ഭരണ നിർവ്വഹണത്തിൽ രാജ്യത്തെ ഏറ്റവും നല്ല സംസ്ഥാനം എന്ന സ്ഥാനം തുടർച്ചയായി നാലാം വർഷവും നില നിർത്തി കേരളം;ആദ്യ നാലു സ്ഥാനത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ;ഉത്തർപ്രദേശ് ഏറ്റവും അവസാനം.

ബെംഗളൂരു: രാജ്യത്തെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി കേരളം.

തുടർച്ചയായി നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.

ബെംഗളൂരു ആസ്ഥാനമായ പബ്ലിക് അഫയേഴ്സ് സെന്റർ (പി.എ.സി) തയ്യാറാക്കിയ പബ്ലിക് അഫയേഴ്സ് ഇൻഡെക്സ് 2020 ലാണ് കേരളം മുന്നിലെത്തിയത്.

ഉത്തർപ്രദേശാണ് പട്ടികയിൽ അവസാന സ്ഥാനത്ത്.

വലിയ സംസ്ഥാനങ്ങളുടെ ഗണത്തിലാണ് കേരളത്തിന്റെ നേട്ടം.

തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ് കേരളത്തിനു പിന്നാലെ ആദ്യ നാല് സ്ഥാനങ്ങളിൽ എത്തിയത്.

  വെള്ളം തരില്ലെന്ന് കർണാടക, അടങ്ങിയിരിക്കില്ലെന്ന് തമിഴ്‌നാട്; കാവേരി തർക്കം ഇനി പരമോന്നത കോടതിയിൽ

ഉത്തർപ്രദേശ്, ഒഡീഷ, ബിഹാർ എന്നിവയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ.

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയാണ് ഒന്നാം സ്ഥാനത്ത്.

മേഘാലയ, ഹിമാചൽ പ്രദേശാണ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്.

മണിപ്പുർ, ഡൽഹി, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളാണ് ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഏറ്റവും പിന്നിൽ.

കേന്ദ്രഭരണ പ്രദേശങ്ങളുടെ പട്ടികയിൽ ചണ്ഡീഗഡാണ് ഒന്നാമത്.

ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയത്.

  തിരുവനന്തപുരത്തേക്ക് ഇന്നും നാളെയും 28നും സ്പെഷ്യൽ ട്രെയിൻ

സുസ്തിര വികസനത്തിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് അഫയേഴ്സ് സെന്റർ ഭരണപ്രകടനം വിശകലനം ചെയ്തിരിക്കുന്നത്.

സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങൾ പരിഗണിച്ചാണ് മികച്ച ഭരണമുള്ള സംസ്ഥാനങ്ങളുടെ പട്ടിക തയ്യാറാക്കിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts