ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജിമ്മുകൾ അടച്ചിടണം എന്ന കർണാടക സർക്കാറിൻ്റെ നിർദ്ദേശത്തിൽ ഇളവ് വരുത്തി.
ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട് സഹായം അഭ്യാർത്ഥിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റങ്ങൾ.
- 50%ൽ അധികം ആളുകളെ പ്രവേശിപ്പിക്കാൻ പാടില്ല.
- സാനിറ്റൈസർ, മുഖാവരണം, സാമൂഹിക അകലം തുടങ്ങിയ കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.
- ഉപയോഗത്തിന് ശേഷം ഓരോ ഉപകരണങ്ങളും ശുദ്ധീകരിക്കണം.
- മാനദണ്ഡങ്ങൾ ലംഘിക്കുന്നതായി കണ്ടെത്തിയാൽ കോവിഡ് കാലം കഴിയുന്നത് വരെ സ്ഥാപനം അടച്ചിടേണ്ടതായി വരും.

