ബെംഗളൂരു: കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡ്രൈവർമാരും കണ്ടക്ടർമാരും ഏപ്രിൽ ഏഴാം തീയതി മുതൽ സമരത്തിനൊരുങ്ങുന്നു.
പതിവു കൾക്ക് വിപരീതമായി ഇത്തവണ സമരാഹ്വാന ത്തോടൊപ്പം സമരാനുകൂലികൾ സമൂഹമാധ്യമങ്ങളിലൂടെ പൊതുജനങ്ങളുടെ അനുകൂല സഹകരണം തേടി.
ഞങ്ങളും നിങ്ങളുടെ സഹോദരീസഹോദരന്മാരാണ് എന്നും മഹാമാരി കാലഘട്ടത്തിലും നിർഭയം സേവനമനുഷ്ടിച്ച ജനങ്ങൾക്ക് ആറാം ശമ്പള പരിഷ്കാര കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കുന്നതിന് വേണ്ടിയാണ് സമരമെന്നും പൊതുജനങ്ങളുടെ സഹകരണം ഉണ്ടാവണമെന്നും അഭ്യർത്ഥിച്ചു കൊണ്ടാണ് സമൂഹമാധ്യമങ്ങളിൽ സന്ദേശങ്ങൾ എത്തിക്കൊണ്ടിരിക്കുന്നത്.
ഇതോടൊപ്പം സമൂഹമാധ്യമങ്ങൾ വഴി തന്നെ ഗതാഗത വകുപ്പ് മന്ത്രിയോട് ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പൊതുജനങ്ങളുടെ പേരിൽ പൊതു ഹർജിയും ഒപ്പ്ശേഖരണങ്ങൾ നടത്തിവരുന്നുണ്ട്.
എല്ലാ ഉപഭോഗ വസ്തുക്കളുടെയും വിലനിലവാരം ഉയർന്നിട്ടും വരുമാനത്തിൽ മാറ്റമില്ലാതെ തുടരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.
ഗതാഗതവകുപ്പ് പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരിക്കാനുള്ള നടപടി എതിർക്കുന്നു എന്നും സ്വകാര്യവൽക്കരിക്കാനുള്ള ഏതു നടപടിയും പൊതുജനങ്ങൾ തന്നെ തിരസ്കരിക്കുന്നു എന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകളിൽ സമരാഹ്വാനം നടത്തുന്നവർ അഭിപ്രായപ്പെടുന്നു.
ഇത് സംബന്ധിച്ച് സർക്കാർ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല.
അതേ സമയം സ്വകാര്യ ബസുകൾക്ക് താൽക്കാലിക പെർമിറ്റ് നൽകി സമരത്തെ നേരിടാനാണ് സർക്കാറിൻ്റെ ശ്രമം.ആർ.ടി.സി.ബസുകളുടെ റൂട്ടിൽ സ്വകാര്യ ബസുകൾക്ക് ഒരു മാസത്തേക്കാണ് താൽക്കാലിക പെർമിറ്റ് നൽകാൻ ആലോചിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.