സിനിമാ ഹാളുകളിലെ സീറ്റിങ് കപ്പാസിറ്റി വീണ്ടും 100% ആയി ഉയർത്തി കർണാടക സർക്കാർ.

ബെംഗളൂരു: കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ സമ്മർദത്തെത്തുടർന്ന് തിയേറ്ററുകളിൽ 50 ശതമാനം സീറ്റിങ് കാപ്പാസിറ്റി അനുവദിച്ചാൽ മതിയെന്ന നിയന്ത്രണത്തിൽ കർണാടക സർക്കാർ മാറ്റം വരുത്തി. ഏപ്രിൽ 7 വരെ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ടിക്കറ്റ് അനുവദിക്കാൻ അനുമതി നൽകി. ശനിയാഴ്ച പുറത്തു വിട്ട കോവിഡ് അനുബന്ധ നിയന്ത്രണങ്ങളുടെ പട്ടികയിൽ തീയറ്ററുകളിൽ 50 ശതമാനം സീറ്റുകൾ അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. ഈ തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. മുൻ‌കൂട്ടി ഓൺ‌ലൈൻ ബുക്കിംഗുകൾ നടന്നിട്ടുള്ളതിനാൽ സിനിമാ ഹാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ” 2021 ഏപ്രിൽ 7 മുതൽ മുൻപ്…

Read More

കഴിഞ്ഞ മാസം നഗരത്തിൽ കോവിഡ് ബാധിച്ചത് 750 കുട്ടികൾക്ക് !

ബെംഗളൂരു :കഴിഞ്ഞ നഗരത്തിൽ മാസം 10 വയസിന് താഴെയുള്ള കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം ഞെട്ടിക്കുന്നത്. 750 കുട്ടികൾക്കാണ് കഴിഞ്ഞ ഒരു മാസത്തിൽ കോവിഡ് ബാധിച്ചത്. ഏപ്രിൽ ഒന്നാം തീയതി മാത്രം കോവിഡ് ബാധിച്ചത് 77 കുട്ടികൾക്ക്.45 ദിവസം പ്രായമായ 2 കുട്ടികളും ഈ പട്ടികയിൽ ഉൾപ്പെടും. സംസ്ഥാനത്താകെ കണക്കെടുത്താൽ കഴിഞ്ഞ മാസം കോവിഡ് ബാധിച്ച കുട്ടികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. കഴിഞ്ഞ വർഷം കോവിഡ് ആരംഭിച്ച സമയത്ത് ലോക്ക്ഡൗണിൻ്റെ ഫലമായി വിദ്യാലയങ്ങൾ അടച്ചിട്ടതിനാൽ ഇത്രയും കുട്ടികൾക്ക് കോവിഡ് ബാധിച്ചിരുന്നില്ല. 6-12 വരെ യുള്ള…

Read More

യൂ ട്യൂബ് വീഡിയോ ഉത്തേജകമായി;ബൈക്ക് മോഷണക്കേസിൽ “കുട്ടിക്കുറ്റവാളി”കൾ പിടിയിൽ.

ബെംഗളൂരു : ബൈക്ക് മോഷണത്തിനിറങ്ങിയ കുട്ടിക്കുറ്റവാളികൾ പിടിയിൽ. യൂ ട്യൂബ് വീഡിയോ കണ്ട് മോഷണത്തിനിറക്കിയ 18 വയസിന് താഴെ പ്രായമുള്ള 4 വിദ്യാർത്ഥികൾ ആണ് പോലീസിൻ്റെ പിടിയിലായത്. 13 ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. ദേവനഹള്ളി പോലീസ് നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് 7.65 ലക്ഷം രൂപയോളം വിലവരുന്ന ഇരുചക്രവാഹനങ്ങൾ കണ്ടെത്തിയത്. മോഷ്ടിച്ച വാഹനങ്ങൾ കുറഞ്ഞ് വിലക്ക് വിൽപ്പന നടത്തിയതിന് ശേഷം ആ കാശ് ഉപയോഗിച്ച് വിനോദയാത്രക്ക് പോവുകയായിരുന്നു ഇവരുടെ പതിവ്. വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് ബൈക്ക് മോഷണം വ്യാപകമായതോടെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോൾ ആണ് വിദ്യാർത്ഥിിക…

Read More

യു.ഡി.എഫ് മഹാദേവപുര നിയോജകമണ്ഡലം കൺവെൻഷൻ.

ബെംഗളൂരു:ഭാരതത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി ജീവൻ ബലി കഴിച്ച പ്രിയപ്പെട്ടവർക്കുു വേണ്ടി ആവണം ഓരോ വോട്ടും, യുഡിഎഫ് കർണാടക ഘടകം സംഘടിപ്പിച്ച മഹാദേവ പുര നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  കോൺഗ്രസ് നേതാവായ ശ്രീ തോമസ് പയ്യപ്പള്ളി, യുഡിഎഫ് വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പ്രമോദ് നമ്പ്യാരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, ജിജു, ജയ്സൺ ലൂക്കോസ്, സുമോജ്  മാത്യു, ചെറിയാൻ, എന്നിവർ സംസാരിച്ചു.

Read More

പിണങ്ങിപ്പോയ ഭാര്യയുടെ കുട്ടികള്‍ അടക്കും ഉള്ള 6 ബന്ധുക്കളെ തീകൊളുത്തി കൊന്നു.

ബെംഗളുരു : പിണങ്ങിപ്പോയ ഭാര്യയും കുടുംബാംഗങ്ങളും താമസിച്ചിരുന്ന വീടിനു ഭർത്താവ് തീയിട്ടതിനെ തുടർന്നു 4 കുട്ടികൾ ഉൾപ്പെടെ 6 പേർ പൊള്ളലേറ്റു മരിച്ചു. കുടകിലെ പൊന്നംപേട്ടിൽ ഇന്നലെ പുലർച്ചെയാണ് നാടിനെ നടുക്കിയ സംഭവം. തോട്ടം തൊഴിലാളിയായ യെരവര ബോജ(50)യുടെ ഭാര്യ ബാബി(40), സീത(45), ബന്ധുവിന്റെ മകൾ കീർത്തന(9) എന്നിവർ വീട്ടിൽ വച്ചും ബാബിയുടെ സഹോദരൻ മഞ്ജുവിന്റെ മക്കളായ വിശ്വാസ്(7), പ്രകാശ് (6), അയൽവാസി തോലയുടെ മകൻ(6) എന്നിവർ ആശുപതിയിലുമാണ് മരിച്ചത്. പൊള്ളലേറ്റ 4 പേർ മൈസൂരുവിലെയും മടിക്കേരിയിലെയും ആശുപത്രിയിൽ ചികിത്സയിലാണ്. ബോജ മദ്യപിച്ചെത്തി വഴക്കിടുന്നതു…

Read More

ഇന്ത്യയിൽ നിലവിലുള്ള ആക്റ്റീവ് കോവിഡ് കേസുകളിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നും. ലിസ്റ്റിൽ നമ്മ ബെംഗളൂരുവും.

ഡൽഹി: കോവിഡ് രണ്ടാം തരംഗത്തിൽ രാജ്യത്ത് വൈറസ്‌ വ്യാപനം ദിനം പ്രതി ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ രാജ്യത്ത് നിലവിലുള്ള 658,909 കോവിഡ് 19 രോഗികളുടെ എണ്ണത്തിൽ പകുതിയിലേറെയും 10 ജില്ലകളിൽ നിന്നുള്ളവരാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇന്ന് പുറത്തുവിട്ട സർക്കുലറിൽ അറിയിച്ചു. 10 ജില്ലകളിൽ ഒന്ന് ബെംഗളൂരു നഗര ജില്ലയാണ്. ലിസ്റ്റിൽ ആറാം സ്ഥാനത്താണ് ബെംഗളൂരു നഗരജില്ല. ഡൽഹിയും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ട്. 10 ജില്ലകളിൽ എട്ടും മഹാരാഷ്ട്രയിൽ നിന്നുമാണ് , പൂനെ, മുംബൈ,നാഗ്പുർ, താനെ, നാസിക് , ഔരംഗബാദ്, അഹമ്മദ്‌നഗർ, നന്ദേദ് എന്നിവയാണ്…

Read More

കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4373 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1959 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.53 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1959 ആകെ ഡിസ്ചാര്‍ജ് : 961359 ഇന്നത്തെ കേസുകള്‍ : 4373 ആകെ ആക്റ്റീവ് കേസുകള്‍ : 36614 ഇന്ന് കോവിഡ് മരണം : 19 ആകെ കോവിഡ് മരണം : 12610 ആകെ പോസിറ്റീവ് കേസുകള്‍ : 1010602 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 2541 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, തിരുവനന്തപുരം 180, കാസര്‍ഗോഡ് 131, കോട്ടയം 126, പാലക്കാട് 115, ആലപ്പുഴ 81, വയനാട് 77, പത്തനംതിട്ട 72, ഇടുക്കി 52 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…

Read More

12 ലക്ഷം രൂപയുടെ മൊബൈല്‍ ബില്‍ ! എയര്‍ടെല്ലിന് പണി കൊടുത്ത് ഉപഭോക്താവ്‌.

ബെംഗളൂരു: അന്താരാഷ്ട്ര ഡാറ്റാ റോമിംഗ് ചാർജുകൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ മൊബൈൽ ബിൽഅയച്ചതിന്റെ പേരിൽ സേവന ദാതാവിനെതിരെയുള്ള പരാതിയിൽ ഉപഭോക്താവിന് അനുകൂലമായ വിധി. ഈടാക്കിയ അമിത ബിൽ നൽകേണ്ടതില്ല എന്നതിന് പുറമേ, നേരിട്ട പ്രശ്നത്തിന് 10,000 രൂപ നഷ്ടപരിഹാരവും ഉപഭോക്താവിന് ലഭിക്കുന്നതാണ്. നഗരത്തിലെ ഒരു ഹെവി ഉപകരണ ഡീലറുടെ മാനേജരായി ജോലി നോക്കിയിരുന്ന മെൽവിൻ ജോൺ തോമസ്, 2016 അവസാനത്തോടെ ജോലിയുമായി ബദ്ധപ്പെട്ട് ചൈനയിലേക്ക് പോയി. ഒരു കോർപ്പറേറ്റ് അക്കൗണ്ടിന്റെഭാഗമായി അദ്ദേഹം എയർടെൽ സിം കൈവശം വച്ചു. 2016 ഒക്ടോബറിൽ, യാത്രയ്ക്ക് മുമ്പ്,…

Read More

നഗരത്തിൽ ഈ സ്ഥലങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും.

ബെംഗളൂരു: സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെ നഗരത്തിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുമെന്ന് ബെസ്‌കോം അറിയിച്ചു. രാമയ്യ ലേഔട്ട് ഹാവന്നൂർ എക്സ്റ്റൻഷൻ ദേശീയ പാത നാലിലെ വിവിധപ്രദേശങ്ങൾ ഡിഫൻസ് കോളനി ഹാവനൂർ എക്സ്റ്റൻഷൻ മുനികൊണ്ടപ്പ ലേഔട്ട് മുനീശ്വര നഗര വിഡിയ സ്കൂൾ ഹെസറഘട്ട മെയിൻ റോഡ് മഞ്ജുനാഥ നഗര ഹരികുമാര ലേഔട്ട് സോപ്പ് ഫാക്ടറി ലേഔട്ട് ഗണപതിനഗര തുടങ്ങിയ പ്രദേശങ്ങളിലായിരിക്കും വൈദ്യുതി മുടങ്ങുക. വിഡിയ മാസ്റ്റർ യൂണിറ്റ് സബ് സ്‌റ്റേഷന് കീഴിലുള്ള സ്ഥലങ്ങളിലാണ് വൈദ്യുതി മുടങ്ങുന്നത്.

Read More