സിനിമാ ഹാളുകളിലെ സീറ്റിങ് കപ്പാസിറ്റി വീണ്ടും 100% ആയി ഉയർത്തി കർണാടക സർക്കാർ.

ബെംഗളൂരു: കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ സമ്മർദത്തെത്തുടർന്ന് തിയേറ്ററുകളിൽ 50 ശതമാനം സീറ്റിങ് കാപ്പാസിറ്റി അനുവദിച്ചാൽ മതിയെന്ന നിയന്ത്രണത്തിൽ കർണാടക സർക്കാർ മാറ്റം വരുത്തി. ഏപ്രിൽ 7 വരെ തീയറ്ററുകളിൽ മുഴുവൻ സീറ്റുകളിലും ടിക്കറ്റ് അനുവദിക്കാൻ അനുമതി നൽകി. ശനിയാഴ്ച പുറത്തു വിട്ട കോവിഡ് അനുബന്ധ നിയന്ത്രണങ്ങളുടെ പട്ടികയിൽ തീയറ്ററുകളിൽ 50 ശതമാനം സീറ്റുകൾ അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. തീരുമാനത്തിലാണ് ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്.

  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്

മുൻ‌കൂട്ടി ഓൺ‌ലൈൻ ബുക്കിംഗുകൾ നടന്നിട്ടുള്ളതിനാൽ സിനിമാ ഹാളുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കണമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു. ” 2021 ഏപ്രിൽ 7 മുതൽ മുൻപ് അറിയിച്ചിരുന്നു പോലെ തീയറ്ററുകളിൽ 50 ശതമാനം സീറ്റുകൾ എന്ന നിയന്ത്രണം ബാധകമാക്കുമെന്ന് ഇപ്പോൾ തീരുമാനിച്ചു, ” എന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു.

  ബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് 'നിശബ്ദ പോരാളിയുടെ' കഥ; വീഡിയോ കാണാം

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരള, കർണാടക ആർടിസി ഓണം ടിക്കറ്റ് ബുക്കിങ്ങിന് നാളെ മുതൽ
[masterslider id="10"]

Related posts