യൂ ട്യൂബ് വീഡിയോ ഉത്തേജകമായി;ബൈക്ക് മോഷണക്കേസിൽ “കുട്ടിക്കുറ്റവാളി”കൾ പിടിയിൽ.

ബെംഗളൂരു : ബൈക്ക് മോഷണത്തിനിറങ്ങിയ കുട്ടിക്കുറ്റവാളികൾ പിടിയിൽ.

യൂ ട്യൂബ് വീഡിയോ കണ്ട് മോഷണത്തിനിറക്കിയ 18 വയസിന് താഴെ പ്രായമുള്ള 4 വിദ്യാർത്ഥികൾ ആണ് പോലീസിൻ്റെ പിടിയിലായത്.

13 ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്.

ദേവനഹള്ളി പോലീസ് നടത്തിയ അന്വേഷണത്തിലും പരിശോധനയിലുമാണ് 7.65 ലക്ഷം രൂപയോളം വിലവരുന്ന ഇരുചക്രവാഹനങ്ങൾ കണ്ടെത്തിയത്.

  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ

മോഷ്ടിച്ച വാഹനങ്ങൾ കുറഞ്ഞ് വിലക്ക് വിൽപ്പന നടത്തിയതിന് ശേഷം ആ കാശ് ഉപയോഗിച്ച് വിനോദയാത്രക്ക് പോവുകയായിരുന്നു ഇവരുടെ പതിവ്.

വിമാനത്താവള പരിസരം കേന്ദ്രീകരിച്ച് ബൈക്ക് മോഷണം വ്യാപകമായതോടെ സി.സി.ടി.വി.ദൃശ്യങ്ങളുടെ സഹായത്തോടെ അന്വേഷണം നടത്തിയപ്പോൾ ആണ് വിദ്യാർത്ഥിിക പിടിയിലായത്.

ദേവനഹള്ളിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് നാല് പേരും പിടിയിലാവുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts