സഞ്ജുവിനെ ധോണിയോട് തുലനം ചെയ്യരുതെന്ന് തരൂരിനോട് ഗംഭീറും ശ്രീശാന്തും

ഇരുടീമുകളും റൺമല തീർത്ത രാജസ്ഥാൻ റോയൽസ്-കിങ്‌സ് ഇലവൻ പഞ്ചാബ് മത്സരത്തിൽ പഞ്ചാബ് കുറിച്ച 224 റൺസ് വിജയലക്ഷ്യം താണ്ടാൻ രാജസ്ഥാനെ സഹായിച്ചത് മലയാളികളുടെ അഭിമാനമായ സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ്.

രണ്ടാം മത്സരത്തിലും തിളങ്ങുന്ന പ്രകടനം കാഴ്‌ച വച്ച സഞ്ജു ഈ മത്സരത്തിലും മാൻ ഓഫ് ദ മാച്ച് ആയി. സഞ്ജുവിന്റെ ഈ പ്രകടനം ഇന്ത്യൻ ടീമിലേക്കുള‌ള മാർഗസൂചികയാണെന്ന് നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിലൂടെ സൂചിപ്പിച്ചു. ഒപ്പം തിരുവനന്തപുരം എം.പി. ശശി തരൂരും.

ഇന്ത്യൻ ക്രിക്ക‌റ്റിലെ അടുത്ത ധോണിയാകാൻ കഴിവുള‌ളയാളാണ് സഞ്ജുവെന്ന് പതിനാലാം വയസിൽ സഞ്ജുവിനെ കുറിച്ച് താൻ പറഞ്ഞിട്ടുണ്ടെന്നായിരുന്നു തരൂറിന്റെ ട്വീ‌റ്റ്. ഇതിന് മറുപടിയായാണ് മുൻ ഇന്ത്യൻ ഓപ്പണറും ലോക്‌സഭാ എം.പി.യുമായ ഗൗതം ഗംഭീർ ‘സഞ്ജു ധോണിയാകേണ്ടതില്ല ഇന്ത്യൻ ക്രിക്ക‌റ്റിന്റെ സഞ്ജു സാംസൺ തന്നെയാകും’ എന്ന് ഗംഭീർ അഭിപ്രായപ്പെട്ടത്.

സഞ്ജുവിന്റെ പ്രകടനവും തുടർന്ന് രാഹുൽ തേവാടിയയുടെ കൂറ്റനടികളും ചേർന്ന് മത്സരം രാജസ്ഥാന് അനുകൂലമാക്കി. ഓരോ മത്സര ശേഷവും സഞ്ജുവിന് പ്രോത്സാഹനം നൽകുന്നതിന് ഗൗതം ഗംഭീർ ഒട്ടും മടി കാണിച്ചിരുന്നില്ല. എന്നാൽ ഗംബീറും ഇൻഡ്യൻ ടീമിലെ സ്ഥിരം സാനിധ്യമായിരുന്ന മലയാളി പേസ് ബൗളർ ശ്രീശാന്തും തരൂരിനോട് സഞ്ജുവിനെ ധോണിയുമായി താരതമ്യം ചെയ്യരുതെന്ന് ആവശ്യപ്പെട്ടു.

“എനിക്ക് ഒരു ദശാബ്ദമായി സഞ്ജു സാംസണെ അറിയാം. ഒരു ദിവസം സഞ്ജു അടുത്ത മഹേന്ദ്ര സിംഗ് ധോണിയാവുമെന്ന് അദ്ദേഹത്തിന് 14 വയസ്സുള്ളപ്പോള്‍ തന്നെ പറഞ്ഞിരുന്നു. അതെ ആ ദിവസം വന്നെത്തിയിരിക്കുകയാണ്. ഐപിഎല്ലിലെ ആദ്യ രണ്ട് ഗംഭീര പ്രകടനങ്ങളോടെ, ലോകോത്തര ക്രിക്കറ്റ് താരത്തെ നമുക്ക് ലഭിച്ചിരിക്കുകയാണെന്നും” തരൂര്‍ കുറിച്ചു. സഞ്ജുവിനെ എല്ലാ കാലത്തും പിന്തുണയ്ക്കുന്ന നേതാവ് കൂടിയാണ് തിരുവനന്തപുരം എംപിയായ തരൂര്‍.

എന്നാല്‍ ഇതിനെ ചൊല്ലി ഗൗതം ഗംഭീര്‍ ഉടക്കിയിരിക്കുകയാണ്. ധോണിയുമായി ഗംഭീറിന് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ഇതോടെ ആരാധകരും പറയുകയാണ്. അതേസമയം നേരത്തെ തന്നെ ധോണിയെ പലപ്പോഴും രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട് ഗംഭീര്‍. ഇതും അതിന്റെ ഭാഗമാണെന്ന് ആരാധകര്‍ കരുതുന്നു.

ഷെയ്ന്‍ വോണിനെ പോലുള്ള ഇതിഹാസങ്ങളും സഞ്ജുവിനെ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. ഇതൊക്കെ ഇന്ത്യന്‍ ടീമിലേക്ക് സഞ്ജു എത്തുന്നുവെന്നാണ് വ്യക്തമാകുന്നത്. എന്നാൽ പഞ്ചാബിനെതിരെയുള്ള രാജസ്ഥാന്റെ ജയത്തോടെ സിഎസ്‌കെ മത്സരവുമായി ഉപമിച്ചിരിക്കുകയാണ് ഇര്‍ഫാന്‍ പഠാന്‍.

പഞ്ചാബിനെതിരെ രാജസ്ഥാന്‍ എങ്ങനെയായിരുന്നുവോ അതേ ട്രാക്കിലായിരുന്നു സിഎസ്‌കെയുമെന്ന് പഠാന്‍ കുറിച്ചു. എന്നാല്‍ ഇത് ധോണിക്കെതിരെയുള്ള പരിഹാസമാണെന്ന് ചിലര്‍ പറയുന്നു. അന്ന് ധോണി ശ്രമിച്ചിരുന്നെങ്കില്‍ വിജയിക്കുമായിരുന്നുവെന്ന് സെവാഗും ഗംഭീറും അടക്കമുള്ളവര്‍ ആരോപിച്ചിരുന്നു. ജയിക്കാനുള്ള ആഗ്രഹം സിഎസ്‌കെയില്‍ ഇല്ലായിരുന്നുവെന്ന് പഠാന്‍ ഈ പരാമര്‍ശത്തിലൂടെ സൂചിപ്പിച്ചിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us