നഗരത്തിലെ വിവിധ ഇടങ്ങളിൽ പോലീസ് പരിശോധന ശക്തമാക്കി

ബെംഗളൂരു: സംസ്ഥാനത്ത് കൊവിഡ് കര്‍ഫ്യു മൂന്നാം ദിവസം തുടരുകയാണ്. പ്രതിദിന രോഗ വ്യാപനം തുടർച്ചയായി മുപ്പത്തിനായിരത്തിനു മുകളിലാണ്. പ്രതിദിന മരണം ഇരുന്നൂറിനു മുകളിലും. കര്‍ഫ്യു നിലനിൽക്കെ നഗരത്തിൽ പോലീസ് പട്രോളിംഗ് ശക്തമാക്കി.

കെ ആർ മാർക്കറ്റ്, റസ്സൽ മാർക്കറ്റ്, ഗാന്ധി ബസാർ, ജയനഗർ, വി വി പുരം, യെസ്വന്ത്പൂർ, കെ ആർ പുരം, മല്ലേശ്വരം, മടിവാള, ഹെന്നൂർ എന്നിവിടങ്ങളിൽ രാവിലെ ആളുകളുടെ തിരക്ക് അനുഭവപ്പെട്ടതിനാൽ ഇവിടങ്ങളിൽ പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്.

നഗരത്തിൽ രോഗവ്യാപനം രൂക്ഷമായതിനാൽ നഗര അതിര്‍ത്തിയില്‍ പരിശോധന ഇന്ന് മുതല്‍ ശക്തമാക്കും. ജില്ലാ അതിര്‍ത്തിയിലും ചെക്‌പോസ്റ്റുകള്‍ സ്ഥാപിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. നഗരത്തില്‍ നിന്നും രോഗികള്‍ സമീപജില്ലകളിലേക്ക് പോകുന്നത് വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം.

നിയന്ത്രണങ്ങള്‍ തെറ്റിച്ചു വരുന്നവരെ സമീപത്തെ കൊവിഡ് സെന്ററില്‍ നിരീക്ഷണത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. നിയമങ്ങള്‍ പാലിക്കാതെയും രോഗ ലക്ഷണങ്ങളോടെ വരുന്നവരെയും അതാതിടങ്ങളില്‍ തന്നെ ആവശ്യമെങ്കില്‍ നിരീക്ഷണത്തിലാക്കും.

മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിനുശേഷം ചീഫ് സെക്രട്ടറി ഇതുസംബന്ധിച്ച ഉത്തരവിറക്കി. തുമകൂരുപോലുള്ള സമീപജില്ലകളിലെ ഐ.സി.യു. കിടക്കകളുടെയും ഓക്സിജന്റെയും ഭൂരിഭാഗവും ബെംഗളൂരുവിൽനിന്നുള്ള രോഗികൾ ഉപയോഗിക്കുന്നതിനെത്തുടർന്നാണ് നടപടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us