ബ്യൂട്ടിഷ്യനെ വെട്ടിനുറുക്കി കൊന്നത് ഭർത്താവും മകനും ഏല്പിച്ച ക്വട്ടേഷൻ സംഘം!

ബെംഗളൂരു: ബ്യൂട്ടീഷനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയത് ഭര്‍ത്താവും മകനുമെന്ന് പൊലീസ്. രണ്ടുകോടിയുടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് നാല്‍പ്പത്തിയഞ്ചുകാരിയായ ബ്യൂട്ടീഷനെ നാല് വാടകകൊലയാളികളുടെ സഹായത്തോടെയാണ് കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 56കാരനായ ഭര്‍ത്താവ്, 26 കാരനായ മകന്‍ അടക്കം വാടക കൊലയാളികളായ നവീന്‍ കുമാര്‍, നാഗരാജു, പ്രദീപ്, നാഗരാജ എന്നിവർ അറസ്റ്റിലയി.

ഓഗസ്റ്റ് പതിനാറിന് പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടിലെത്തിയ വാടകകൊലയാളി സംഘം ഇവരെ വെട്ടിനുറുക്കുകയായിരുന്നു. ഗീതയുടെ മരുമകനെയും കൊലയാളിസംഘം അക്രമിച്ചിരുന്നു.

  'ഫുട്പാത്തുകളുടെ ടിൻഡർ' ആപ്പുമായി ബെംഗളൂരുവിലെ കൗമാരക്കാരൻ; ആപ്പ് നിർമിച്ചത് ഇക്കാര്യം അറിയാൻ

അയല്‍വാസികള്‍ ശബ്ദം കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.  ഉടന്‍ തന്നെ ഗീതയെ അടുത്തുള്ള അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി ഗീത ഭര്‍ത്താവില്‍ നിന്നും മകനില്‍ നിന്നും അകന്നു കഴിയുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

ബ്യൂട്ടി പാര്‍ലറുകള്‍ നടത്തുന്നതിനൊപ്പം ഗീത റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറായും ജോലി ചെയ്തിരുന്നു. സംഭവ ദിവസം പുലര്‍ച്ചെ നാല് മണിയോടെ അവരുടെ മകന്‍ വരുണിനെ ഞങ്ങള്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു. പക്ഷേ അയാളുടെ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫായിരുന്നു.

  കോടികളുടെ ലഹരിക്കടത്ത്; മിസ്സിസ് കേരള റണ്ണര്‍ അപ്പ് വിമാനത്താവളത്തില്‍ പിടിയില്‍

രാവിലെ ഏഴ് മണിയോടെയാണ് ഇയാള്‍ സ്ഥലത്തെത്തുന്നത്. പ്രതിയാണെന്ന സംശയത്താല്‍ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഇയാള്‍ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ഗീതയുടെ അച്ഛന്‍ തന്റെ വീടും സ്ഥലവും വരുണിന് നല്‍കിയിരുന്നു. എന്നാല്‍ ഈ സ്വത്തില്‍ താല്‍പ്പര്യംപ്രകടിപ്പിച്ച ഗീത ഇതിനെ എതിര്‍ത്തു. ഇതിനെച്ചൊല്ലിയും തര്‍ക്കം നിലനിന്നിരുന്നതായാണ് പൊലീസ് വെളിപ്പെടുത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ട് വയസ്സുകാരന്റെ വയറ്റിൽ നിന്ന് 25 സെന്റിമീറ്റർ നീളമുള്ള രോമക്കൂമ്പാരം ഡോക്ടർമാർ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു
[masterslider id="10"]

Related posts