ബെംഗളൂരു : ഒരു ഗർഭിണിക്ക് അടക്കം 13 പേർക്ക് ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 101 ആയി. മൂന്ന് പേർ മരിക്കുകയും 8 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.90 പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്. രോഗി 89: ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 52 കാരൻ. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു. രോഗി 90:ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 48 കാരി. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു. രോഗി 91:…
Read MoreMonth: March 2020
കേരളത്തിൽ നിന്നും 130 കിലോമീറ്റർ ദൂരത്തുള്ള സ്വന്തം നാട്ടിലേക്ക് 3 ദിവസമായി നടത്തം തുടരുന്നു ഇവർ.
എല്ലാവരും സ്വന്തം ഈ ലോക്ക് ഡൗൺ സമയത്തും സ്വന്തം നാട്ടിലെത്താനുള്ള തത്രപ്പാടിലാണ്.ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലേയും ആളുകൾ കിലോമീറ്ററുകളോളം നടക്കുന്ന വാർത്ത നമ്മൾ ദിവസവും കാണുന്നതാണ്. എന്നാൽ നമ്മുടെ നാട്ടിൽ നിന്നും ചിലർ അവരുടെ ജൻമദേശത്തേക്ക് യാത്ര തിരിക്കാൻ വേണ്ടി ഇറങ്ങിപ്പുറപ്പെട്ട വാർത്തയാണ് എ.എൻ.ഐ.റിപ്പോർട്ട് ചെയ്യുന്നത്. ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ കൈതച്ചക്ക തോട്ടങ്ങളിൽ ചോലി ചെയ്യുന്ന അതിഥി തൊഴിലാളികൾ കഴിഞ്ഞ 3 ദിവസമായി നടക്കുകയാണ്. അതിർത്തി ചെക് പോസ്റ്റ് ആയ ബോഡിമെട്ടുവിൽ എത്തിയിട്ടുണ്ട് ഇനിയും 134.6 കിലോമീറ്ററോളം യാത്ര ചെയ്യണം അവരുടെ സ്വദേശമായ തമിഴ്നാട്ടിലെ ഉസിലാം…
Read Moreകാസർകോട് അതിർത്തി തുറക്കാൻ കഴിയില്ല;കണ്ണൂർ,വയനാട് അതിർത്തി റോഡുകൾ തുറക്കാം;ഹൈക്കോടതിയിൽ കർണാടക.
ബെംഗളൂരു : കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച വയനാട്, കണ്ണൂർ അതിർത്തികൾ തുറക്കാമെന്ന് കർണാടക ഹൈക്കോടതിയിൽ. എന്നാൽ, കാസർകോട് അതിർത്തിയിലെ റോഡുകൾ തുറക്കാനാവില്ലെന്നാണ് തങ്ങളുടെ നിലപാടെന്നും കർണാടക അഡ്വക്കേറ്റ് ജനറൽ കോടതിയെ അറിയിച്ചു. കോവിഡ് 19 ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കർണാടക കേരളത്തിലേക്കുള്ള അതിർത്തികൾ അടച്ചത്. ഇതിനെതിരായ പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി ഇപ്പോൾ വാദം കേൾക്കുന്നത്. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പുരോഗമിക്കുന്നത്. വിഷയത്തിൽ നിലപാട് അറിയിക്കാൻ കർണാടക എജിയോട് തിങ്കളാഴ്ച ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായാണ് അതിർത്തികൾ അടച്ചതെന്നാണ് കർണാടക പറയുന്നത്.…
Read Moreവൈദ്യുതി ബിൽ അടക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? 3 മാസത്തെ സാവകാശമുണ്ട്; പിഴയില്ല കണക്ഷൻ വിഛേദിക്കില്ല.
ബെംഗളൂരു : വൈദ്യുതി ബില്ലടക്കാൻ 3 ദിവസം വൈകിയാൽ കണക്ഷൻ വിഛേദിക്കുന്ന ബെസ്കോമിനെ (ബെംഗളൂരു ഇലക്ട്രിസിറ്റി സപ്ലെ കമ്പനി) നമുക്ക് അറിയാം ,സംസ്ഥാനങ്ങളിലെ മറ്റ് സ്ഥലങ്ങളിലെ വൈദ്യുതി സപ്ലെ കമ്പനികളും ഇതുപോലെ തന്നെയാണ്, എന്നാൽ കോവിഡ് 19 പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഔട്ട് പ്രഖ്യാപിച്ചതിനാൽ വരുമാനമില്ലാതെ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന എല്ലാവർക്കും സഹായകമായി സർക്കാറിൻ്റെ നിർദ്ദേശാനുസരണം വൈദ്യുതി സപ്ലെ കമ്പനികൾ മുന്നോട്ട് വന്നിരിക്കുകയാണ്. ഈ ജൂൺ മാസം വരെ വൈദ്യുതി ബിൽ അടച്ചില്ലെങ്കിലും പിഴ ചുമത്തുകയോ വൈദ്യുതി കണക്ഷനുകൾ വിഛേദിക്കുകയോ ചെയ്യില്ല. മൂന്ന്…
Read Moreഎല്ലാവരും വീട്ടിലിരിക്കുന്ന സമയത്ത് കൊച്ചു മകൻ്റെ കളിവണ്ടിയുമായി എം.എൽ.എ.ദേശീയ പാതയിൽ.
ബെംഗളൂരു: കൊറോണ പ്രതിരോധത്തിന്റെഭാഗമായി ജനങ്ങൾ പുറത്തിറങ്ങാതെ വീട്ടിലിരിക്കുമ്പോൾ കൊച്ചുമകനോടൊപ്പം ദേശീയപാതയിൽ കളിവണ്ടിയോടിച്ച് കർണാടക എം.എൽ.എ.യും മുൻമന്ത്രിയുമായ എസ്.ആർ. ശ്രീനിവാസ്. ശനിയാഴ്ചയാണ് ഗുബ്ബി എം.എൽ.എ.യായ ശ്രീനിവാസ് കൊച്ചുമകനോടൊപ്പം ദേശീയപാതയിലിറങ്ങിയത്. റിമോട്ട് കൺട്രോൾ സംവിധാനത്തിൽ പ്രവർത്തിക്കുന്ന കളിവണ്ടിയിൽ കൊച്ചുമകനെയിരുത്തി റോഡിലൂടെ ഓടിക്കുന്ന എം.എൽ.എ.യുടെ ദൃശ്യം സാമൂഹികമാധ്യമങ്ങളിലാണ് ആദ്യം പ്രചരിച്ചത്. തുമകൂരു എസ്.പി. ഓഫീസിന് തൊട്ടരികത്താണ് എംഎൽ.എ.യുടെ ഈ നിയമലംഘനമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പട്രോളിങ്ങിനിടെ സ്ഥലത്തെത്തിയ പോലീസും എം.എൽ.എ.യെ വിലക്കിയില്ലെന്ന് ആരോപണമുണ്ട്. സമൂഹത്തിന് മാതൃകയാകേണ്ട ജനപ്രതിനിധി സർക്കാർനിർദേശം ലംഘിച്ചെന്നും കർശന നടപടികൾ വേണമെന്നും ആവശ്യപ്പെട്ട് സാമൂഹികമാധ്യമങ്ങളിൽ ഒട്ടേറെപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ജനങ്ങൾ…
Read Moreകർണാടകയിൽ ഇന്ന് 5 പോസിറ്റീവ് കേസുകൾ കൂടി സ്ഥിരീകരിച്ചു;ആകെ കോവിഡ് ബാധ 88 ആയി.
ബെംഗളൂരു : കർണാടകയിൽ ഇന്ന് 5 കോവിഡ് 19 കേസുകളാണ് സ്ഥിരീകരിച്ചത്.ആകെ അസുഖം ബാധിച്ചവരുടെ എണ്ണം 88 ആയി. ഇതിൽ മരിച്ച 3 പേരും രോഗം ഭേദമായി ആശുപത്രി വിട്ട 5 പേരും ഉൾപ്പെടുന്നു. ആകെ ആശുപത്രിയിൽ കഴിയുന്നവരുടെ എണ്ണം 80 ആയി. ഇന്ന് സ്ഥിരീകരിച്ച കോവിഡ്-19 കേസുകൾ താഴെ. രോഗി 84 : തുമക്കുരുവിലെ 13 വയസ്സുകാരൻ, രോഗി 60 ൻ്റെ മകൻ ആണ്. തുമക്കുരുവിൽ ചികിൽസയിലാണ്. രോഗി 85: നഞ്ചൻഗുഡ് സ്വദേശിയായ 32 വയസുകാരൻ, രോഗി 52 ൻ്റെ അതേ ഫാർമ…
Read Moreവിശക്കുന്നവര്‍ക്കായി അടുക്കള ഒരുക്കി കേരള സമാജം.
ബെംഗളൂരു : ലോക് ഡൌണ്‍ മൂലം കഷ്ടത്തിലായ ദിവസ കൂലിക്കാര്‍ക്കും വഴിയോര താമസക്കാർക്ക് ഉച്ചഭക്ഷണമൊരുക്കി ബെംഗളൂരു കേരള സമാജം മാതൃകയാകുന്നു. കെ ആര് പുരത്തും വൈറ്റ് ഫീല്‍ഡിലുമാണ് കേരള സമാജത്തിന്റെ നേതൃത്വത്തില്‍ ഭക്ഷണം തയ്യാറാക്കുന്നത് . കെ ആര് പുരം സോണ്‍ ചെയര്മാന് ഹനീഫ് , വൈസ് ചെയര്മാന് ദിനേഷ് ,ഷിബു എന്നിവരുടെ നേതൃത്വത്തില്‍ കൃഷ്ണരാജപുരത്തും പരിസരപ്രദേശങ്ങളിലുമാണ് ഭക്ഷണം വിതരണം ചെയ്യുന്നത് . വൈറ്റ് ഫീല്‍ഡ് സോണ്‍ ചെയര്മാന് ഡി ഷാജി, കണ്‍വീനര്‍ അനില്‍ കുമാര്‍, ജിജോ ജോസ് എന്നിവയുടെ നേതൃത്വത്തില്‍ വൈറ്റ് ഫീല്‍ഡ് ഭാഗത്തും…
Read More21 ദിവസത്തെ ലോക്ക് ഡൗൺ നീട്ടുമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതം.
ന്യൂഡൽഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തു നടപ്പാക്കിയിരിക്കുന്ന 21 ദിവസത്തെ ലോക്ഡൗൺ നീട്ടുമെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണെന്നു കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ചു പുറത്തുവരുന്ന അഭ്യൂഹങ്ങളും വാർത്തകളും തെറ്റാണെന്ന് ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബപറഞ്ഞു. 21 ദിവസത്തിനു ശേഷം ലോക്ഡൗൺ നീട്ടുമെന്നാണ് പലരും പറയുന്നത്. ഇത്തരം റിപ്പോർട്ടുകൾ കണ്ടിട്ട് അദ്ഭുതം തോന്നുന്നു. അത്തരം യാതൊരു ആലോചനകളും നടക്കുന്നില്ലെന്നും രാജീവ് ഗൗബ പറഞ്ഞു. I’m surprised to see such reports, there is no such plan of extending the lockdown: Cabinet Secretary Rajiv…
Read Moreഅടിയന്തിര സാഹചര്യമുണ്ടായാൽ ഹോട്ടലുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ തയ്യാറായി സർക്കാർ.
ബെംഗളൂരു:അടിയന്തരസാഹചര്യമുണ്ടാവുകയാണെങ്കിൽ നിരീക്ഷിക്കേണ്ടട വരെ മാറ്റിപ്പാർപ്പിക്കാൻ നഗരത്തിലെ ലോഡ്ജുകൾ ഏറ്റെടുത്ത് ആരോഗ്യവകുപ്പ്. വിവിധ ഭാഗങ്ങളിലെ 17 ഹോട്ടലുകളാണ് ആദ്യഘട്ടമെന്നനിലയിൽ ഏറ്റെടുത്തിരിക്കുന്നത്. ആവശ്യമെങ്കിൽ 1200-ഓളം രോഗികളെ ഈ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. രോഗം സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലെത്തിയാൽമാത്രമായിരിക്കും ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടിവരിക. മുന്നൊരുക്കമെന്നനിലയിലാണ് ഈ ലോഡ്ജുകൾ ഏറ്റെടുത്തിരിക്കുന്നത്. സുധാമ നഗറിലെ സബർവാൾ റെസിഡൻസി, മഡിവാളയിലെ എമിറേറ്റ്സ് ഹോട്ടൽ, കോറമംഗലയിലെ എംപയർ, സിലിക്രസ്റ്റ്, ജയനഗറിലെ ഒയോ അമേതിസ്റ്റ്, ഗാന്ധിനഗറിലെ രാമകൃഷ്ണ, അനന്ത് റാവു സർക്കിളിലെ ഹോട്ടൽ സിറ്റാഡെൽ, ഫ്രീഡം പാർക്കിനുസമീപത്തെ ലിഖിത് ഇന്റർനാഷനൽ, റേസ് കോഴ്സ്…
Read Moreതിരുവനന്തപുരത്ത് പോയി സംസ്ഥാനത്ത് തിരിച്ചെത്തിയ കര്‍ണാടക സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു;ഇന്നത്തെ 7 കേസുകള്‍ അടക്കം കര്‍ണാടകയില്‍ ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 83 പേര്‍ക്ക്.
ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 7 പുതിയ കോവിഡ്-19 ബാധ കൂടി സ്ഥിരീകരിച്ചു.ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 83 ആയി. ഇതില്‍ 3 പേര് മരണപ്പെട്ടു,5 പേര് രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത് 75 പേര്. ഇന്ന് സ്ഥിരീകരിച്ച രോഗികളുടെ വിവരങ്ങള്‍ താഴെ: രോഗി 77: നഞ്ചൻഗുഡ് സ്വദേശിയായ 39 കാരന്,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു. രോഗി 78: മൈസുരു സ്വദേശിയായ 38 കാരന്,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു,രോഗി 52 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിരുന്നു. രോഗി 79 :…
Read More