വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് കുടകിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി

ബെംഗളൂരു: വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് കുടകിലെ റിസോർട്ടുകളിലും ഹോട്ടലുകളിലും ലോഡ്ജുകളിലും ഏർപ്പെടുത്തിയിരുന്ന വിലക്ക് ജില്ലാഭരണകൂടം നീക്കി. ഇതുപ്രകാരം ജില്ലയിലെ റിസോർട്ടുകളും ഹോട്ടലുകളും ഹോംസ്റ്റേകളും സഞ്ചാരികളിൽനിന്നുള്ള ബുക്കിങ് സ്വീകരിച്ചുതുടങ്ങി.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായുള്ള വർക്ക് അറ്റ് ഹോം രീതിയും വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ലാസുകളും മുടങ്ങാതെ സഞ്ചാരികൾക്ക് ദിവസങ്ങൾ ചെലവഴിക്കാനുള്ള സൗകര്യങ്ങൾ കുടകിലെ റിസോർട്ടുകളും ഹോംസ്റ്റേകളും മറ്റും നേരത്തേ തുടങ്ങിയിരുന്നു.

  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും

അതിനിടയിൽ കോവിഡ് വ്യാപനം ഉയർന്നതോടെ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിന് വിലക്കേർപ്പെടുത്തുകയായിരുന്നു. ഇതുനീങ്ങിയതോടെ ജില്ലയിലെ ടൂറിസം മേഖല വീണ്ടും സജീവമാകാനുള്ള ഒരുക്കത്തിലാണ്.

എന്നിരുന്നാലും, സഞ്ചാരികൾ വ്യക്തമായ കാരണങ്ങളില്ലാതെ ജില്ലയിലൂടെ സഞ്ചരിക്കുന്നത് അനുവദിക്കില്ലെന്ന് ഡെപ്യൂട്ടി കമ്മിഷണർ ഇറക്കിയ ഉത്തരവിൽ പറയുന്നു. മറ്റുസംസ്ഥാനങ്ങളിൽനിന്നോ രാജ്യങ്ങളിൽനിന്നോ വരുന്നവർ 14 ദിവസം നിർബന്ധമായി ക്വാറന്റീനിൽ കഴിയണമെന്നും നിർദേശമുണ്ട്.

രജിസ്റ്റർചെയ്ത് പ്രവർത്തിക്കുന്ന ഹോംസ്റ്റേകളിൽ കഴിയാനാണ് അനുമതി. ആബി വെള്ളച്ചാട്ടം, രാജാ സീറ്റ്, ഇരുപ്പു വെള്ളച്ചാട്ടം തുടങ്ങിയ വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുന്നതിനും നിയന്ത്രണമുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവേരി തർക്കത്തിൽ വഴിത്തിരിവ്: കർണാടകവും തമിഴ്നാടും ഉഭയകക്ഷി ചർച്ചയ്ക്ക്; ഡികെ ശിവകുമാർ ജോസഫ് വിജയിയെ ബെംഗളൂരുവിലേക്ക് ക്ഷണിച്ചു
[masterslider id="10"]

Related posts