പോലീസ് പക്ഷപാതം കാണിക്കുന്നു; സി ഡി വിവാദത്തിലെ പരാതിക്കാരി പോലീസിനെതിരെ.

ബെംഗളൂരു: ബിജെപി എം‌എൽ‌എയും മുൻ മന്ത്രിയുമായ രമേശ് ജാർക്കിഹോളി ഉൾപ്പെട്ടതായി പറയുന്ന ലൈംഗിക വീഡിയോയിലെ യുവതി, പോലീസ് പക്ഷപാതം കാണിക്കുന്നതായി ആരോപിച്ചു.

യുവതി ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്തിന് അയച്ച കത്തിൽ പാരാതിക്കാരിയായ തന്നെ പലതവണ ചോദ്യം  ചെയ്തിട്ടുണ്ടെന്നും എന്നാൽ പ്രതിയെ ഒരു തവണ മാത്രമേ ചോദ്യം ചെയ്തിട്ടുള്ളൂവെന്നും, അതും മൂന്ന്മണിക്കൂർ മാത്രമാണെന്നും പറയുന്നു.

  സുഹൃത്തിന്റെ ഭാര്യയോടൊത്ത് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് കൊള്ളയടിച്ചു, ഗ്രാമത്തിൽ സംഘർഷാവസ്ഥ

ഇത് മുഴുവൻ കണ്ടതിന് ശേഷം, ഞാൻ ഇരയാണോ പ്രതിയാണോ എന്ന് എനിക്ക് സംശയമുണ്ട്, ” എന്ന് യുവതി കത്തിൽ  പറഞ്ഞു. പ്രസ്തുത കത്ത്  സോഷ്യൽ മീഡിയയിൽ പിന്നീട് പരസ്യപ്പെടുത്തിയിട്ടുണ്ട്.

മൂന്ന് മണിക്കൂറോളം മാത്രമാണ് എസ്‌ഐ‌ടി പ്രതിയെ ചോദ്യം ചെയ്തതെന്നും യാതൊരു ഉപാധികളും ചോദ്യം ചെയ്യലുകളും  നിയന്ത്രണങ്ങളുമില്ലാതെ പ്രതിയെ പുറത്തു കറങ്ങാൻ  വിട്ടിരിരിക്കുകയാണെന്നും അതെ സമയം താൻ നിരന്തരമായി ചോദ്യം  ചെയ്യലിന് വിധേയയായിക്കൊണ്ടിരിക്കുകയാണ് എന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീഡനക്കേസ് പ്രതി പ്രജ്വൽ രേവണ്ണയുടെ സെല്ലിൽ നിന്നും കണ്ടെത്തിയ ഫോണിലും പെൻഡ്രൈവിലും അശ്ലീല ദൃശ്യങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി നാട്ടിലേക്ക് രാജകീയ യാത്ര; ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് ഫ്ലൈ ബസ് സർവീസ് വെള്ളിയാഴ്ച മുതൽ; നിരക്കും വിശദാംശങ്ങളും
[masterslider id="10"]

Related posts