡൗ​ണ്‍ ഏർപ്പെടുത്താനാണ്…

Read More

രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല

ന്യൂഡൽഹി: ഐസിഎംആര്‍ പുതുക്കിയ മാനദണ്ഡങ്ങള്‍ പ്രകാരം ഇനി മുതൽ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്ത അന്തര്‍ സംസ്ഥാന യാത്രക്കാര്‍ക്ക് കോവിഡ് പരിശോധന ആവശ്യമില്ല. ആശുപത്രി വിടുന്നവര്‍ക്കും പരിശോധന വേണ്ട. റാപ്പിഡ് ആന്റിജൻ ടെസ്റ്റ്, ആര്‍ടിപിസിആര്‍ പോസിറ്റിവായവര്‍ വീണ്ടും പരിശോധന നടത്തേണ്ടതില്ല. ലാബുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി മൊബൈല്‍ ലബോറട്ടറികളെ കൂടുതലായി ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്.

Read More

സംസ്ഥാനത്ത് ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്നതിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ബെംഗളൂരു: സംസ്ഥാനത്തിന്റെ ഓക്സിജൻ ക്വാട്ട വർധിപ്പിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകി. പ്രതിദിനം 1700 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായിട്ടും കേന്ദ്രം 863 മെട്രിക് ടണ്ണായിമാത്രമാണ് ക്വാട്ട ഉയർത്തിയത്. സംസ്ഥാനത്തിന് അനുവദിച്ച ഓക്സിജൻ ക്വാട്ട വർധിപ്പിക്കാൻ കഴിയുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇന്ന് രാവിലെ 10.30-നകം കേന്ദ്രസർക്കാർ തീരുമാനമറിയിക്കമെന്നും കോടതി ആവശ്യപ്പെട്ടു. നടപടിക്രമങ്ങളെക്കുറിച്ച് മറന്നേക്കൂവെന്നും നിങ്ങൾക്ക് ജനങ്ങൾ മരിച്ചുകാണണോയെന്നും ചീഫ് ജസ്റ്റിസ് അഭയ് ശ്രീനിവാസ് ഓക, ജസ്റ്റിസ് അരവിന്ദ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആരാഞ്ഞു. ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താത്ത സംസ്ഥാനസർക്കാരിൽനിന്നും…

Read More

ഡോ:ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത കാലം ചെയ്തു.

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമാ വലിയ മെത്രാപ്പൊലീത്ത (103 ) കാലം ചെയ്തു. കുമ്പനാട്ടെ ഫെലോഷിപ്പ് മിഷൻ ആശുപത്രിയിൽ പുലർച്ചെ 1.15നായിരുന്നു അന്ത്യം. ശാരീരിക ക്ഷീണത്തെ തുടർന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ഇന്നലെയാണ് ആശുപത്രി വിട്ടത്. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ബിഷപ്പും ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന ആത്മീയ ആചാര്യനുമാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയമെത്രാപ്പോലീത്ത. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.…

Read More

ചാമരാജ് നഗർ ദുരന്തം;ജില്ലാ ജഡ്ജി സ്ഥിതിഗതികൾ പരിശോധിച്ചു, ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്.

ബംഗളൂരു: കർണാടകയിലെ ചാമ്രാജ് നഗർ  ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം 20 ഇൽ ഏറെ പേർ മരിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ ജില്ലാ സെഷൻസ് കോടതി ജഡ്ജി സദാശിവ എസ്. സുൽത്താൻപുരി, സംഭവം നടന്ന ആശുപത്രി സന്ദർശിച്ചു. ജഡ്ജി ആശുപത്രി സന്ദർശിക്കുകയും ചാമരാജനഗർ ജില്ലാ കമ്മീഷണർ എം ആർ രവിയുമായി സംസാരിക്കുകയും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് ആശുപത്രി പരിസരത്തെ സ്ഥിതി അവലോകനം ചെയ്യുകയും ചെയ്തതായി ജില്ലാ ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. മെഡിക്കൽ ഓക്സിജന്റെ അഭാവം മൂലമാണ് രോഗികൾ മരിച്ചതെന്ന് രോഗികളുടെ കുടുംബാംഗങ്ങൾ ആരോപിക്കുന്നുണ്ടെങ്കിലും സംസ്ഥാന സർക്കാർ…

Read More

നഗര ജില്ലയിൽ ആക്റ്റീവ് കോവിഡ് രോഗബാധിതരുടെ എണ്ണം 3 ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 44631 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.24714 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 29.03%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 24714 ആകെ ഡിസ്ചാര്‍ജ് : 1210013 ഇന്നത്തെ കേസുകള്‍ : 44631 ആകെ ആക്റ്റീവ് കേസുകള്‍ : 464363 ഇന്ന് കോവിഡ് മരണം : 292 ആകെ കോവിഡ് മരണം : 16538 ആകെ പോസിറ്റീവ് കേസുകള്‍ : 1690934 ഇന്നത്തെ പരിശോധനകൾ :…

Read More

ജാലഹള്ളിയിൽ കോവിഡ് കെയർ സെന്റർ സ്ഥാപിക്കാനൊരുങ്ങി വ്യോമസേന

ബെംഗളൂരു: നഗരത്തിൽ കോവിഡ് പിടിമുറുക്കിയ സാഹചര്യത്തിൽ ആളുകൾക്ക് കോവിഡ് 19 ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനായി, ജാലഹള്ളിയിലെ എയർഫോഴ്സ് സ്റ്റേഷനിൽ 100 കിടക്കകളുള്ള കോവിഡ് ചികിത്സാ കേന്ദ്രം സ്ഥാപിക്കാൻ ഇന്ത്യൻ വ്യോമസേന തീരുമാനിച്ചു. ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട് കൂടിയ ആദ്യ 20 കിടക്കകൾ മെയ് 6 മുതൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. ഓക്സിജൻ ലഭ്യത സംസ്ഥാന സർക്കാർ ഉറപ്പുവരുത്തിയാൽ, ശേഷിക്കുന്ന 80 കിടക്കകൾ മെയ് 20 നകം പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നു. മൊത്തം 100 കിടക്കകളിൽ 10 ഐസിയു കിടക്കകളും പൈപ്പ് ഓക്സിജനുമായി 40 കിടക്കകളും ഉണ്ടാകും ബാക്കി 50 കിടക്കകളും ഓക്‌സിജൻ കോൺസെൻട്രേറ്ററുകളോട്…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08%;കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 37,190 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട് 4788, മലപ്പുറം 4323, തൃശൂര്‍ 3567, തിരുവനന്തപുരം 3388, പാലക്കാട് 3111, ആലപ്പുഴ 2719, കൊല്ലം 2429, കോട്ടയം 2170, കണ്ണൂര്‍ 1985, പത്തനംതിട്ട 1093, വയനാട് 959, ഇടുക്കി 955, കാസര്‍ഗോഡ് 673 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More
Click Here to Follow Us