അടിയന്തിര സാഹചര്യമുണ്ടായാൽ ഹോട്ടലുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ തയ്യാറായി സർക്കാർ.

ബെംഗളൂരു:അടിയന്തരസാഹചര്യമുണ്ടാവുകയാണെങ്കിൽ നിരീക്ഷിക്കേണ്ടട വരെ മാറ്റിപ്പാർപ്പിക്കാൻ നഗരത്തിലെ ലോഡ്ജുകൾ ഏറ്റെടുത്ത് ആരോഗ്യവകുപ്പ്.

വിവിധ ഭാഗങ്ങളിലെ 17 ഹോട്ടലുകളാണ് ആദ്യഘട്ടമെന്നനിലയിൽ ഏറ്റെടുത്തിരിക്കുന്നത്.

ആവശ്യമെങ്കിൽ 1200-ഓളം രോഗികളെ ഈ ഹോട്ടലുകളിൽ നിരീക്ഷണത്തിൽ താമസിപ്പിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

രോഗം സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലെത്തിയാൽമാത്രമായിരിക്കും ഇത്തരം സൗകര്യങ്ങൾ ഉപയോഗപ്പെടുത്തേണ്ടിവരിക.

മുന്നൊരുക്കമെന്നനിലയിലാണ് ഈ ലോഡ്ജുകൾ ഏറ്റെടുത്തിരിക്കുന്നത്.

സുധാമ നഗറിലെ സബർവാൾ റെസിഡൻസി, മഡിവാളയിലെ എമിറേറ്റ്സ് ഹോട്ടൽ, കോറമംഗലയിലെ എംപയർ, സിലിക്രസ്റ്റ്, ജയനഗറിലെ ഒയോ അമേതിസ്റ്റ്, ഗാന്ധിനഗറിലെ രാമകൃഷ്ണ, അനന്ത് റാവു സർക്കിളിലെ ഹോട്ടൽ സിറ്റാഡെൽ, ഫ്രീഡം പാർക്കിനുസമീപത്തെ ലിഖിത് ഇന്റർനാഷനൽ, റേസ് കോഴ്സ് റോഡ് ഫോർച്യൂൺ പാർക്ക്, ഗാന്ധിനഗർ അറഫ, ഉൾസൂരിലെ ലെമൺട്രീ, സിങ്ങസാന്ദ്രയിലെ കീയ്സ് സെലക്ട്, കെൻസിങ്ടൺ റോഡിലെ ചാലൂക്യ, ഓയോ ടൗൺ, ഡൊംലൂരിലെ ശ്രീലക്ഷ്മി പി.ജി., വൈറ്റ് ഫീൽഡ് കീ സെലക്ട്, സ്വാമി വിവേകാനന്ദറോഡിലെ ട്രിനിറ്റി വുഡ് തുടങ്ങിയവയാണ് ആരോഗ്യവകുപ്പ് ഏറ്റെടുത്ത ലോഡ്ജുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us