ബെംഗളൂരു : ഒരു ഗർഭിണിക്ക് അടക്കം 13 പേർക്ക് ഇന്ന് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 101 ആയി.
മൂന്ന് പേർ മരിക്കുകയും 8 പേർ രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.90 പേർ ഇപ്പോൾ വിവിധ ആശുപത്രികളിൽ ചികിൽസയിലുണ്ട്.
രോഗി 89: ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 52 കാരൻ. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു.
രോഗി 90:ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 48 കാരി. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു.
രോഗി 91: ബെളളാരിയിലെ ഹൊസ്പേട്ടിൽ നിന്നുള്ള 26 കാരി. ഈ മാസം 16 ന് ബെംഗളൂരുവിൽ വന്നിരുന്നു.
മൂന്നു പേരും ബെളളാരിയിൽ ചികിൽസയിലാണ്.
രോഗി 92: രോഗി 59ൻ്റ ഭർത്താവ് 40 കാരൻ ബെംഗളൂരുവിൽ ചികിൽസയിലാണ്.
രോഗി 93 : ന്യൂയോർക്കിൽ നിന്ന് 23.03. ന് ബെംഗളൂരുവിലെത്തിയ 19 കാരൻ.നഗരത്തിൽ ചികിൽസയിലാണ്.
രോഗി 94: ചിക്കബല്ലാപുരയിൽ നിന്ന് ഉളള 40 കാരി, അവിടെ തന്നെ ചികിൽസയിലാണ്.
രോഗി 95: രോഗി 52 മായി സമ്പർക്കത്തിലുണ്ടായിരുന്ന 32 കാരൻ.മൈസൂരുവിൽ ചികിൽസയിലാണ്.
രോഗി 96:രോഗി 52 മായി സമ്പർക്കത്തിലുണ്ടായിരുന്ന 41 കാരൻ.മൈസൂരുവിൽ ചികിൽസയിലാണ്.
രോഗി 97: ദുബായിൽ നിന്നും 18.03 ന് തിരിച്ചെത്തിയ 34കാരൻ ദക്ഷിണ കന്നഡ സ്വദേശി.
രോഗി 98 : ദുബായിൽ നിന്നും 20.03 ന് ഉത്തരകന്നഡയിൽ എത്തിയ 26കാരൻ, അവിടെ ചികിൽസയിലാണ്.
രോഗി 99: കലബുറഗിയിൽ നിന്നും രോഗി 9 ൻ്റെ ഭാര്യ, ചികിൽസയിലാണ്.
രോഗി 100: 20.03 ന് ദുബായിൽ നിന്ന് ബി.ബി.എം.പി പരിധിയിൽ നഗരത്തിലെത്തിയ 40 കാരൻ. ഇവിടെ ചികിൽസയിലാണ്.
രോഗി 101 : നഗരത്തിൽ ജീവിക്കുന്ന 62 കാരി, ചികിൽസയിലാണ്.