തിരുവനന്തപുരത്ത് പോയി സംസ്ഥാനത്ത് തിരിച്ചെത്തിയ കര്‍ണാടക സ്വദേശിക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു;ഇന്നത്തെ 7 കേസുകള്‍ അടക്കം കര്‍ണാടകയില്‍ ഇതുവരെ കോവിഡ് രോഗം സ്ഥിരീകരിച്ചത് 83 പേര്‍ക്ക്.

ബെംഗളൂരു : ഇന്ന് കര്‍ണാടകയില്‍ 7 പുതിയ കോവിഡ്-19 ബാധ കൂടി സ്ഥിരീകരിച്ചു.ഇതുവരെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 83 ആയി.

ഇതില്‍ 3 പേര്‍ മരണപ്പെട്ടു,5 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.ഇപ്പോള്‍ ആശുപത്രിയില്‍ ഉള്ളത് 75 പേര്‍.

ഇന്ന് സ്ഥിരീകരിച്ച രോഗികളുടെ വിവരങ്ങള്‍ താഴെ:

രോഗി 77: നഞ്ചൻഗുഡ് സ്വദേശിയായ 39 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

രോഗി 78: മൈസുരു സ്വദേശിയായ 38 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു,രോഗി 52 മായി നേരിട്ട് സമ്പര്‍ക്കത്തില്‍ വന്നിരുന്നു.

  ബെംഗളൂരുവിന് സമീപം കേരള ആർടിസി ബസ് അപകടത്തിൽപ്പെട്ടു; ഡ്രൈവറും കണ്ടക്ടറും മരിച്ചു, ഇരുപതോളം യാത്രക്കാർക്ക് പരുക്ക്

രോഗി 79 : നഞ്ചൻഗുഡ് സ്വദേശിയായ 21 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

രോഗി 80: നഞ്ചൻഗുഡ് സ്വദേശിയായ 31 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

രോഗി 81: നഞ്ചൻഗുഡ് സ്വദേശിയായ 42 കാരന്‍,മൈസുരുവിലെ ഫാര്‍മ കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു.

മുകളില്‍ കൊടുത്ത രോഗികള്‍ എല്ലാം മൈസുരുവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 82 : ദുബായില്‍ നിന്നും 17 ന് മംഗലൂരു വിമാനത്താവളത്തില്‍ ഇറങ്ങിയ 35 കാരന്‍,ഉടുപ്പി ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

രോഗി 83: തിരുവനന്തപുരത്ത് പോയി തിരിച്ചത്തിയ 29 കാരനായ ഉടുപ്പി സ്വദേശി,ഉടുപ്പി ജില്ലയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

  വോട്ടിങ് പട്ടിക പരിഷ്കരണ ഡ്യൂട്ടിക്കിടെ അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

ഇതുവരെയുള്ള കേസുകളില്‍ 6 പേര്‍ മംഗലൂരു വിമാനത്താവളം വഴി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ ആയിരുന്നു.

ഇതുവരെ കര്‍ണാടകയിലെ വിവിധ വിമാനത്താവളങ്ങളിലായി 1,28,226 പേരെ പരിശോധിച്ചു, ബെംഗളൂരു(89,963),മംഗളൂരു (31,917) എന്നിവയാണ് കണക്കുകള്‍.

മംഗളൂരു,കാര്‍വാര്‍ തുറമുഖങ്ങളില്‍ 6346 പേരെ പരിശോധിച്ചു.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജയിലിൽ വെച്ച് പരിചയം, വീട്ടിൽ താമസം; 16-കാരിയെ പീഡിപ്പിച്ച കേസിലെ പ്രതി സ്നേഹ മെർളിൻ പിടിയിൽ
[masterslider id="10"]

Related posts