“റിലീഫ് പാക്കേജ് നൽകുക അല്ലെങ്കിൽ ഞങ്ങളെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുക”, സർക്കാരിനോട് ജിമ്മുകൾ ആവശ്യപ്പെട്ടു.

ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം തടയുന്നതിനോട് അനുബന്ധിച്ച് സർക്കാർ കൈകൊണ്ട നടപടികളുടെ ഭാഗമായി ജിമ്മുകൾ അടയ്ക്കാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം ബെംഗളൂരുവിലെ ഫിറ്റ്നസ് സ്റ്റുഡിയോകളുടെ നടത്തിപ്പുകാരുടെ ഇടയിൽ കടുത്ത ആശങ്ക സൃഷ്ടിക്കുന്നു. ജിം ഓപ്പറേറ്റർമാരെ പിന്തുണയ്ക്കുന്നതിനായി സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നും അല്ലെങ്കിൽ 50 ശതമാനം ആളുകളെ ഉൾപ്പെടുത്തി  ബിസിനസ്സ് നടത്താൻ അനുവദിക്കണമെന്നും കർണാടക സ്റ്റേറ്റ് ജിംനേഷ്യം ആൻഡ് ഫിറ്റ്നസ് ഓണേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. “ശാരീരികക്ഷമതയും പ്രതിരോധശേഷിയും മെച്ചപ്പെടുത്താൻ ആളുകൾ ജിമ്മുകൾ ഉപയോഗിക്കുന്നു. അതിനാൽ, അത്തരം ഇടങ്ങൾ അടച്ചുപൂട്ടണമെന്ന് സർക്കാർ ആഗ്രഹിക്കുന്നത് വിരോധാഭാസമാണ്,” എന്ന് അസോസിയേഷൻ പ്രസിഡന്റ് എ വി രവി പറഞ്ഞു. ഇതിനകം…

Read More
Click Here to Follow Us