ആകെ കോവിഡ് രോഗ ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു;ഇന്ന് മാത്രം അര ലക്ഷത്തിനടുത്ത് രോഗികൾ;നഗര ജില്ലയിൽ പ്രതിദിന രോഗികൾ കാൽ ലക്ഷം കടന്നു; കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 48296 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14884 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 25.44%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14884 ആകെ ഡിസ്ചാര്‍ജ് : 1124909 ഇന്നത്തെ കേസുകള്‍ : 48296 ആകെ ആക്റ്റീവ് കേസുകള്‍ : 382690 ഇന്ന് കോവിഡ് മരണം : 217 ആകെ കോവിഡ് മരണം : 15523 ആകെ പോസിറ്റീവ് കേസുകള്‍ : 1523142 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88%;കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 37,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, കണ്ണൂര്‍ 2482, പാലക്കാട് 2273, ആലപ്പുഴ 2224, കൊല്ലം 1969, ഇടുക്കി 1235, പത്തനംതിട്ട 1225, കാസര്‍ഗോഡ് 813, വയനാട് 743 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.88 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

ക്ലബ് ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി നഗരത്തിലെ അപ്പാർട്ട്മെൻറുകൾ.

ബെംഗളൂരു: നഗരത്തിലെ വലിയ  ഹൌസിംഗ് സൊസൈറ്റികളും അപ്പാർട്ടുമെന്റുകളും അവരുടെ ക്ലബ്  ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി മാറ്റുന്നു(ഇഎംആർ). അപ്പാർട്മെൻറ് ക്ലബ് ഹൌസുകളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇ എം ആർ സജ്ജീകരിച്ചിരിക്കുന്നത് കോവിഡ് 19 ന് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾക്ക് പരിചരണം നൽകുന്നതിനായി സഹായിക്കുന്നു എന്ന് ഒരു ഡോക്ടർ പറഞ്ഞു. സ്ഥല സൗകര്യത്തിന് അനുസരിച്ച് ആശ്രയിച്ച് എമർജൻസി മെഡിക്കൽ റൂമിൽ രണ്ടോ അതിലധികമോ കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. നേരിയ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിനായി വിദഗ്ദ്ധരുടെ വീഡിയോ കൺസൾട്ടേഷൻ നൽകുന്നതിനായി മണിപ്പാൽ നെറ്റ്‌വർക്കിന്റെ വിദൂര നിരീക്ഷണ സംവിധാനവുമായി ഇ എം ആറുകൾ ലിങ്ക് ചെയ്‌തിരിക്കുന്നു. ഒരു മാസം മുമ്പ് മണിപ്പാൽ ആശുപത്രിയുമായി സഹകരിച്ച് ആരംഭിച്ച റങ്ക…

Read More

നഗരത്തിലെ വിവിധ ഇടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി

ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് കര്‍ഫ്യു മൂന്നാം ദിവസം തുടരുകയാണ്. പ്രതിദിന രോഗ വ്യാപനം തുടർച്ചയായി മുപ്പത്തിനായിരത്തിനു മുകളിലാണ്. പ്രതിദിന മരണം ഇരുന്നൂറിനു മുകളിലും. കര്‍ഫ്യു നിലനിൽക്കെ നഗരത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി. കെ ആർ മാർക്കറ്റ്, റസ്സൽ മാർക്കറ്റ്, ഗാന്ധി ബസാർ, ജയനഗർ, വി വി പുരം, യെസ്വന്ത്പൂർ, കെ ആർ പുരം, മല്ലേശ്വരം, മടിവാള, ഹെന്നൂർ എന്നിവിടങ്ങളിൽ രാവിലെ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടതിനാൽ ഇവിടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. നഗരത്തിൽ രോഗവ്യാപനം രൂക്ഷമായതിനാൽ നഗര അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും. ജില്ലാ അതിര്‍ത്തിയിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാനാണ്…

Read More

18-45 വയസ് പ്രായമുള്ളവർക്ക് ഘട്ടം ഘട്ടമായി വാക്സിനേഷൻ; സർക്കാർ

ബെംഗളൂരു:18-45 വയസ് പ്രായമുള്ളവർക്ക് ഘട്ടം ഘട്ടമായി വാക്സിനേഷൻ നൽകും എന്ന് കർണാടക സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി ഡോസ് വാക്സിൻ ഇപ്പോൾ വാങ്ങുന്നുണ്ട്. മറ്റൊരു കോടി അധിക വാക്സിൻ വാങ്ങാൻ ഇതിനോടകം ഓർഡർ നൽകിയിട്ടുണ്ട്. നാലാമത്തെ ഫേസിൽ വാക്സിനേഷൻ ഘട്ടം ഘട്ടമായി നടത്തും എന്നും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് 99.4 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 93.5 ലക്ഷം ഡോസുകൾ ആളുകൾക്ക് നൽകികഴിഞ്ഞു.  5.9 ലക്ഷം ഡോസുകൾ ഇപ്പോൾ ലഭ്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

Read More

രക്ത ദാന ക്യാമ്പ് നടത്തുന്നു.

സെൻ്റ് തോമസ് യൂത്ത് അസോസിയേഷൻറെ നേതൃത്വത്തിൽ ഈ വരുന്ന മെയ് ഒന്നാം തീയതി രാവിലെ പത്തുമണി മുതൽ രക്തദാനക്യാമ്പ് സെൻറ് തോമസ് ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. കോവിഡ് മഹാമാരിയുടെ കാലത്ത് ആളുകൾ രക്തം ദാനം ചെയ്യാൻ മുന്നോട്ടു വരാത്തത് മറ്റ് അസുഖങ്ങളാൽ വലയുന്നവർക്ക് രക്തം ലഭിക്കുവാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഈ ബുദ്ധിമുട്ട് ഒഴിവാക്കി ബ്ലഡ് ബാങ്കുകളെ സഹായിക്കുവാനായി സെൻറ് തോമസ് യൂത്ത് നടത്തുന്ന ഈ രക്തദാന ക്യാമ്പിലേക്ക് നിങ്ങളുടെ സഹായ സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊള്ളുന്നു. രജിസ്റ്റർ ചെയ്യുന്നവർക്ക് അന്നേദിവസം യാത്ര ചെയ്യുവാൻ ഉള്ള പാസ്…

Read More

കോവാക്സിൻ ഒരു ഡോസിന് 200 രൂപ കുറച്ചു

ഹൈദരാബാദ്: കോവിഡ് 19 വാക്സിൻ കോവാക്സിൻ ഒരു ഡോസിന് 400 രൂപയ്ക്ക് സംസ്ഥാന സർക്കാരുകൾക്ക് ലഭ്യമാകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കൾ നേരത്തെ സംസ്ഥാന സർക്കാറുകൾക്ക് വാക്‌സിൻ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1,200 രൂപക്കും നൽകും എന്നാണ് അറിയിച്ചിരുന്നത്. വില നിർണ്ണയത്തോടുള്ള ഞങ്ങളുടെ സമീപനത്തിൽ സുതാര്യമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, വിലനിർണ്ണയം ആന്തരികമായി ധനസഹായത്തോടെയുള്ള ഉൽ‌പന്ന വികസനം, ക്ലിനിക്കൽ ട്രയലുകൾ തുടങ്ങി പല കാര്യങ്ങളാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു എന്ന് കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ അറിയിച്ചു. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിൽ ലാഭമുണ്ടാക്കുന്നതിനെ എതിർത്ത് വിവിധ സംസ്ഥാനങ്ങളിൽ…

Read More

നന്ദിനി ബൂത്തുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി.

ബെംഗളൂരു: 14 ദിവസത്തെ ലോക്ക്ഡൗണിനോട് അനുബന്ധിച്ച്  സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി നന്ദിനി ബൂത്തുകളുടെ പാൽ വിൽപ്പനയ്ക്കും പ്രവർത്തനത്തിനും ഏർപ്പെടുത്തിയ സമയക്രമത്തിൽ സർക്കാർ വ്യാഴാഴ്ച മാറ്റം അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പാൽ ബൂത്തുകൾ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാൻ അനുവദിക്കും. പഴയ ഉത്തരവ് പ്രകാരം രാവിലെ 6 മുതൽ 10 വരെയുള്ള വിൽപ്പന സമയം വെട്ടിക്കുറച്ചതിന്റെ ഫലമായി നന്ദിനി ബൂത്തിലൂടെ ഉള്ള  വിൽപ്പനയെ 27 ശതമാനം ബാധിച്ചതായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) റിപ്പോർട്ട്ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെ 1700 ഓളം പാൽ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്, ഇതിൽ 1000…

Read More

കർഫ്യൂ നിയമലംഘനം: പോലീസ് 434 വാഹനങ്ങൾ പിടിച്ചെടുത്തു. 19 ഡിഎംഎ കേസുകൾ ഫയൽ ചെയ്തു.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച ‘കോവിഡ് കർഫ്യൂ‘ നോട് അനുബന്ധിച്ച് അനാവശ്യമായി പുറത്തിറങ്ങാതെ വീടിനകത്ത് താമസിക്കാൻ ബെംഗളൂരുവിലെ ഭൂരിഭാഗം ആളുകളും തീരുമാനിച്ചിട്ടും, മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബെംഗളൂരു സിറ്റി പോലീസ് (ബിസിപി) ബുധനാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 434 വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ 10 നും രാത്രി 8 നും ഇടയിൽ നടന്ന പരിശോധനയിൽ 395 ഇരുചക്രവാഹനങ്ങൾ, 22 ത്രീ വീലറുകൾ, 17 ഫോർ വീലറുകൾ എന്നിവ പിടിച്ചെടുത്തു. അതേസമയം, ദുരന്തനിവാരണ നിയമത്തിലെ പ്രസക്തമായവകുപ്പുകൾ പ്രകാരം 19 കേസുകൾ ഇതിനോടകം രജിസ്റ്റർ…

Read More
Click Here to Follow Us