ഓട്ടോറിക്ഷ നിരക്ക് വർദ്ധനവ് പരിഗണനയിൽ; മിനിമം ചാർജ് 30 രൂപ വരെയായി ഉയർത്തിയേക്കും

ബെംഗളൂരു: ആപ്ലിക്കേഷൻ അധിഷ്ഠിത ക്യാബുകളുടെയും സിറ്റി ടാക്സികളുടെയും നിരക്ക് വർധിപ്പിച്ചസാഹചര്യത്തിൽ ഓട്ടോറിക്ഷ നിരക്ക് വർധിപ്പിക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. 2013 ഇൽ ആണ് അവസാനമായി ഓട്ടോറിക്ഷ നിരക്ക് പുതുക്കിയത്. ആദ്യ 1.9 കിലോമീറ്ററിന് മിനിമം ചാർജ് 25 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 13 രൂപയും എന്നതാണ് നിലവിലുള്ള ഓട്ടോ നിരക്കുകൾ. മിനിമം ചാർജ് 30 രൂപയും പിന്നീടുള്ള ഓരോ കിലോമീറ്ററിനും 16 രൂപയും എന്ന നിരക്കിലേക്ക് ഓട്ടോചാർജ് ഉയർത്താൻ സാധ്യത ഉണ്ടെന്ന് അധികൃതർ പറഞ്ഞു. “റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി ഓട്ടോനിരക്കുകളുടെ കാര്യത്തിൽ പുനരവലോകനം പരിഗണിക്കുന്നുണ്ട്. എട്ട്…

Read More

ശിവക്ഷേത്രം മലമൂത്ര വിസർജ്ജനം നടത്തി മലിനമാക്കി;ഏതാനും ദിവസങ്ങൾക്ക് ശേഷം കുറ്റം ഏറ്റുപറഞ്ഞ് യുവാക്കൾ ;കാരണം ഇതാണ്.

ബെംഗളൂരു: ക്ഷേത്രത്തെ മലിനപ്പെടുത്താൻ ഒപ്പം നിന്ന കൂട്ടുകാരൻ ദുരൂഹ സാഹചര്യത്തിൽ മരിച്ചതു കണ്ട് ഭയന്ന് പ്രതികളുടെ കുറ്റസമ്മതം. മംഗളൂരുവിലെ കോരഗജ്ജ ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തെ മലിനപ്പെടുത്താൻ ശ്രമിച്ച ജോക്കട്ടെ പ്രദേശ വാസികളായ റഹീം (32), തൗഫിക് (35) എന്നിവരാണ് അറസ്റ്റിലായത്. ശിവന്റെ അവതാരമായി കാണപ്പെടുന്ന കോരഗജ്ജയുടെ ക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങളിൽ പ്രതികൾ മലമൂത്ര വിസർജ്ജനം നടത്തുന്നതടക്കമുള്ള കുറ്റകൃത്യങ്ങൾ ചെയ്തിരുന്നു . വിവിധ ക്ഷേത്രങ്ങളെ മലിനപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഉല്ലാൽ, കദ്രി, പാണ്ഡേശ്വർ പോലീസ് സ്റ്റേഷനുകളിലായി അഞ്ച് കേസുകളാണ് രജിസ്റ്റർ ചെയ്തത്…

Read More

സി.ഡി.വിവാദം; പരാതിക്കാരിയായ സ്ത്രീയുടെ പിതാവ് കർണാടക ഹൈക്കോടതിയെ സമീപിച്ചു.

ബെംഗളൂരു: മുൻ മന്ത്രി രമേശ് ജാർക്കിഹോളി ഉൾപ്പെട്ടതായി ആരോപിക്കപ്പെടുന്ന ‘ലൈംഗിക വീഡിയോ’യിൽ ഉൾപ്പെടുന്നതായി പറയപ്പെടുന്ന പാരാതിക്കാരിയായ യുവതിയുടെ പിതാവ് മകളുടെ മൊഴി രേഖപ്പെടുത്തുന്നതിനെ ചോദ്യം ചെയ്ത് കർണാടക ഹൈക്കോടതിയെ സമീപിച്ചു. മകൾ സാഹചര്യങ്ങൾക്കും രാഷ്ട്രീയത്തിനും ഇരയായതായും, മകളുടെ അസഭ്യ വീഡിയോ വിവിധ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തതായും പിതാവ് നിവേദനത്തിൽ പറഞ്ഞു. തന്റെ മകൾ ഇരയായിട്ടുണ്ടെന്നും കടുത്ത സമ്മർദ്ദത്തിലാണെന്നും മനസ്സിലാക്കാൻ മാത്രമാണ് താൻ അവളെ ബന്ധപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. “അന്വേഷണത്തിനിടയിൽ, സി‌ആർ‌പി‌സിയിലെ 164 വകുപ്പ് പ്രകാരം തന്റെ മകളുടെ പ്രസ്താവനരേഖപ്പെടുത്തിയിട്ടുണ്ടെന്ന് അപേക്ഷകൻ മനസ്സിലാക്കിയത് എന്നും നിയമപരമായ എല്ലാ മാനദണ്ഡങ്ങളും കാറ്റിൽപറത്തുന്നു…

Read More

ഓല,ഊബർ, വെബ് ടാക്സി നിരക്കുകൾ 92% വരെ വർധിപ്പിച്ചു.

ബെംഗളൂരു: ഓല, ഉബർ ക്യാബുകൾ യാത്രാക്കൂലി വർധിപ്പിച്ചു. സംസ്ഥാന ഗതാഗത വകുപ്പ്, ആപ്ലിക്കേഷൻ അധിഷ്ഠിത ടാക്സികളുടെ നിരക്ക് 35% മുതൽ 92% വരെ ആണ് ഉയർത്തിയിരിക്കുന്നത്. ചെറിയ ക്യാബുകൾക്ക് കുറഞ്ഞത് 75 രൂപയും ആഡംബര ടാക്സികൾക്ക് 150 രൂപയുമാണ് ആദ്യത്തെ 4 കിലോമീറ്ററിന് യാത്രക്കാർ ഇനി മുതൽ നൽകേണ്ടി വരുക. നേരത്തെ നിരക്ക് യഥാക്രമം 44 രൂപയും 80 രൂപയുമായിരുന്നു. പുതിയ നിരക്കുകൾ ഉടൻ പ്രാബല്യത്തിൽ വരും. മുമ്പത്തെ താരിഫ് പുനരവലോകനം ചെയ്തത് 2018 ലായിരുന്നു. 4 കിലോമീറ്ററിന് മുകളിൽ വരുന്ന ഓരോ കിലോമീറ്ററിനും ഈടാക്കേണ്ട താരിഫ് വിജ്ഞാപനത്തിൽ, അതത് ക്ലാസ്സിന്…

Read More

കെസെറ്റ് 2021; അഡ്മിറ്റ് കാർഡ്, പരീക്ഷാ രീതി, മറ്റ് വിശദാംശങ്ങൾ

ബെംഗളൂരു: ഈ വർഷത്തെ കർണാടക കെസെറ്റ് പരീക്ഷ വരുന്ന ഏപ്രിൽ 11 ന് നടത്തുമെന്ന് മൈസൂർ സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു.  മൈസൂർ സർവകലാശാലയാണ് കർണാടക സെറ്റ് പരീക്ഷ നടത്തുന്നത്.  കർണാടകയിലെ സർവ്വകലാശാലകളിലെയും  കോളേജുകളിലെയും അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ഉദ്യോഗാർത്ഥികളുടെ യോഗ്യത നിർണ്ണയിക്കുന്നതിനാണ് കെ സെറ്റ് പരീക്ഷ നടത്തുന്നത്. കെ‌ സെറ്റ് 2021 രജിസ്ട്രേഷനുകൾ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു, യോഗ്യതയുള്ള അപേക്ഷകർക്ക് അടുത്ത ആഴ്ചയോടെ അഡ്മിറ്റ് കാർഡുകൾ ലഭിച്ചു തുടങ്ങുന്നതാണ് . കെ സെറ്റ് 2021 അഡ്മിറ്റ് കാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ റിലീസ് ചെയ്യുന്നതാണ്. പരീക്ഷയ്ക്ക് മുമ്പായി വ്യക്തിഗത കാൻഡിഡേറ്റ്…

Read More

പശുക്കടത്ത് ആരോപിച്ച് യുവാക്കൾക്ക് ക്രൂര മർദ്ദനം.

ബെംഗളൂരു:പശുക്കടത്ത് ആരോപിച്ച്‌ രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. ബെല്‍ത്തങ്ങാടിയിലെ മേലന്തബേട്ടിലാണ് സംഭവം. പശുക്കളെ കടത്തുവെന്ന് ആരോപിച്ചായിരുന്നു ആള്‍ക്കൂട്ടം യുവാക്കളെ ആക്രമിച്ചത്. ബെല്‍ത്തങ്ങാടി സ്വദേശികളായ കുപ്പെട്ടി സ്വദേശികളായ അബ്ദുള്‍ റഹ്മാനും മുഹമ്മദ് മുസ്തഫയെയുമാണ് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഇവര്‍ മംഗലാപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമി സംഘത്തിലുണ്ടായിരുന്ന ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സബു, രാജേഷ് ഭട്ട്, ഗുരുപ്രസാദ്, ലോകേഷ്, ചിതാനന്ദ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. നന്നാക്കാന്‍ ഗാരേജില്‍ നല്‍കിയ പിക്കപ്പ് ട്രെക്കുമായി വ്യാഴാഴ്ച വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അക്രമം. ചര്‍ച്ച്‌ റോഡിലുള്ള ഗാരേജിലായിരുന്നു ട്രെക്ക്…

Read More

വിദ്യാലയങ്ങള്‍ക്കും ഭക്ഷണ ശാലകള്‍ക്കും പബ്ബുകള്‍ക്കും സിനിമശാലകള്‍ക്കും മാളുകളിലും നിയന്ത്രണം;കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിര്‍ദേശവുമായി സര്‍ക്കാര്‍.

ബെംഗളൂരു: കോവിഡ് രോഗ ബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് പുറത്ത് വിട്ട് കര്‍ണാടക സര്‍ക്കാര്‍. ഈ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്. വിദ്യഗമ അടക്കം 6 മുതല്‍ 9 വരെയുള്ള സ്കൂളുകള്‍ നിര്‍ത്തിവച്ചു,10 മുതല്‍ 12 വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ തുടരും എന്നാല്‍ ഹാജര്‍ നിര്‍ബന്ധമല്ല. ഹെല്‍ത്ത് സയന്‍സിലെയും ബോര്‍ഡ്‌,യുണിവേഴ്സിറ്റി പരീക്ഷകളും ബാക്കിയുള്ളവര്‍ ഒഴികെ എല്ലാ പ്രൊഫെഷണല്‍ കോഴ്സുകളും നിര്‍ത്തിവച്ചു. മുകളില്‍ കൊടുത്തത് അല്ലാത്ത എല്ലാ ബോര്‍ഡിംഗ് സ്കൂളുകളും റെസിഡെന്‍ഷ്യല്‍ സ്കൂളുകളും നിര്‍ത്തിവച്ചു. പ്രാര്‍ത്ഥന…

Read More

പ്രതിദിന കോവിഡ് കേസുകള്‍ 5000 ന് അരികെ; ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം.

ഇന്നത്തെ കര്‍ണാടക,കേരള,ബെംഗളൂരു കോവിഡ് അപ്ഡേറ്റ് ഇവിടെ വായിക്കാം. കര്‍ണാടക കേരള ബെംഗളൂരു ഇന്ന് ഡിസ്ചാര്‍ജ് 1631 2287 693 ആകെ ഡിസ്ചാര്‍ജ് 959400 1098526 412006 ഇന്നത്തെ കേസുകള്‍ 4991 2508 3509 ആകെ ആക്റ്റീവ് കേസുകള്‍ 34219 26407 24600 ഇന്ന് കോവിഡ് മരണം 6 14 5 ആകെ കോവിഡ് മരണം 12591 4646 4635 ആകെ പോസിറ്റീവ് കേസുകള്‍ 1006229 1129527 441242 ടെസ്റ്റ്‌ പോസിറ്റിവിറ്റി 4.19% 4.84% ഇന്നത്തെ പരിശോധനകൾ 118933 51783 ആകെ പരിശോധനകള്‍ 21645891 13264994

Read More

കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമായും ഹാജരാക്കെണ്ടാതുണ്ടോ ? ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ ഉള്ള യഥാര്‍ത്ഥ്യം ഇതാണ്.

ബെംഗളൂരു: കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് വരുന്നവര്‍ കോവിഡ് നെഗറ്റീവ് തെളിയിക്കുന്ന ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കെറ്റ് നിര്‍ബന്ധമായും ഹാജരാക്കെണ്ടാതുണ്ടോ ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട നിരവധി ചോദ്യങ്ങള്‍ ആണ് ഫോണിലൂടെയും വാട്സ്അപ്പിലൂടെയും ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ വിഷയവുമായി ബന്ധപ്പെട്ട് നിരവധി ആശയ കുഴപ്പങ്ങള്‍ വായനക്കാരുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്,അതില്‍ ഒരു വ്യക്തത വരുത്തുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. ഫെബ്രുവരി 15 : കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു;കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും…എന്നാ തലക്കെട്ടില്‍ ഞങ്ങള്‍ വാര്‍ത്ത‍ നല്‍കിയിരുന്നു,ലഭ്യമായ വിവരങ്ങളുടെ…

Read More

കോവിഡ് വാക്സിൻ മന്ത്രിക്ക് വീട്ടിൽ എത്തി നൽകി; ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു.

ബെംഗളൂരു:കുത്തിവയ്പ്പ് മാനദണ്ഡങ്ങൾ ലംഘിച്ച് കർണാടക കൃഷി മന്ത്രി ബി സി പാട്ടീലിനും ഭാര്യക്കും കോവിഡ് 19 വാക്സിൻ വീട്ടിൽ എത്തി നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. ഹവേരി ജില്ലയിലെ ഹിരേക്കൂരിലെ താലൂക്ക് ആരോഗ്യ ഓഫീസർ ഡോ. സി ആർ മഖാന്ദറിനെ സസ്‌പെൻഡ് ചെയ്തതായി ആരോഗ്യ, കുടുംബക്ഷേമ കമ്മീഷണർ ഡോ. കെ. വി. ത്രിലോക് ചന്ദ്ര മാർച്ച് 26 ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പും നിർദ്ദേശങ്ങളും നൽകിയിട്ടും അവയെല്ലാം തെറ്റിച്ചുകൊണ്ട് വാക്സിൻ മന്ത്രിക്ക് വസതിയിൽ എത്തി  നൽകിയതായി ഉത്തരവിൽ പറയുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ മുൻകൂർ അനുമതിയില്ലാതെ ജോലിസ്ഥലത്ത് നിന്ന്…

Read More