പൊതു ഇടങ്ങളിൽ മൃഗ ബലി നിരോധിച്ചു.

ബെംഗളൂരു: വലിയ പെരുനാളിനോടനുബന്ധിച് ഈദ് ഗാഹുകളിലും പൊതു ഇടങ്ങളിലും നടത്തുന്ന പ്രാർത്ഥന യോഗങ്ങളിലും മൃഗ ബലി നടത്തുന്നതിന് സർക്കാർ വിലക്ക് ഏർപ്പെടുത്തി.

ദക്ഷിണ കന്നടയിലും ഉഡുപ്പി ജില്ലയിലും ജൂലൈ 31 നും കർണാടകയിലെ മറ്റ് ഭാഗങ്ങളിൽ ഓഗസ്റ്റ് 1 നു മാണ് വലിയ പെരുന്നാൾ ആഘോഷിക്കുന്നത്.

കോവിഡ് വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ജൂണിൽ പുറത്ത് വിട്ട സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രോസിജർ ബക്രീദ് ആഘോഷങ്ങൾക്കും ബാധകമാണെന്ന് സർക്കാർ അറിയിച്ചു.

  നമ്മ മെട്രോയിൽ പരസ്യമായ പ്രണയപ്രകടനം; യുവദമ്പതികൾക്കെതിരെ കടുത്ത പൊതുജനരോഷം, വീഡിയോ വൈറൽ

ബക്രീദിനോടനുബന്ധിച് സാധാരണയായി നടക്കുന്ന മൃഗ ബലിക്കാണ് ഈ വർഷം പൊതു  ഇടങ്ങളിൽ  വിലക്ക് ഏർപ്പെടുത്തിയത്. അംഗീകൃത അറവുശാലകൾക് മാത്രമായിരിക്കും ഈ വർഷത്തേക്ക് ഇതിന് അനുമതി നൽകുന്നത്.

സ്റ്റാൻഡേർഡ് ഓപറേറ്റിങ് പ്രോസിജർ പ്രകാരം സാമൂഹിക അകലം പാലിച്ചു കൊണ്ട് വിശ്വാസികൾക്ക് പള്ളിയിൽ പോകുവാനും പ്രാർത്ഥനയിൽ പങ്കെടുക്കുവാനും സാധിക്കും. മാസ്ക് ധരിക്കുന്നത് നിർബന്ധമാണ്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പി.ജികളിൽ പാചകത്തിന് പൂട്ട്; വരുന്നു വലിയ മാറ്റങ്ങൾ!
[masterslider id="10"]

Related posts