ബെംഗളൂരു : ഇന്ന് കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് 136 കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. 10453 പേര്‍ക്ക് ഇന്ന് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍. കര്‍ണാടക : ഇന്ന് കോവിഡ് മരണം :136(59) ആകെ കോവിഡ് മരണം :8777(8621) ഇന്നത്തെ കേസുകള്‍ :10453 (6892) ആകെ പോസിറ്റീവ് കേസുകള്‍ :592911 (582458) ആകെ ആക്റ്റീവ് കേസുകള്‍ : 107737 (104048) ഇന്ന് ഡിസ്ചാര്‍ജ് :6628 (7509) ആകെ ഡിസ്ചാര്‍ജ് :476378 (469750)…
Read MoreDay: 29 September 2020
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 സ്ഥിരീകരിച്ചു
ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കോവിഡ് 19 സ്ഥിരീകരിച്ചു. അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത് ചൊവ്വാഴ്ച രാലിലെ നടത്തിയ പരിശോധനയിലാണ്. The Vice President of India who underwent a routine COVID-19 test today morning has been tested positive. He is however, asymptomatic and in good health. He has been advised home quarantine. His wife Smt. Usha Naidu has been tested negative and is in self-isolation. — Vice-President…
Read Moreഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധ മൂലമാണെന്ന് സ്വയം പ്രഖ്യാപിത ആള്‍ദൈവം; ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം
ബെംഗളൂരു: കുട്ടി ഉറക്കത്തില്‍ ഞെട്ടി ഉണരുന്നത് പ്രേതബാധ മൂലമാണെന്ന സംശയത്തിന്റെ പേരില്‍ ഒരു മണിക്കൂറോളം തുടര്‍ച്ചയായി മര്‍ദ്ദനമേറ്റ മൂന്ന് വയസുകാരിക്ക് ദാരുണാന്ത്യം. ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. പ്രവീണ്‍, ബേബി ദമ്പതികളുടെ മൂന്ന് വയസുളള പൂര്‍വ്വിക എന്ന പെണ്‍കുട്ടിയാണ് മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചത്. മാതാപിതാക്കള്‍ കുടിലിന് പുറത്ത് നില്ക്കുമ്പോള് സ്വയം പ്രഖ്യാപിത ആള്‍ദൈവവും സഹോദരനും ചേര്‍ന്നാണ് കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ പ്രതികളായ രാകേഷ്, സഹോദരന് പുരുഷോത്തം എന്നിവരെ കൊലപാതക കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി പൂര്‍വ്വിക രാത്രിയില്‍ നിരന്തരം ഞെട്ടി എഴുന്നേറ്റ്…
Read Moreസംസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട;86 കിലോ കഞ്ചാവ് പിടികൂടിയത് മലയാളികളിൽ നിന്ന്.
ബെംഗളൂരൂ: മൈസൂരുവിൽ വൻ കഞ്ചാവ് വേട്ട. 86.3 കിലോ കഞ്ചാവുമായി നാല് മലയാളികളെയാണ് പോലീസ് അറസ്റ്റു ചെയ്തത്. മലപ്പുറം, വയനാട് സ്വദേശികളാണ് അറസ്റ്റിലായവർ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, സലിം, ഇബ്രാഹിംകുട്ടി, വയനാട് സ്വദേശികളായ ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിലേക്ക് വാഹനത്തിൽ കടത്തുകയായിരുന്ന 86.3 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Read Moreസംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
ബെംഗളൂരു: സംസ്ഥാനത്ത് സ്ക്കൂളുകൾ തുറക്കുവാനുള്ള തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി എസ് സുരേഷ് കുമാർ. We haven't taken any decision yet, regarding reopening of schools in state. Govt don't have any such plans at present. We're taking opinions of Legislators, MPs & concerned people. We'll also discuss with education experts & institutions: Karnataka Education Minister (File photo) pic.twitter.com/Y59NbNDUIL — ANI (@ANI) September 29, 2020 സ്ക്കൂളുകൾ…
Read Moreബെംഗളൂരു കലാപം; നിരപരാധികളെ വിട്ടയക്കണമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: പ്രവാചകനെ നിന്ദിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടി വൈകിയതില്‍ പ്രതിഷേധിച്ചവര്‍ക്കു നേരെ പോലിസ് നടത്തിയ വെടിവയ്പിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി അറസ്റ്റ് ചെയ്ത നിരപരാധികളെ വിട്ടയക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ‘ഇതുമായി ബന്ധപ്പെട്ട് 400 ലധികം പേരെ ബെംഗളൂരു പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിരപരാധികളെയും പോലിസ് പിടികൂടിയിട്ടുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. പ്രതികള്‍ക്ക് വേണ്ടിയല്ല കോണ്‍ഗ്രസ് വാദിക്കുന്നത്. ഞങ്ങള്‍ നിരപരാധികള്‍ക്കൊപ്പമാണ്. കേസില്‍ പോലിസ് നിഷ്പക്ഷമായി പ്രവര്‍ത്തിക്കണമെന്നും’ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ‘പോലിസിന്റെയും രഹസ്യാന്വേഷണ വകുപ്പിന്റെയും പരാജയത്തിന്റെ…
Read Moreരാഗിണിയുടെയും സഞ്ജനയുടെയും ജാമ്യാപേക്ഷ കോടതി തള്ളി
ബെംഗളൂരു: ലഹരിമരുന്നുകേസിൽ കന്നഡനടിമാരായ രാഗിണി ദ്വിവേദി, സഞ്ജന ഗൽറാണി എന്നിവരുടെ ജാമ്യാപേക്ഷ ബെംഗളൂരു പ്രത്യേക കോടതി തള്ളി. ഇവർ പരപ്പന അഗ്രഹാര ജയിലിൽ തുടരും. ലഹരിമാഫിയകളുമായി രാഗിണിക്കും സഞ്ജനയ്ക്കും നേരിട്ട് ബന്ധമുണ്ടെന്നും ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കുമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. ലഹരിപ്പാർട്ടികളുടെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നും ഇതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം നടക്കുകയാണെന്നും കോടതിയെ ബോധിപ്പിച്ചു. ഇത് കണക്കിലെടുത്താണ് ജാമ്യം തള്ളിയത്. ലഹരിമരുന്നുകേസിൽ അറസ്റ്റിലായ നടിമാരുൾപ്പെടെയുള്ള 13 പേരും ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഒന്നാംപ്രതി ശിവപ്രകാശ്, വിനയ് കുമാർ എന്നിവരുടെ മുൻകൂർ…
Read Moreലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിലും കരിനിഴൽ വീഴ്ത്തി കോവിഡ്
ബെംഗളൂരു: മൈസൂരു ദസറയുടെ ചരിത്രത്തിലെ അപൂർവതയായി ഇത്തവണ ആൾക്കൂട്ടമില്ലാത്ത ആഘോഷത്തിന് നഗരം സാക്ഷിയാകും. കോവിഡ് മഹാമാരി ലോകപ്രശസ്തമായ മൈസൂരു ദസറ ആഘോഷങ്ങളിലും കരിനിഴൽ വീഴ്ത്തുകയാണ്. മുക്കിലും മൂലയിലും മിന്നിത്തെളിയുന്ന ദീപങ്ങള്‍, നിറങ്ങളിൽ കുളിച്ചു നിൽക്കുന്ന മൈസൂർ കൊട്ടാരം. ഒരിക്കലെങ്കിലും മൈസൂർ ദസറ കണ്ടവർക്ക് പിന്നെ അടങ്ങിയിരിക്കുവാനാവില്ല. അത്രയധികം കൊതിപ്പിക്കുന്ന കാഴ്ചകളാണ് ദസറക്കാലത്ത് മൈസൂർ ഒരുക്കാറുള്ളത്. നാടും നഗരവും ദസറ ഉത്സവത്തിൽ അലിയമ്പോൾ അത് കാണാനും പകർത്തുവാനുമായി ലോകം തന്നെ ഇവിടെ എത്തും. ഈ പറയുന്നതിൽ അതിശയോക്തി ഒട്ടും കലർന്നിട്ടില്ല എന്ന് ഇവിടെ ദസറയിൽ ഒരുദിവസമെങ്കിലും പങ്കെടുത്തിട്ടുള്ളവർക്ക് അറിയാം.…
Read Moreവിനോദ സഞ്ചാര വകുപ്പ് മന്ത്രി പുറത്തേക്ക് ?
ബെംഗളൂരു : മന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായി വിനോദ സഞ്ചാര വകുപ്പ് മന്ത്രി സി.ടി.രവി. കഴിഞ്ഞ ദിവസങ്ങളിലാണ് രവിയെ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറിയായി നേതൃത്വം നിയമിച്ചത്. ദേശീയ നേതൃത്വത്തിൽ കർണാടകയിൽ നിന്ന് ഭാഗമായിരുന്ന എച്ച്.എൻ.അനന്ത് കുമാറിൻ്റെ പാത പിൻതുടരാനാണ് ആഗ്രഹമെന്ന് രവി അറിയിച്ചു. അതേ സമയം സംസ്ഥാനത്ത് നിരവധി മന്ത്രി മോഹികൾ ആണ് ഉള്ളത്, ഒരു മന്ത്രി കൂടി രാജിവക്കുന്നതോടെ ഇപ്പോൾ നിലവിലുള്ള 6 മന്ത്രി സ്ഥാനങ്ങളുടെ ഒഴിവിലേക്ക് ഒന്ന് കൂടി ആകും. അസംതൃപ്തരായി പുറത്ത് നിൽക്കുന്ന എ.എൽ.എ.മാരെ അനുനയിപ്പിക്കാൻ ഇത് ഉപകാരപ്പെടും…
Read Moreബിരുദദാന ചടങ്ങിൽ 18 സ്വർണമെഡലുകൾ എന്ന അപൂർവ നേട്ടവുമായി മലയാളി വിദ്യാർഥിനി
ബെംഗളൂരു: എറണാകുളം തൃപ്പൂണിത്തുറ സ്വദേശി യമുന മേനോനാണ് ‘നഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു’വിന്റെ ബിരുദദാന ചടങ്ങിൽ 18 സ്വർണമെഡലുകൾ എന്ന അപൂർവനേട്ടം കൈവരിച്ച മലയാളി വിദ്യാർഥിനി. ബി.എ. എൽ.എൽ.ബി. ഒന്നാം റാങ്ക്, മികച്ച ഔട്ട് ഗോയിങ്ങ് സ്റ്റുഡന്റ്, മികച്ച ഔട്ട്ഗോയിങ്ങ് ഫീമെയിൽ സ്റ്റുഡന്റ് ഉൾപ്പെടെയുള്ള വിവിധ വിഭാഗങ്ങളിലാണ് യമുന മേനോന് മെഡലുകൾ ലഭിച്ചത്. ഞായറാഴ്ച നടന്ന വെർച്വൽ ബിരുദദാന ചടങ്ങിൽ വിവിധ വിഷയങ്ങളിലെ മികവിന് വിതരണം ചെയ്ത 48 സ്വർണ മെഡലുകളിൽ 18 എണ്ണമാണ് യമുന നേടിയത്. കോവിഡ് പശ്ചാത്തലത്തിലാണ് ഇത്തവണ എൻ.എൽ.എസ്.…
Read More