പോലീസ് പക്ഷപാതം കാണിക്കുന്നു; സി ഡി വിവാദത്തിലെ പരാതിക്കാരി പോലീസിനെതിരെ.

ബെംഗളൂരു: ബിജെപി എം‌എൽ‌എയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി ഉൾപ്പെട്ടതായി പറയുന്ന ലൈംഗിക വീഡിയോയിലെ യുവതി, പോലീസ് പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചു. യുവതി ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്തിന് അയച്ച കത്തിൽ പാരാതിക്കാരിയായ തന്നെ പലതവണ ചോദ്യം  ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതിയെ ഒരു തവണ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂവെന്നും, അതും മൂന്ന്മണിക്കൂർ മാത്രമാണെന്നും പറയുന്നു. ” ഇത് മുഴുവൻ കണ്ടതിന് ശേഷം, ഞാൻ ഇരയാണോ പ്രതിയാണോ എന്ന് എനിക്ക് സംശയമുണ്ട്, ” എന്ന് യുവതി കത്തിൽ  പറഞ്ഞു. പ്രസ്തുത കത്ത്  സോഷ്യൽ മീഡിയയിൽ പിന്നീട് പരസ്യപ്പെടുത്തിയിട്ടുണ്ട്. മൂന്ന്…

Read More

കോവിഡ് ചികിൽസക്കായി 40% കിടക്കകൾ മാറ്റി വക്കാൻ സ്വകാര്യ ആശുപത്രികളോട് മഹാനഗര പാലികെ.

ബെംഗളൂരു: കോവിഡ് ചികിൽസക്ക് മാത്രമായി 40% കിടക്കകൾ മാറ്റി വക്കാൻ നഗരത്തിലെ സ്വകാര്യ ആശുപത്രികളോട് ബി.ബി.എം.പി നിർദ്ദേശിച്ചു. പ്രതിദിനം നഗരത്തിൽ 3000 ന് അടുത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആണ് ഇത്. ഇതു വരെ കോവിഡ് ചികിൽസക്കായി 10% കിടക്കകൾ ആണ് സ്വകാര്യ ആശുപത്രികൾ മാറ്റി വച്ചിരുന്നത് എന്ന് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്സിംഗ് ഹോം അസോസിയേഷൻ അറിയിച്ചു.

Read More

വീണ്ടുമൊരു അനിശ്ചിതകാല ബസ് സമരം; സ്വകാര്യ ബസുകളെ ഇറക്കി നേരിടാൻ സർക്കാർ.

ബെംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡ്രൈവർമാരും കണ്ടക്ടർമാരും ഏപ്രിൽ ഏഴാം തീയതി മുതൽ സമരത്തിനൊരുങ്ങുന്നു. പതിവു കൾക്ക് വിപരീതമായി ഇത്തവണ സമരാഹ്വാന ത്തോടൊപ്പം സമരാനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെ അനുകൂല സഹകരണം തേടി. ഞങ്ങളും നിങ്ങളുടെ സഹോദരീസഹോദരന്മാരാണ് എന്നും മഹാമാരി കാലഘട്ടത്തിലും നിർഭയം സേവനമനുഷ്ടിച്ച ജനങ്ങൾക്ക് ആറാം ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സമരമെന്നും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്. ഇതോടൊപ്പം സമൂഹമാധ്യമങ്ങൾ വഴി തന്നെ ഗതാഗത വകുപ്പ് മന്ത്രിയോട് ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകണമെന്ന്…

Read More

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു; ഇൻസ്റ്റിറ്റ്യൂട്ട് അടച്ചു

ബെംഗളൂരു: കോവിഡ് 19 മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബൃഹത്  ബെംഗളൂരു മഹാനഗര പാലികെരാജാജിനഗർ മൂന്നാം ബ്ലോക്കിലെ പരിശീലന സ്ഥാപനത്തിന്റെ പ്രവർത്തനം ശനിയാഴ്ച നിർത്തിവെപ്പിച്ചു. പരിശോധന നടത്തിയ ഹെൽത്ത് ഓഫീസർ മഞ്ജുള, ക്യുസ്പൈഡർ സോഫ്റ്റ്വെയർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽകോവിഡ് 19 അനുബന്ധ പ്രോട്ടോക്കോളുകളായ സോഷ്യൽ ഡിസ്റ്റാൻസിംഗ്, മാസ്ക് ധരിക്കൽ എന്നിവലംഘിക്ച്ചുകൊണ്ട് ക്ലാസുകൾ എടുക്കുന്നതായി കണ്ടെത്തി എന്ന് ബി ബി എം പി പത്രക്കുറിപ്പിൽ അറിയിച്ചു. മാസ്‌ക് ഇല്ലാത്ത മൂന്ന് വിദ്യാർത്ഥികൾക്ക് 750 രൂപ പിഴ ചുമത്തി. സ്റ്റാഫ് ഉൾപ്പെടെ 40 അംഗങ്ങളെയും ആർ‌ടി–പി‌സി‌ആർ പരിശോധനയ്ക്ക് വിധേയമാക്കി. കൂടുതൽ അറിയിപ്പ്…

Read More

15.25 ലക്ഷം ഡോസ് കോവിഡ് വാക്സിൻ ഇന്നെത്തും.

കോവിഡ് 19 വാക്സിന്റെ 15.25 ലക്ഷം ഡോസ് കൂടി തിങ്കളാഴ്ചയോടെ കർണാടകയ്ക്ക് ലഭിക്കുമെന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റിൽ സ്ഥിരീകരിച്ചു. “5,25,500 ഡോസുകളുള്ള ഒരു ചരക്ക് റോഡ് മാർഗം ബെലഗാവിയിൽ എത്തും. 10,00,000 ഡോസുകൾ വൈകുന്നേരത്തോടെ വിമാനത്തിലൂടെ ബെംഗളൂരുവിലെത്തും, ” എന്ന് ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു. ഇന്നുവരെ കർണാടകയിലുടനീളം 43.55 ലക്ഷത്തിലധികം ആളുകൾക്ക് കുത്തിവയ്പ് നൽകിയിട്ടുണ്ട്. 5.69 ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസ് എടുത്തപ്പോൾ 3.48 ലക്ഷം പേർ രണ്ടാമത്തെ ജാബ് എടുത്തിട്ടുണ്ട്. ഫ്രണ്ട്…

Read More

കര്‍ണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോര്‍ട്ട്‌ ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4553 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.2060 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.79 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 2060 ആകെ ഡിസ്ചാര്‍ജ് : 963419 ഇന്നത്തെ കേസുകള്‍ : 4553 ആകെ ആക്റ്റീവ് കേസുകള്‍ : 39092 ഇന്ന് കോവിഡ് മരണം : 15 ആകെ കോവിഡ് മരണം : 12625 ആകെ പോസിറ്റീവ് കേസുകള്‍ : 1015155 ഇന്നത്തെ പരിശോധനകൾ…

Read More

ജിമ്മുകൾക്ക് നിയന്ത്രണത്തിൽ ഇളവ്.

ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജിമ്മുകൾ അടച്ചിടണം എന്ന കർണാടക സർക്കാറിൻ്റെ നിർദ്ദേശത്തിൽ ഇളവ് വരുത്തി. ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യാർത്ഥിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ. 50%ൽ അധികം ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ല. സാനിറ്റൈസർ, മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഉപയോഗത്തിന് ശേഷം ഓരോ ഉപകരണങ്ങളും ശുദ്ധീകരിക്കണം. മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കോവിഡ് കാലം കഴിയുന്നത് വരെ സ്ഥാപനം അടച്ചിടേണ്ടതായി വരും.

Read More

കേരളത്തിൽ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തിൽ ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക…

Read More

കോറമംഗലയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു.

ബെംഗളൂരു : കോറമംഗലയിലൂടെ ഈ അടുത്ത കാലത്ത് യാത്ര ചെയ്തവരോട്  അവിടുത്തെ ഗതാഗതക്കുരുക്കിനെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലല്ലോ. 80 ഫീറ്റ് റിംഗ് റോഡിൽ കനത്ത ഗതാഗതക്കുരുക്കിന് കാരണം മഡിവാളയിൽ നിന്ന് സോണി വേൾഡ് ജംഗ്ഷൻ വഴി ആവിഷ്കരിച്ചിട്ടുള്ള മേൽപ്പാലത്തിൻ്റെ പണി തന്നെയാണ് ഈ കുരുക്കിൻ്റെ പ്രധാന കാരണം. 2017ൽ തുടങ്ങിയ പണികൾ ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. രണ്ടര കിലോമീറ്റർ പാലത്തിൻ്റെ ചെലവ് കണക്കാക്കിയിരുന്നത് 203 കോടി രൂപയായിരുന്നു.രണ്ട് വർഷം കൊണ്ട് പൂർത്തിയാക്കാനായിരുന്നു പദ്ധതി. ഈജിപുര മെയ്ൻ റോഡ്, സോണി വേൾഡ് ജംഗ്ഷൻ, കേന്ദ്രീയ സദൻ,…

Read More

“റിലീഫ് പാക്കേജ് നൽകുക അല്ലെങ്കിൽ ഞങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക”, സർക്കാരിനോട് ജിമ്മുകൾ ആവശ്യപ്പെട്ടു.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതിനോട് അനുബന്ധിച്ച് സർക്കാർ കൈകൊണ്ട നടപടികളുടെ ഭാഗമായി ജിമ്മുകൾ അടയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബെംഗളൂരുവിലെ ഫിറ്റ്നസ് സ്റ്റുഡിയോകളുടെ നടത്തിപ്പുകാരുടെ ഇടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ജിം ഓപ്പറേറ്റർമാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി  ബിസിനസ്സ് നടത്താൻ അനുവദിക്കണമെന്നും കർണാടക സ്റ്റേറ്റ് ജിംനേഷ്യം ആൻഡ് ഫിറ്റ്നസ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. “ശാരീരികക്ഷമതയും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ ആളുകൾ ജിമ്മുകൾ ഉപയോഗിക്കുന്നു. അതിനാൽ, അത്തരം ഇടങ്ങൾ അടച്ചുപൂട്ടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നത് വിരോധാഭാസമാണ്,” എന്ന് അസോസിയേഷൻ പ്രസിഡന്റ് എ വി രവി പറഞ്ഞു. ഇതിനകം…

Read More