സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ. We haven't taken any decision yet, regarding reopening of schools in state. Govt don't have any such plans at present. We're taking opinions of Legislators, MPs & concerned people. We'll also discuss with education experts & institutions: Karnataka Education Minister (File photo) pic.twitter.com/Y59NbNDUIL — ANI (@ANI) September 29, 2020 സ്ക്കൂളുകൾ…

Read More

ബെംഗളൂരു കലാപം; നിരപരാധികളെ വിട്ടയക്കണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: പ്രവാചകനെ നിന്ദിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടി വൈകിയതില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘ഇതുമായി ബന്ധപ്പെട്ട് 400 ലധികം പേരെ ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിരപരാധികളെയും പോലിസ് പിടികൂടിയിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പ്രതികള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസ് വാദിക്കുന്നത്. ഞങ്ങള്‍ നിരപരാധികള്‍ക്കൊപ്പമാണ്. കേസില്‍ പോലിസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും’ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ‘പോലിസിന്റെയും രഹസ്യാന്വേഷണ വകുപ്പിന്റെയും പരാജയത്തിന്റെ…

Read More

രാഗിണിയുടെയും സഞ്ജനയുടെയും ജാമ്യാപേക്ഷ കോടതി തള്ളി

ബെംഗളൂരു: ലഹരിമരുന്നുകേസിൽ കന്നഡനടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി തള്ളി. ഇവർ പരപ്പന അഗ്രഹാര ജയിലിൽ തുടരും. ലഹരിമാഫിയകളുമായി രാഗിണിക്കും സഞ്ജനയ്ക്കും നേരിട്ട് ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ലഹരിപ്പാർട്ടികളുടെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും ഇതിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. ഇത് കണക്കിലെടുത്താണ് ജാമ്യം തള്ളിയത്. ലഹരിമരുന്നുകേസിൽ അറസ്റ്റിലായ നടിമാരുൾപ്പെടെയുള്ള 13 പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒന്നാംപ്രതി ശിവപ്രകാശ്, വിനയ് കുമാർ എന്നിവരുടെ മുൻകൂർ…

Read More

ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിലും കരിനിഴൽ വീഴ്ത്തി കോവിഡ്

ബെംഗളൂരു: മൈസൂരു ദസറയുടെ ചരിത്രത്തിലെ അപൂർവതയായി ഇത്തവണ ആൾക്കൂട്ടമില്ലാത്ത ആഘോഷത്തിന് നഗരം സാക്ഷിയാകും. കോവിഡ് മഹാമാരി ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിലും കരിനിഴൽ വീഴ്ത്തുകയാണ്. മുക്കിലും മൂലയിലും മിന്നിത്തെളിയുന്ന ദീപങ്ങള്‍, നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരം. ഒരിക്കലെങ്കിലും മൈസൂർ ദസറ കണ്ടവർക്ക് പിന്നെ അടങ്ങിയിരിക്കുവാനാവില്ല. അത്രയധികം കൊതിപ്പിക്കുന്ന കാഴ്ചകളാണ് ദസറക്കാലത്ത് മൈസൂർ ഒരുക്കാറുള്ളത്. നാടും നഗരവും ദസറ ഉത്സവത്തിൽ അലിയമ്പോൾ അത് കാണാനും പകർത്തുവാനുമായി ലോകം തന്നെ ഇവിടെ എത്തും. ഈ പറയുന്നതിൽ അതിശയോക്തി ഒട്ടും കലർന്നിട്ടില്ല എന്ന് ഇവിടെ ദസറയിൽ ഒരുദിവസമെങ്കിലും പങ്കെടുത്തിട്ടുള്ളവർക്ക് അറിയാം.…

Read More

വിനോദ സഞ്ചാര വകുപ്പ് മന്ത്രി പുറത്തേക്ക് ?

ബെംഗളൂരു : മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി.ടി.രവി. കഴിഞ്ഞ ദിവസങ്ങളിലാണ് രവിയെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായി നേതൃത്വം നിയമിച്ചത്. ദേശീയ നേതൃത്വത്തിൽ കർണാടകയിൽ നിന്ന് ഭാഗമായിരുന്ന എച്ച്.എൻ.അനന്ത് കുമാറിൻ്റെ പാത പിൻതുടരാനാണ് ആഗ്രഹമെന്ന് രവി അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് നിരവധി മന്ത്രി മോഹികൾ ആണ് ഉള്ളത്, ഒരു മന്ത്രി കൂടി രാജിവക്കുന്നതോടെ ഇപ്പോൾ നിലവിലുള്ള 6 മന്ത്രി സ്ഥാനങ്ങളുടെ ഒഴിവിലേക്ക് ഒന്ന് കൂടി ആകും. അസംതൃപ്തരായി പുറത്ത് നിൽക്കുന്ന എ.എൽ.എ.മാരെ അനുനയിപ്പിക്കാൻ ഇത് ഉപകാരപ്പെടും…

Read More

ബിരുദദാന ചടങ്ങിൽ 18 സ്വർണമെഡലുകൾ എന്ന അപൂർവ നേട്ടവുമായി മലയാളി വിദ്യാർഥിനി

ബെംഗളൂരു: എറണാകുളം തൃപ്പൂണിത്തുറ സ്വദേശി യമുന മേനോനാണ് ‘നഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു’വിന്റെ ബിരുദദാന ചടങ്ങിൽ 18 സ്വർണമെഡലുകൾ എന്ന അപൂർവനേട്ടം കൈവരിച്ച മലയാളി വിദ്യാർഥിനി. ബി.എ. എൽ.എൽ.ബി. ഒന്നാം റാങ്ക്, മികച്ച ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ്‌, മികച്ച ഔട്ട്ഗോയിങ്ങ് ഫീമെയിൽ സ്റ്റുഡന്റ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലാണ് യമുന മേനോന് മെഡലുകൾ ലഭിച്ചത്. ഞായറാഴ്ച നടന്ന വെർച്വൽ ബിരുദദാന ചടങ്ങിൽ വിവിധ വിഷയങ്ങളിലെ മികവിന് വിതരണം ചെയ്ത 48 സ്വർണ മെഡലുകളിൽ 18 എണ്ണമാണ് യമുന നേടിയത്. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണ എൻ.എൽ.എസ്.…

Read More

ഇന്ന് 59 മരണം;6892 ആളുകൾക്ക് പുതിയതായി കോവിഡ്…

ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് 59 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 6892 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :59(79) ആകെ കോവിഡ് മരണം :8621(8582) ഇന്നത്തെ കേസുകള്‍ :6892(9543) ആകെ പോസിറ്റീവ് കേസുകള്‍ :582458 (575566) ആകെ ആക്റ്റീവ് കേസുകള്‍ : 104048 (104724) ഇന്ന് ഡിസ്ചാര്‍ജ് :7509(6522) ആകെ ഡിസ്ചാര്‍ജ് :469750 (462241) തീവ്ര പരിചരണ…

Read More

ബെംഗളൂരു ഭീകരവാദ കേന്ദ്രമാണെന്ന തേജസ്വി സൂര്യയുടെ പരാമർശം വിവാദത്തിൽ!

ബെംഗളൂരു: ബെംഗളൂരു നഗരം ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി മാറിയെന്ന യുവമോർച്ച അധ്യക്ഷൻ തേജസ്വി സൂര്യയുടെ പരാമർശം വിവാദത്തിൽ. കർണാടകയും ബെംഗളൂരുവും ബിജെപി തന്നെയാണ് ഭരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് തേജസ്വിയെ യുവമോർച്ച അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ ബിജെപി തയ്യാറാകണമെന്നാവശ്യപ്പെട്ടു. ബസിനസിനായി ബെംഗളൂരുവിലേക്കോ കർണാടകയിലേക്കോ ഇനി ഏത് കമ്പനി വരുമെന്നും അദ്ദേഹം ചോദിച്ചു. ‘ബിജെപി അദ്ദേഹത്തെ പുറത്താക്കണം. അദ്ദേഹം ബെംഗളൂരുവിനെ നശിപ്പിക്കുകയാണ്. ഇത് ലജ്ജാകരമാണ്’ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ.ശിവകുമാർ പറഞ്ഞു. BJP MP @Tejasvi_Surya calling Bengaluru, a global city known for Technology and Innovation,…

Read More

സഞ്ജുവിനെ ധോണിയോട് തുലനം ചെയ്യരുതെന്ന് തരൂരിനോട് ഗംഭീറും ശ്രീശാന്തും

ഇരുടീമുകളും റൺമല തീർത്ത രാജസ്ഥാൻ റോയൽസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ പഞ്ചാബ് കുറിച്ച 224 റൺസ് വിജയലക്ഷ്യം താണ്ടാൻ രാജസ്ഥാനെ സഹായിച്ചത് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്. രണ്ടാം മത്സരത്തിലും തിളങ്ങുന്ന പ്രകടനം കാഴ്‌ച വച്ച സഞ്ജു ഈ മത്സരത്തിലും മാൻ ഓഫ് ദ മാച്ച് ആയി. സഞ്ജുവിന്റെ ഈ പ്രകടനം ഇന്ത്യൻ ടീമിലേക്കുള‌ള മാർഗസൂചികയാണെന്ന് നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ സൂചിപ്പിച്ചു. ഒപ്പം തിരുവനന്തപുരം എം.പി. ശശി തരൂരും. ഇന്ത്യൻ ക്രിക്ക‌റ്റിലെ അടുത്ത ധോണിയാകാൻ കഴിവുള‌ളയാളാണ് സഞ്ജുവെന്ന് പതിനാലാം വയസിൽ സഞ്ജുവിനെ കുറിച്ച് താൻ…

Read More

കർണാടക ബന്ദ്: വാഹന ഗതാഗതം തടസ്സപ്പെട്ടേക്കും; കൂടുതൽ വിവരങ്ങൾ

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ ദേശിയ പാതകളും സ്തംഭിപ്പിക്കുമെന്നാണ് കർഷകരുടെ ഭീഷണി. യെദ്യൂരപ്പ സർക്കാർ നടപ്പാക്കിയ ഭൂപരിഷ്കരണ നിയമ ഭേദഗതി – സർക്കാർ സംഭരണ കേന്ദ്രങ്ങളുടെ അധികാരം എടുത്തു കളഞ്ഞു എന്നീ നടപടികൾക്കെതിരെയാണ് പ്രതിഷേധം. ബംഗളുരുവിൽ കോൺഗ്രസ് അടക്കമുള്ള വിവിധ രാഷ്ട്രീയ – ദളിത് സംഘടകളുടെ പിന്തുണയും സമരക്കാർക്കുണ്ട്. കൂടാതെ തൊഴിലാളികളും കർഷകർക്ക് പിന്തുണയുമായി എത്തുന്നുണ്ട്. Bengaluru: Karnataka Congress protests against govt at party office. State Congress chief DK Shivakumar, state in-charge Randeep Surjewala & Siddaramaiah present.…

Read More
Click Here to Follow Us